കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധു പോരാ...ദുബായിലിരുന്ന് പുതുമണവാളന്‍ വാട്ട്സ് ആപ്പിലൂടെ ചേര്‍ത്തലക്കാരിയെ മൊഴിചൊല്ലി

Google Oneindia Malayalam News

പാലാ: വാട്ട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലിയ ഭര്‍ത്താവിനെതിരെ ചേര്‍ത്തല സ്വദേശിനി വനിത കമ്മീഷനെ സമീപിച്ചു. എംബിബിഎസ് വിദ്യാര്‍ഥിനിയാണ് വാട്ട്‌സ് ആപ്പിലൂടെ മൊഴിചൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമേ ആയിട്ടുള്ളൂ.

വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ ഭര്‍ത്താവ് ദുബായിലേയ്ക്ക് പോയി. വൈക്കം സ്വദേശിയായ ഇയാള്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. ദുബായിലേയ്ക്ക് പോയ ഇയാളെപ്പറ്റി കുറച്ച് നാള്‍ വിവരമൊന്നും ഇല്ലായിരുന്നു. പിന്നീട് വാട്ട്‌സ് ആപ്പിലൂടെ ഇയാള്‍ യുവതിയ്ക്ക് തലാഖ് സന്ദേശം അയക്കുകയായിരുന്നു.

വനിത കമ്മീഷനിലൂടെ

വനിത കമ്മീഷനിലൂടെ

പാലായില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് വാട്ട്‌സ് ആപ്പ് വഴിയുള്ള മൊഴി ചൊല്ലല്‍ സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ ഇഷ്ടമല്ലെന്ന് പറഞ്ഞാണ് മണവാളന്‍ മൂന്ന് തവണ തലാഖ് ചൊല്ലിയത്.

വിവാഹ ശേഷം

വിവാഹ ശേഷം

വിവാഹത്തിന് ശേഷം പത്ത് ദിവസമാത്രമാണ് വരന്‍ വധുവനൊപ്പം താമസിച്ചത്. ശേഷം ജോലിസ്ഥലമായ ദുബായിലേയ്ക്ക് പോയി. ഇയാള്‍ വൈക്കം സ്വദേശിയാണ്. മാസങ്ങളോളം ഇയാളെപ്പറ്റി വിവരം ഇല്ലായിരുന്നു. ഒടുവില്‍ വാട്ട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലുകയായിരുന്നു

പണവും സ്വര്‍ണവും

പണവും സ്വര്‍ണവും

വിവാഹ സമയത്ത് നല്‍കിയ പത്ത് ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണാഭരണവും വരന്‍ കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. പിതാവ് മരണപ്പെട്ട പെണ്‍കുട്ടിയുടെ പഠനവും ഇതോടെ മുടങ്ങിയിരിയ്ക്കുകയാണ്. ഇത്തരമൊരു മൊഴിചൊല്ലല്‍ ശരിയത്ത് പ്രകാരം നിയമ വിരുദ്ധമാണെന്ന് വനിത കമ്മീഷന്‍ അംഗം പറയുന്നു

മതാധികാരികള്‍

മതാധികാരികള്‍

മതാധികാരികള്‍ വരന്റെ വീട്ടുകാരോടും വധുവിന്റെ വീട്ടുകാരോടും നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പലപ്പോഴും തലാഖ് അനുവദിയ്ക്കുന്നത്. ഇവിടെ വരന്‍ ഏകപക്ഷീയമായി തലാഖ് ചൊല്ലുകയായിരുന്നു

വരനെ

വരനെ

ദുബായിലുള്ള വരനെ ബന്ധപ്പെടാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

English summary
Husband divorces wife via Whatsapp message in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X