'തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്, പേടിച്ചിട്ടുമില്ല... പിന്നോട്ടുമില്ല'; ഫെന്നി നൈനാൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്കെതിരെ വീണ്ടും ഫെന്നി നൈനാൻ. പരാതിക്കാരിയെ അധിക്ഷേപിച്ച പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണം. കേസെടുത്തത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും ഫെന്നി ആരോപിച്ചു. എഫ് ഐ ആറിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും. തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്തുവിട്ടത്. ചാറ്റുകളെല്ലാം പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിട്ടുണ്ട്. ഈ കേസിൽ പേടിച്ച് പോയിട്ടില്ലെന്നും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫെന്നി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
എനിക്കെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി , അശ്ലീല ചുവയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്ഐആറിൽ ഉണ്ട്. എൻ്റെ പോസ്റ്റുകൾ വായിച്ചവർക്ക് മനസിലാകും ഞാൻ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുക യോ അവരെപ്പറ്റി അശ്ലീല പരാമർശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്.

കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. ഇന്നലെ ഞാനിട്ട പോസ്റ്റിൽ പരാമർശിച്ചത് പോലെ കേസിനെ നേരിടും. ജാമ്യത്തിനായി കോടതിയെ സമീപിക്കും. എഫ്ഐആറിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും. തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാർ , അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ട്. ചാനലിൽ ഇന്ന് പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തിൽ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ
"ഫെന്നി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല", ഫെന്നി കുറിച്ചു.
എന്തുകൊണ്ട് പരാതിക്കാരി പരാതി പറയാൻ വൈകിയെന്ന് ചോദിച്ച് മറ്റൊരു പോസ്റ്റും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. അതിങ്ങന- 'രാഹുൽ എംഎൽഎയ്‌ക്കെതിരെയുള്ള കേസിൽ പരാതിക്കാരിയെ ആക്ഷേപിച്ചു എന്ന പേരിൽ എനിക്കെതിരെ കേസെടുത്തു എന്ന് മാധ്യമങ്ങളിൽ നിന്ന് അറിയുന്നു.
പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് എനിക്ക് അറിയാം. ഞാൻ ഒരു രീതിയിലും അത് ചെയ്തിട്ടില്ല. ഇനി ചാറ്റ് പുറത്ത് വിട്ടതിനാണ് കേസ് എങ്കിൽ ആദ്യ ദിവസങ്ങളിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ ? അവർക്കെതിരെ എന്താണ് കേസെടുക്കാത്തത് ? എന്തായാലും കേസിനെ നിയമപരമായി നേരിടും. ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ട്. പ്രതികാരബോധ്യത്തിൻ്റെ ഭാഗമായി എന്നെ വേട്ടയാടാൻ നിങ്ങൾക്ക് പറ്റും. പക്ഷേ എല്ലാത്തിനും മുകളിൽ കോടതിയുണ്ട്. അവിടെ സത്യം ബോധിപ്പിക്കും. എഫ്ഐആർ ലഭിക്കുന്ന സമയത്ത് തന്നെ അതിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കും.
പക്ഷേ നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു. 1) രണ്ടാമത്തെ കേസിൽ ബലാത്സംഗം ചെയ്യാൻ പെൺകുട്ടിയെ വാഹനത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയ എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല ?
2) 2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ മൂന്നാമത്തെ കേസിലെ പരാതിക്കാരി എന്ത് കൊണ്ട് പതിനെട്ട് മാസങ്ങൾക്ക് ശേഷം " I prefer his flat, safe place, night aayalum kizhappamilla" എന്നു പറഞ്ഞത് എന്ത് കൊണ്ടാണ് ?', ഫെന്നി പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications