ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുടുക്കാനും ലൗജിഹാദെന്ന് ബിഷപ്പ്
കോട്ടയം: ഇത്രനാളും ലവ് ജിഹാദ് എന്ന ആക്ഷേപം ഉന്നയിച്ചിരുന്നത് ഹൈന്ദവ സംഘടനകളായിരുന്നു. ഇപ്പോഴിതാ ക്രൈസ്തവരും ലവ് ജിഹാദ് എന്ന ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നുന്നു. ലവ് ജിഹാദിനെതിരെ മാത്രമല്ല, എസ്എന്‍ഡിപിയ്‌ക്കെതിരേയും ഉണ്ട് ആരോപണം.
ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിനും എസ്എന്‍ഡിപിയുടെ നിഗൂഢ അജണ്ടയ്ക്കും അടിപ്പെട്ട് ഇറങ്ങിപ്പോകുന്നുവെന്നാണ് ഇടുക്കി ബിഷപ്പ് ആയ മാത്യു ആനിക്കുഴിക്കാട്ടില്‍ പറയുന്നത്. മിശ്രവിവാഹത്തെ എതിര്‍ക്കണം എന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

മിശ്രവിവാഹങ്ങള്‍ ക്രൈസ്തവ തനിമ നഷ്ടപ്പെടുത്തും എന്നാണ് ബിഷപ്പിന്റെ അഭിപ്രായം. ഒരു ഇടവകയില്‍ 100 വിവാഹം നടക്കുന്നുണ്ടെങ്കില്‍ അതില്‍ ആറെണ്ണം മിശ്രവിവാഹമാണെന്നാണ് കണക്കുകളെ ഉദ്ധരിച്ച് ബിഷപ്പ് പറയുന്നത്.
18 വയസ്സുവരെ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഒരു ദിവസം ഒരു മുസ്ലീമിന്റെ കൂടെയോ, ഓട്ടോക്കാരന്റെ കൂടെയോ എസ്എന്‍ഡിപിക്കാരന്റേയോ കൂടെ ഇറങ്ങിപ്പോകുന്നുണ്ടെങ്കില്‍ അതിന് കാരണം വീടുകളിലെ ക്രൈസ്തവതീയതയുടേയും പ്രബോധനത്തിന്റേയും അപര്യാപ്തതയെ ആണ് കാണിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications