• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമസ്തയെന്ന മതസംഘടനക്ക് വർഗീയ ചിന്തയുള്ളതായി വിമര്‍ശിച്ചിട്ടില്ല; വിശദീകരണവുമായി പി ജയരാജൻ

തിരുവനന്തപുരം; സമസ്തയെന്ന മതസംഘടനക്ക് വര്‍ഗ്ഗീയചിന്ത ഉള്ളതായി വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ.മീഡിയാ വണ്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണെന്നും ജയരാജൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ്സിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് വിമര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വര്‍ഗ്ഗീയ പ്രചരണത്തിന്‍റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികള്‍ക്ക് കാണാന്‍ കഴിയുകയില്ല. നാനാ വര്‍ഗ്ഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന സര്‍ക്കാരാണ് പിണറായി നയിക്കുന്ന എൽഡിഎഫ് സർക്കാർ.ആ മുഖ്യമന്ത്രിയെയും സിപിഐഎം നേതാക്കളെയും വര്‍ഗ്ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും പി ജയരാജൻ ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

 തെറ്റിധാരണ പരത്താൻ

തെറ്റിധാരണ പരത്താൻ

സുപ്രഭാതം പത്രത്തിന്‍റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗത്തെക്കുറിച്ച് മീഡിയാ വണ്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ്.

ഡിസംബര്‍ 19 ന്റെ മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ്സിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് വിമര്‍ശിച്ചത്.

എന്‍റെ ഉത്തരവാദിത്വമാണ്

എന്‍റെ ഉത്തരവാദിത്വമാണ്

ഇത് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ നേതൃത്വംതന്നെ ലീഗ് ഏറ്റെടുക്കകയാണോ എന്ന സംശയം ഉയര്‍ത്തുന്നതായും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. ഇതേക്കുറിച്ചാണ് മുഖപ്രസംഗം. മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും കൈയ്യിലേന്തിയ വര്‍ഗ്ഗീയ തീപ്പന്തം ദൂരെ എറിയുകതന്നെ വേണം എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സിപിഐഎം പ്രവര്‍ത്തകന്‍ എന്നനിലയ്ക്ക് ഇതിനോട് പ്രതികരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ് .

ഞാന്‍ വിമര്‍ശിച്ചിട്ടുമില്ല

ഞാന്‍ വിമര്‍ശിച്ചിട്ടുമില്ല

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വര്‍ഗ്ഗീയ പ്രചരണത്തിന്‍റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികള്‍ക്ക് കാണാന്‍ കഴിയുകയില്ല. സമസ്തയെന്ന മതസംഘടനയ്ക്ക് വര്‍ഗ്ഗീയചിന്ത ഉള്ളതായി ഞാന്‍ വിമര്‍ശിച്ചിട്ടുമില്ല. അതേസമയം യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള തെരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വര്‍ഗ്ഗീയതയ്ക്ക് തിരികൊളുത്തുന്നത് യു.ഡി.എഫ് ആണ്.

സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണ്

സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണ്

ജമാഅത്ത്-വെല്‍ഫെയര്‍ ബന്ധത്തിനെതിരായി ശക്തമായ നിലപാടെടുത്തവര്‍ സമസ്തയില്‍ ഉണ്ടെന്നതും വസ്തുതയാണ്.നാനാ വര്‍ഗ്ഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന സര്‍ക്കാരാണ് സ:പിണറായി നയിക്കുന്ന എൽഡിഎഫ് സർക്കാർ.ആ മുഖ്യമന്ത്രിയെയും സിപിഐഎം നേതാക്കളെയും വര്‍ഗ്ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണ്.

സിപിഎം കളിക്കുന്നത് തീക്കളിയാണ്, ഇനി മുസ്ലീം സംഘടനകൾക്ക് മേൽ വർഗീയ ചാപ്പ പതിയും;വീണ്ടും ഫാത്തിമ തെഹ്‌ലിയ‌

ജയരാജന്റെ വാക്കുകൾ

ജയരാജന്റെ വാക്കുകൾ

മനസിൽ വർഗീയ ചിന്ത ഉള്ളത് കൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത് വർഗീയതയുടെ അനുരണനമാണെന്ന തരത്തിൽ സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയതെന്നായിരുന്നു ജയരാജൻ ആദ്യം പറഞ്ഞത്. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച്, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പോലെ ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതെന്നും ജയരാജൻ മീഡിയ വൺ ചാനലിൽ പറഞ്ഞിരുന്നു.

'രണ്ടുമുറി വീടിൻ്റെ മുന്നിലെത്തിയപ്പോൾ മനസ്സ് കണ്ണീര് കൊണ്ട് നിറഞ്ഞു', ഓമനക്കുട്ടന്റെ മകളെ കണ്ട് ജലീൽ

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യം, കർഷകരുടെ സമരത്തെ പിന്തുണച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

കൊവിഡ്; കുവൈത്ത് അതിർത്തികൾ അടയ്ക്കുന്നു.. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കി

'കിഴക്കമ്പലം പഞ്ചായത്തിൽ യഥാർത്ഥത്തിൽ 13 കോടി മിച്ചമുണ്ടോ?'; പൊളിച്ചടുക്കി വൈറൽ കുറിപ്പ്

English summary
i have not been criticized Samastha for having communal thinking says p jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X