കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത പറയുമെന്ന് കരുതുന്നില്ല; ഇപി ജയരാജൻ

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത പറയുമെന്ന് കരുതുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. അന്വേഷണം നീട്ടിക്കൊണ്ട് പോകണമെന്ന് പറയുന്നത് ഇരയ്ക്ക് എതിരാണെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

എം എം മണി സ്ത്രീ സംരക്ഷണത്തിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ആളാണെന്നും അദ്ദേഹം ഒരിക്കലും സ്ത്രീത്വത്തെ അപമാനിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഹൈക്കോടതിയിൽ അതീജീവിത പുതിയ ഹർജി നൽകിയതുമായി ബന്ധപ്പെട്ടുള്ള എംഎം മണിയുടെ പ്രതികരണത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇപി ജയരാജന്റെ പ്രതികരണം. നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണെന്നും വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളും കേസിൽ ഉണ്ടെന്നുമായിരുന്നു മണി പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

'ഭാവനയും റെഡും വൻ കോമ്പോയെന്ന് ആരാധകർ'; സാരിയിൽ തിളങ്ങി നടി.. വൈറൽ ചിത്രങ്ങൾ

1

എം എം മണി സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്ന ആളല്ല. അദ്ദേഹം സ്ത്രീ സംരക്ഷണത്തിന് വേണ്ടി കുട്ടികളെ സംരക്ഷണത്തിനുവേണ്ടി മനുഷ്യ സമൂഹത്തിന്റെ സംരക്ഷണത്തിന് വേണ്ടി പോരാടികൊണ്ടിരിക്കുന്ന ആളാണ്. അതിന് വേണ്ടി നിരവധി കഷ്ടതകൾ അനുഭവിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ സഹോദരനെയൊക്കെ വെട്ടി നുറുക്കി കൊന്നതാണ്. ജനങ്ങൾക്ക് വേണ്ടി ഏറ്റവും ദുഃഖവും കഷ്ടപ്പാടുകളും അനുഭവിച്ചയാളാണ്. അതൊന്നും ആരും മനസിലാക്കിയിട്ടുണ്ടാകില്ല. അദ്ദേഹം സ്ത്രീത്വത്തെ ഒരിക്കലും അപമാനിച്ചിട്ടില്ല, അപമാനിക്കുകയും ഇല്ല', ഇപി ജയരാജൻ പറഞ്ഞു.

2

' സിനിമാ ലോകത്തെ കുറിച്ച് എംഎം മണിക്ക് വലിയ താത്പര്യം ഉണ്ട്. അദ്ദേഹം സിനിമ കാണും. നടൻമാരുടേയും നടിമാരുടേയെല്ലാം അഭിനയത്തെ ആരാധനയോടെ കാണുന്ന വ്യക്തിയാണ്. കാര്യങ്ങളൊന്നും മനസിലാക്കാതേയും അറിയാതെ യുഡിഎഫ് നേതാക്കൾ വെറുതേ എന്തെങ്കിലും പറഞ്ഞ് നടക്കുകയാണ് '.

3

'ഏറ്റവും അധികം സ്ത്രീകളെ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തവരാണ് യു ഡി എഫുകാർ. അതൊന്നും തിരഞ്ഞെടുപ്പ് വിഷയമല്ലാത്തത് കൊണ്ടാണ് പറയാത്തത്. ഇവിടെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. അതിന് വേണ്ടിയുള്ള നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്'

4

'നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത പറയുമെന്ന് കരുതുന്നില്ല. കാരണം പിണറായി സർക്കാരായതിനാൽ കേസിൽ നീതി കിട്ടിയെന്നും അന്വേഷണം ഫലപ്രദമാണെന്നും നേരത്തേ അതിജീവിത പറഞ്ഞിട്ടുണ്ട്. അന്വേഷണം എവിടെയെങ്കിലും ഒരു ഘട്ടത്തിൽ അവസാനിക്കൂലേ? അന്വേഷണം അവസാനിക്കാൻ പാടില്ലെന്ന് പറയുന്നതിനർത്ഥം കുറ്റവാളിക്ക് ശിക്ഷ കൊടുക്കാൻ പാടില്ലെന്നാണ്. അന്വേഷണം അവസാനിക്കാതെ കോടതിയിൽ മറ്റ് കാര്യങ്ങൾ സമർപ്പിക്കാൻ സാധിക്കുമോ? അന്വേഷണം തുടരണം എന്ന് പറയുന്നതിന്റെ അർത്ഥം കേസ് നീട്ടിക്കൊണ്ട് പോകണമെന്നാണ്. അത് ഇരയ്ക്ക് എതിരാണ്'.

4

വിസ്മയ കേസ് എത്ര പെട്ടെന്ന് കോടതിയിൽ വന്നു. കനത്ത ശിക്ഷ പ്രതിക്ക് സർക്കാർ വാങ്ങി കൊടുത്തില്ലേ? അതിനെ അഭിനന്ദിക്കാൻ എല്ലാവരും തയ്യാറാവട്ടെ, എന്തുകൊണ്ടാണ് ഇവരൊന്നും ഈ വിഷയത്തിൽ പ്രതികരിക്കാത്തത്, ഇപി ജയരാജൻ ചോദിച്ചു.

6


അതിജീവിത ആവശ്യപ്പെട്ട വക്കീലിനെ സർക്കാർ വെച്ച് കൊടുത്തിട്ടുണ്ട്. വനിതാ ജഡ്ജ് വേണമെന്ന അവരുടെ ആവശ്യം പരിഗണിച്ച് അതും സർക്കാർ ചെയ്ത് കൊടുത്തിട്ടുണ്ട്. അത്തരത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അന്വേഷണം നീട്ടികൊണ്ടുപോയാൽ അതിജീവിതയ്ക്ക് നീതി കിട്ടില്ല. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫുകാർ കേസിൽ ഇരയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
അതിജീവിത ആവശ്യപ്പെട്ട വക്കീലിനെ സർക്കാർ വെച്ച് കൊടുത്തിട്ടുണ്ട്. വനിതാ ജഡ്ജ് വേണമെന്ന അവരുടെ ആവശ്യം പരിഗണിച്ച് അതും സർക്കാർ ചെയ്ത് കൊടുത്തിട്ടുണ്ട്. അത്തരത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അന്വേഷണം നീട്ടികൊണ്ടുപോയാൽ അതിജീവിതയ്ക്ക് നീതി കിട്ടില്ല. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫുകാർ കേസിൽ ഇരയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

English summary
I Don't think that Survivor complain about the investigation; EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X