കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലിന്റെ വയനാടന്‍ തമ്പാന്‍ മുതല്‍ പൃഥ്വിയുടെ ആദം ജോണ്‍ വരെ; മലയാള സിനിമകളിലെ നരബലികള്‍

Google Oneindia Malayalam News

സിനിമാ കഥകളെ പോലും വെല്ലുന്ന രീതിയിലുള്ള നരബലിയുടെ വാർത്തയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ നിന്നും പുറത്ത് വന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി ലോട്ടറി തൊഴിലാളികളായ രണ്ട് സ്ത്രീകളെ നരബലി നടത്തിയ സംഭവത്തില്‍ റഷീദ്, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൃതദേഹങ്ങളില്‍ നിന്നും മുറിച്ചെടുത്ത മാസംഭാഗങ്ങള്‍ പ്രതികള്‍ കറിവെച്ച് കഴിച്ചുവെന്നത് അടക്കം സിനിമകളില്‍ പോലും കാണാത്ത കാര്യങ്ങളും ഈ കേസിന്റെ ഭാഗമായി ഉയർന്ന് കേള്‍ക്കുന്നുണ്ട്. നരബലി വാർത്ത സജീവ ചർച്ചാ വിഷയമായി നിലനില്‍ക്കുന്ന ഈ സന്ദർഭത്തില്‍ മലയാളത്തില്‍ ഈ അന്ധവിശ്വാസം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

മലയാളത്തില്‍ നരബലി പ്രമേയമാക്കി പുറത്ത്

മലയാളത്തില്‍ നരബലി പ്രമേയമാക്കി പുറത്ത് വന്ന സിനിമകളില്‍ ഏറ്റവും അവസാനത്തേത് എന്ന് പറയാന്‍ കഴിയുന്നത് ജോഷ്വാ മോശയുടെ പിൻഗാമിയാണ്. കോവിഡ് കാലത്ത് ഒടിടി റിലീസിലൂടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഏറെ നിരൂപക ശ്രദ്ധ പിടിച്ച് പറ്റാനും സാധിച്ചു. അന്ധനായ നായകന്‍ ഒരു പെണ്‍കുട്ടിയെ കാണാതാവുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. സുധീഷ്‍ മോഹനന്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തില്‍ പ്രമോദ് വെളിയനാണ് അഖിലേഷ് ഈശ്വര്‍, മിഥുന്‍ എബ്രഹാം, അഞ്ജന സാറ, അമൃത വിജയ്, ശശി പള്ളാത്തുരുത്തി, ആര്‍ ജെ അല്‍ഫോന്‍സ, മാത്യു ജോസഫ്, സുധീര്‍ സലാം, മധു പെരുന്ന, ശ്രീദേവി, റിച്ചാര്‍ഡ്, സുമേഷ് മാധവന്‍, രാഹുല്‍ രവീന്ദ്രന്‍, ഹിഷാം മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'ഹോട്ടലില്‍ നിന്ന് തുണിയില്ലാതെ ഓടിയെന്ന കഥവരെ': ബൈജു കൊട്ടാരക്കരയ്ക്കെതിരെ ശാന്തിവിള'ഹോട്ടലില്‍ നിന്ന് തുണിയില്ലാതെ ഓടിയെന്ന കഥവരെ': ബൈജു കൊട്ടാരക്കരയ്ക്കെതിരെ ശാന്തിവിള

കമല്‍ഹാസനെ നായകനാക്കി 1978 ല്‍ പുറത്തിറങ്ങിയ വയാനാടന്‍ തമ്പാന്‍

കമല്‍ഹാസനെ നായകനാക്കി 1978 ല്‍ പുറത്തിറങ്ങിയ വയാനാടന്‍ തമ്പാന്‍ എന്ന ചിത്രത്തിന്റേയും പ്രമേയം ബ്ലാക്ക് മാജിക്കും നരബലിയുമാണ്. നിത്യയൌവനം നിലനിർത്താനായി കരിമൂർത്തിക്ക് കന്യകകമാരായ പെണ്‍കുട്ടികളെ ബലി നല്‍കുന്ന നായക കഥാപാത്രത്തെയാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പെണ്‍കുട്ടികളെ പ്രേമിച്ച് പ്രത്യേക സ്ഥലത്ത് എത്തിച്ച് ദേവീ പ്രീതിക്കായി ബലി നല്‍കും. തുടർന്ന് വേഷം മാറി പുറത്തിറങ്ങി അടുത്ത കന്യകയെ തേടിയിറങ്ങും. മനോഹരമായ ഒരു ക്ലൈമാക്സും ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്.

'19 ന് പെട്ടി തുറക്കുമ്പോൾ അത്ഭുതപ്പെടും; പലരുടേയും രഹസ്യ പിന്തുണ'; ആത്മവിശ്വാസത്തോടെ തരൂർ'19 ന് പെട്ടി തുറക്കുമ്പോൾ അത്ഭുതപ്പെടും; പലരുടേയും രഹസ്യ പിന്തുണ'; ആത്മവിശ്വാസത്തോടെ തരൂർ

വാണി വിശ്വനാഥിനെ കേന്ദ്ര കഥാപാത്രമാക്കി ബെന്നി പി തോമസ്

വാണി വിശ്വനാഥിനെ കേന്ദ്ര കഥാപാത്രമാക്കി ബെന്നി പി തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഈ ഭാർഗവീ നിലയം. ചിത്രത്തിലെ ക്രൂരനായ വ്യാജ സന്യാസിയെ അവതരിപ്പിക്കുന്ന സുരേഷ് കൃഷ്ണണയുടെ കഥാപാത്രം ക്ലൈമാക്സിൽ ഗ്രാമത്തിന്റെ ശാപം തീരാൻ ഒരു കന്യകയെ നരബലി നടത്തണം എന്ന് പറയുകയും അതിന് നാട്ടുകാർ മൊത്തം സമ്മതിച്ച് അവിടേക്ക് അയക്കുകയും ചെയ്യും. തല വെട്ടാനായി സുരേഷ് കൃഷ്ണയുടെ മന്ത്രവാദി കഥാപാത്രം തയ്യാറാകുമ്പോൾ മിന്നൽ പിണർ പോലെ വാണി വിശ്വനാഥിന്റെ പ്രേതം വരുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയും സുരേഷ് കൃഷ്ണയെ കൊല്ലുകയും ചെയ്യും.

മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന്റെ സംവിധാനത്തില്‍

മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധ. ഇന്നും ഏറെ ആരാധകരുള്ള ഈ ചിത്രത്തിലും നരബലിയെക്കുറിച്ച് പരാമർശിക്കുന്നു. പുതിയ ലാമയായി അധികാരത്തിലെത്തേണ്ട ആണ്‍കുട്ടിയായ റിംപോച്ചയെ ബലികഴിച്ച് ലോകത്തിന്റെ അധികാരം നേടാന്‍ ശ്രമിക്കുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ക്കിടയിലേക്കാണ് മോഹന്‍ലാലും ജഗതിയും കേരളത്തില്‍ നിന്നും എത്തുന്നത്. ഒടുവില്‍ വില്ലന്‍മാരുമായി ഏറ്റുമുട്ടി റിംപോച്ചയെ തൈംപറമ്പില്‍ അശോകനെന്ന് മോഹന്‍ലാലിന്റെ കഥാപാത്രം രക്ഷിക്കുകയും ചെയ്യുന്നു.

സ്വർണ്ണം ലഭിക്കുന്നതിനായി സ്വന്തം മകളെ ബലിനല്‍കാന്‍

സ്വർണ്ണം ലഭിക്കുന്നതിനായി സ്വന്തം മകളെ ബലിനല്‍കാന്‍ തയ്യാറാവുന്ന അച്ഛന്റെ കഥപറയുന്ന ചിത്രമാണ് സ്വർണ്ണം. കലാഭവന്‍ മണി നായകനായി 2008 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാകയകന്‍ വേണുഗോപനാണ്. ദിവാകരന്‍ എന്ന ദുഷ്ടനായ കലാഭവന്‍ മണിയുടെ കഥാപാത്രം സ്വർണം പുഴയിൽ നിന്നും അരിച്ചെടുത്ത് അതിലൂടെ ധനം നേടാൻ ആഗ്രഹിക്കുന്നയാളാണ്. സ്വന്തം മകളെ ബലി നല്‍കാന്‍ തയ്യാറായ ദിവാകരനുണ്ടാവുന്ന വലിയൊരു തിരിച്ചറിവിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.

ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റെയിന്‍ റെയിന്‍ കം എഗൈന്‍

ബ്ലാക്ക് മാസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റെയിന്‍ റെയിന്‍ കം എഗേന്‍. സത്താന്‍ സേവയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രതിപാദിക്കുന്ന ചിത്രങ്ങളിലൊന്നുമാണ് റെയിന്‍ റെയിന്‍ കം എഗേന്‍. കോളേജ് വിദ്യാർത്ഥികളായ പെണ്‍കുട്ടികളെ നരബലി കൊടുക്കുന്നതും അതിനെതിരേയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം അത്ര വലിയ വിജയം ആയിരുന്നില്ലെങ്കിലും ഗാനങ്ങള്‍ ഏറെ ഹിറ്റായിരുന്നു.

ജിനു വി എബ്രഹാം-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ

ജിനു വി എബ്രഹാം-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രത്തിന്റേയും പ്രമേയം ബാക്ക് മാജിക്കും നരബലിയുമാണ്. മകളെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാനിറങ്ങുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിലൂടെ കഥ മുന്നോട്ട് പോവുന്നത്. ജന്മംകൊണ്ട് പാതി ജൂദയായ മകൾ ഇലയെ ദു‍‍‍ഖവെള്ളി ദിനത്തിൽ സാത്താനെ ആരാധിക്കുന്നവർ ബലി നൽകുന്നതിനായി കൊണ്ടുപോവുകയായിരുന്നു. ക്ലൈമാക്സില്‍ ഏറെ സമയം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ മകളെ നായകന്‍ രക്ഷപ്പെടുത്തുന്നു.

മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം

മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു എന്ന ചിത്രം അന്തർദേശിയ തലത്തിലടക്കം ഏറെ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ്. മതവിശ്വാസവും വർഗ്ഗീയവുമൊക്കെ തുറന്ന് കാട്ടുന്ന ചിത്രത്തില്‍ മോഹന്‍ലിന്റെ രഘുരാമന്‍ എന്ന കഥാപാത്രം ചിന്തയിലൂടെ എന്തിചേരുന്ന അന്ധകാരത്തിന്റെ ലോകത്താണ് നരബലി അടക്കമുള്ള അന്ധവിശ്വാസങ്ങളുള്ളത്. മധുപാലിന്റെ രമണകന്‍ എന്ന കഥാപാത്ര സുരേഷ് ഗോപിയുടെ വിജയന്തന്‍ എന്ന രാജാവ് ബലി നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ രക്ഷകനായി രഘുരാമന്‍ എത്തുകയും ചെയ്യുന്നു.

സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവരെ കഥാപാത്രങ്ങളായി

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവരെ കഥാപാത്രങ്ങളായി കരീം സംവിധാനം ചെയ്ത അഗ്നിനക്ഷത്രം എന്ന ചിത്രത്തിലും നരബലി പ്രമേയമായി വരുന്നു. ചുടലയെന്ന സിദ്ധീഖ് കഥാപാത്രം ബിജു മേനോന്റെ മകളെ ക്ലൈമാക്സില്‍ ബലി നല്‍കാനായി ഒരുങ്ങുമ്പോള്‍ തലക്കുളത്തൂർ നമ്പി (സുരേഷ് ഗോപി) വന്ന് ചുടലയെ തളച്ച് കുട്ടിയെ രക്ഷപ്പെടുത്തുന്നു.

English summary
Human Sacrifices in Malayalam Cinema: From Kamal's Wayanad Thambaan to Prithviraj's Adam John
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X