കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടവടയിലെ ഡിഫ്തീരിയ നിയന്ത്രണവിധേയം: ഡിഎംഒ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  • By Desk
Google Oneindia Malayalam News

മൂന്നാര്‍:വട്ടവട കൊട്ടക്കമ്പൂരിലുണ്ടായ വയറിളക്ക രോഗം നിയന്ത്രണ വിധേയമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. സുഷമ അറിയിച്ചു. ചിത്തിരപുരം, വട്ടവട പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയും സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരെയും താല്‍ക്കാലികമായി അവിടെ നിയോഗിച്ചിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കിയും പരിസര ശുചിത്വം ഉറപ്പുവരുത്തിയും നിലവിലുള്ള പ്രശ്നങ്ങളെ മറികടക്കാമെന്ന് ഡി.എം.ഒ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന ഏഴു ഡോക്ടര്‍മാര്‍ അടങ്ങുന്ന 15 അംഗ മെഡിക്കല്‍ സംഘം രോഗികകളുടെ ഭവന സന്ദര്‍ശനം നടത്തി, വീടുകള്‍ തോറും രോഗ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണവും നടത്തിവരികയാണ്. കഴിഞ്ഞ നാലുദിവസമായി 24 മണിക്കുറും കൊട്ടക്കാമ്പൂരില്‍ പ്രതേ്യക ഒ പി സൗകര്യം പ്രവര്‍ത്തിച്ചുവരികയാണ്. ഡോ. പി അനീഷ്, ഡോ. അനൂപ് ജോസ്, ഡോ. വി പി ജിഷ്ണു, ഡോ. പി എ എമില്‍, ഡോ. പ്രേംകുമാര്‍, ഡോ. സ്രീകുമാര്‍, ഡോ. ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ നടത്തുന്നത്

 medical-camp-vattavada-homeo

.വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ന്റെ നേതൃത്തില്‍ ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണവും പ്രദേശത്ത് നടത്തി. വയറിളക്കമുണ്ടായാല്‍ ധാരാളം പാനീയം കുടിക്കാന്‍ കൊടുക്കണം. ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗം സാര്‍വത്രികമാക്കണം. കുടിക്കുന്നതിനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈച്ചകടക്കാതെ മൂടിവച്ച് സൂക്ഷിക്കണം. നീണ്ടുനില്‍ക്കു വയറിളക്കമുണ്ടായാല്‍ ആശുപത്രികളില്‍ ചികിത്സ തേടണം. മറ്റു പകര്‍ച്ചവ്യാധികളുണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മെഡിക്കല്‍ സഘം പ്രദേശവാസികള്‍ക്ക് നല്‍കിയത്.

English summary
Idukki vattavada diphtheria is in control says DMO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X