ഐഡിഎല്‍ ലാബ് ഉടമയുടെ മരണം: ദുരൂഹതകൾ ഇനിയും ബാക്കി

  • Posted By:
Subscribe to Oneindia Malayalam

കാസർകോട്: പെരുമ്പള ബേനൂർ അടുക്കത്തെ ടി. ശ്രീധരൻ(55) കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മരിച്ച സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് കാസർകോട് പൊലീസ് സ്റ്റേഷന് സമീപത്തെ ഐ.ഡി.എൽ ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ് ശ്രീധരൻ മരിച്ചത്.

വമ്പൻ സ്രാവും മാഡവുമില്ല, സാക്ഷിയായി മഞ്ജുവില്ല.. ദിലീപിനെതിരെ തെളിവുണ്ടെന്ന് ആവർത്തിച്ച് പോലീസ്

30 വർഷമായി കാസർകോട്ട് ഐ.ഡി.എൽ ലാബ് നടത്തി വരികയായിരുന്നു ശ്രീധരൻ ഭാര്യ ഇന്ദിരയും ഇതേ ലാബിലെ ടെക്‌നീഷ്യയാണ്. എല്ലാ ദിവസവും ഇരുവരും ഒന്നിച്ചാണ് വീട്ടിലേക്ക് പോകാറുള്ളത്. എന്നാൽ അപകടം സംഭവിക്കുന്ന ദിവസം ഇന്ദിരാ നേരത്തെ വീട്ടിലേക്ക് വരികയായിരുന്നു.എപ്പോഴും രാത്രി എട്ട് മണിക്ക് വീട്ടിലെത്താറുള്ള ശ്രീധരൻ അന്നേ ദിവസം നേരം വൈകിയും കാണാത്തതിനാൽ വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സഹോദരി ഭർത്താവും കുടുംബസുഹൃത്തായ ഓട്ടോ ഡ്രൈവറും അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ശ്രീധരൻ മരിച്ച വിവരം അറിയുന്നത്.

death

ഐ.ഡി.എൽ ലാബ് പ്രവർത്തിക്കുന്നത് ഗ്രൗണ്ട് ഫ്‌ളോറിലാണ്. എന്തിനാണ് മൂന്നാം നിലയിലേക്ക് ശ്രീധരൻ പോയതെന്ന ചോദ്യം ഇനിയും ബാക്കിയാണ് . 7 മണിയോടെ സ്റ്റെയർകെയ്‌സിൽ ഇരുന്ന് മദ്യപിച്ചതായി ഒരു ബാർബർ കടയുടമ പൊലീസിന് മൊഴി നൽകിയത് . നാല് പേരാണ് മദ്യപിക്കാൻ ഉണ്ടായിരുന്നത്. രണ്ട് മദ്യക്കുപ്പികൾ വാങ്ങിയിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. താനും മറ്റൊരു സുഹൃത്തും അവിടെ നിന്ന് തന്നെ മടങ്ങിയെന്നും ശ്രീധരനും മറ്റൊരാളും കെട്ടിടത്തിന്റെ മുകളിലേക്ക് പോയെന്നുമാണ് മൊഴി.

കെട്ടിടത്തിന്റെ മുകളിൽ പാരപെറ്റിൽ ഉരഞ്ഞപാടുണ്ട്. അലൂമിനിയം ഷീറ്റിൽ രക്തക്കറയുണ്ട്. തൊലി ഉരഞ്ഞ പാടുണ്ട്. കൈ തട്ടിയതായാണ് സംശയിക്കുന്നത്. പാരപ്പറ്റിന് ഉയരം കുറവായതിനാൽ അബദ്ധത്തിൽ വീണുപോകാനുള്ള സാധ്യതയുമുണ്ട്.

കെട്ടിടത്തിന് മുകളിൽ നിന്ന് ഒരാൾ താഴെ വീണതായി കാനറാ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാത്രി പത്ത് മണിക്ക് ഓടിച്ചെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസെത്തിയാണ് ആസ്പത്രിയിൽ കൊണ്ടുപോയത്. അപ്പോഴേക്കും മരിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
idl lab owner death;mistries till remaining

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്