Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ടിക്കറ്റില്‍ ട്രെയിനിലും മെട്രോയിലും മാത്രമല്ല, ബസിലും വാട്ടർ മെട്രോയിലും യാത്ര: സ്വപ്ന പദ്ധതിയുമായി ഹൈബി

എറണാകുളം: പൊന്നുരുന്നിയിലെ റെയിൽവെ മാർഷലിംഗ് യാർഡിൽ പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ലോക്സഭയില്‍ ഉയർത്തി ഹൈബി ഈഡന്‍ എംപി. കേവലം റെയില്‍വെ സ്റ്റേഷന്‍ എന്നതിലുപരി മെട്രോ, വാട്ടർ മെട്രോ,വൈറ്റില മൊബൈലിറ്റി ഹബ്ബ് എന്നിവയേയെല്ലാം സംയോജിപ്പിച്ച് കൊണ്ട് മൾട്ടി മോഡൽ ട്രാൻസ്‌പോർട്ടേഷൻ ഹബ് എന്ന സ്വപ്ന പദ്ധതിയാണ് ഹൈബി ഈഡന്‍ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.

മാർഷലിങ്‌ യാർഡിന്റെ വികസനം ചർച്ച ചെയ്യാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഹൈബി ഈഡിനെ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ അനുകൂല നിലപാടിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഹൈബി ഈഡന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

hibi-eden

'പിയൂഷ് ഗോയല്‍ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയായിരിക്കുന്നത് മുതല്‍ ഈ ഒരു ആവശ്യം മുന്‍ നിർത്തിയുള്ള നിവേദനങ്ങള്‍ കൊടുക്കുന്നുണ്ട്. റെയില്‍വെ വിളിക്കുന്ന പല യോഗങ്ങളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും പദ്ധതി സംബന്ധിച്ച് വ്യക്തമായ ഒരു പഠനം നടത്താന്‍ ആവശ്യപ്പെടുന്നു. അതായത് കഴിഞ്ഞ കുറേ നാളുകളായി ഇതിന് പിന്നാലെയുണ്ട്. നമ്മള്‍ തന്നെ ഒരു പ്രൊജക്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുമുണ്ട്' ഹൈബി ഈഡന്‍ പറഞ്ഞു.

പലസമ്മർദ്ദങ്ങളും കാരണമായിരിക്കാം, ഈ വിഷയത്തില്‍ റെയില്‍വെ ഇതുവരെ മുന്നോട്ട് പോയിട്ടില്ല. എങ്കിലും അശ്വിനി വൈഷ്‌ണവ് വിളിപ്പിച്ചതില്‍ വലിയ പ്രതീക്ഷയുണ്ട്. എറണാകുളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. മെട്രോ റെയിലിനും വാട്ടർ മെട്രോയ്ക്കും വൈറ്റില മൊബൈലിറ്റി ഹബ്ബിനുമെല്ലാം സമീപത്താണ് പൊന്നുരുന്നിയിലെ റെയില്‍വെ മാർഷലിംഗ് യാഡ്. ഇവയെല്ലാം സംയോജിപ്പിച്ച് കൊണ്ട് മൾട്ടി മോഡൽ ട്രാൻസ്‌പോർട്ടേഷൻ ഹബ് ആയി വികസിപ്പിക്കാൻ ഇന്ത്യൻ റെയിൽവെ മുൻ കയ്യെടുത്താൽ ഒരു ഏകീകൃത ടിക്കറ്റ് സംവിധാനത്തിലൂടെ ട്രെയിനിലും, മെട്രോയിലും, വാട്ടർ മെട്രോയിലും, ബസിലും യാത്ര ചെയ്യാനാകുന്ന സംവിധാനം നിലവിൽ വരുത്താനാകും.

നോർത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷനുകളുടെ വികസനത്തിന് ഇനി ഭൂമിയേറ്റെടുക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്. കൂടുതല്‍ ഭൂമി ഏറ്റെടുക്കാതെയാണ് രണ്ട് സ്റ്റേഷനുകളും വികസിപ്പിക്കുന്നത്. എന്നാല്‍ പൊന്നുരുന്നിയിലെ കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഏകദേശം സെന്റിന് 50 ലക്ഷം രൂപ വിലവരുന്ന 110 ഏക്കറോളം സ്ഥലം റെയിൽവേയുടെ കൈവശമുണ്ട്. വഴിക്കായി വേണ്ടി വരുന്ന ചെറിയ തോതിലുള്ള ഭൂമി ഏറ്റെടുപ്പ് മാത്രമേ വേണ്ടിവരികയുള്ളുവെന്നും എംപി കൂട്ടിച്ചേർത്തു.

കേരളത്തിനായി കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുന്നതിനോടൊപ്പം എറണാകുളം-ബംഗളുരു വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുകയെന്ന ആവശ്യവും നമ്മള്‍ സജീവമായി ഉയർത്തുന്നുണ്ട്. എന്നാല്‍ എറണാകുളം-ബംഗളുരു സ്പെഷ്യല്‍ സർവ്വീസായിരുന്നുവെന്നും സ്ഥിരം സർവ്വീസ് അല്ലെന്നുമാണ് റെയില്‍വെ വ്യക്തമാക്കുന്നത്. ആ സാഹചര്യത്തില്‍ സർവ്വീസ് പുനഃരാരംഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും സർവ്വീസ് നേടിയെടുക്കുന്നതിനുള്ള ശ്രമം തുടരും. രാത്രിയാണെങ്കിലും ബംഗളുരുവിലേക്ക് പോകുന്ന ന വിദ്യാർത്ഥികള്‍ക്കുള്‍പ്പെടെ ഈ സർവ്വീസ് ഗുണകരമാകുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+