വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങൾ; കത്ത് പുറത്തുവിട്ട് കെടി ജലീൽ
തിരുവനന്തപുരം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങളെ ചന്ദ്രികയിലെ പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തിയെന്ന് തെളിയിക്കുന്ന കത്ത് പുറത്തുവിട്ട് കെടി ജലീൽ. മുഈൻ അലി തങ്ങളെ പ്രശ്നപരിഹാരത്തിന് ആരും ഏൽപ്പിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജലീൽ കത്ത് പുറത്തുവിട്ടത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്വന്തം കൈപടയിൽ എഴുതിയ കത്താണ് ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഇന്നലെ കോഴിക്കോട് ലീഗാഫീസിൽ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങൾ എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇതെന്ന് കത്ത് പങ്കുവെച്ച് കൊണ്ട് കെടി ജലീൽ പറഞ്ഞു.മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങൾക്ക് നൽകിയ വാർത്താകുറിപ്പിൽ പറഞ്ഞത് ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്നാണ്. മുഈനലി തങ്ങളെ കേട്ടാൽ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈനലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ പറഞ്ഞു.
അതിനിടെ മുഇആൻ തങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ലീഗ് പ്രവർത്തൻ ഖേദം പ്രകടിപ്പിച്ചു. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് താൻ പറഞ്ഞത്. ലക്ഷക്കണക്കിന് പ്രവർത്തകുടെ വികാരമാണ് താൻ പ്രകടിപ്പിച്ചത്. എന്നാൽ വാക്കുകളേ കൈവിട്ട് പോയുള്ളൂ. പറഞ്ഞ കാര്യത്തിൽ യാതൊരു മാറ്റവും ഇല്ലെന്നും റാഫി കടവിൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ പറഞ്ഞാൽ അത് തങ്ങളെ പറയുന്നത് പോലെത്തന്നെയല്ലേയെന്നും റാഫി ചോദിച്ചു.












Click it and Unblock the Notifications