സംസ്ഥാന സർക്കാറിന്റെ പാർപ്പിട പദ്ധതി ലൈഫ് ഒന്നാം ഘട്ടം വേഗത്തിലാക്കി നെടുംങ്കണ്ടം

  • Posted By: Desk
Subscribe to Oneindia Malayalam

ഇടുക്കി: നെടുംങ്കണ്ടം സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനൊരുങ്ങി ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. വര്‍ഷങ്ങളായി പണി പൂര്‍ത്തീകരിക്കാതെ മുടങ്ങിപ്പോയ 107 എ എ വൈ വീടുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മാണം നടത്തി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിനായി അപേക്ഷ സമര്‍പ്പിച്ച കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് മനസിലാക്കിയാണ് ആനുകുല്യം നല്‍കിയത്.

home

തുടര്‍ച്ചയായ അവലോകന യോഗങ്ങളിലൂടെയും കൃത്യമായ മേല്‍നോട്ടത്തിലൂടെയുമാണ് മികച്ച നേട്ടത്തിലേക്ക് നെടുംങ്കണ്ടം എത്തിയത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ബ്ലോക്കിനെ തേടിയെത്തിരുന്നു. മെയ് 31നകം 31 വീടുകള്‍ കൂടി പൂര്‍ത്തീകരിച്ച് ലൈഫ് പദ്ധതി വിജയത്തിലെത്തിക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം. നേരത്തെ തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്തെന്ന ബഹുമതിയും നെടുംകണ്ടത്തെ തേടിയെത്തിയിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമന്ദിരം ശശികുമാര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പി.വി. ആലീസ് എന്നിവരാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്്്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
idukki district life mission first stage will complete soon,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്