ദിലീപ് ശിക്ഷിക്കപ്പെട്ടാൽ സംഭവിക്കുന്നത്; 14 വർഷം കഴിയാതെ പുറത്തിറങ്ങാനാവില്ല
നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ 8 നാണ് വിധി വരുന്നത്. എട്ട് വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി. നടിയോട് അതിക്രമം നടത്തിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത ഏഴ് പ്രതികളുണ്ട്. എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
ഒന്നാം പ്രതിയായ പൾസർ സുനിക്കെതിരെ ആവശ്യത്തിലധികം തെളിവുകൾ കോടതിയിൽ എത്തിയിട്ടുണ്ടെന്നും പ്രതിക്ക് ഉറപ്പായും ശിക്ഷ ലഭിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷക കൂടി ആയിരുന്നു അഡ്വ ടിബി മിനി വ്യക്തമാക്കിയത്. ദിലീപിൻ്റെ കാര്യത്തിൽ മതിയായ തെളിവുകൾ കോടതിയിൽ നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു. എന്തായാലും ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ദിലീപിനും ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന് പറയുകയാണ് അഡ്വ ഫിറോസ് ദേശികൻ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം

'റേപ്പ് പോലുള്ള ഒരു കേസ് സംഭവിക്കുമ്പോൾ ആ ആക്ടിൽ നേരിട്ട് ഇൻവോൾവ് ചെയ്ത ആൾക്കാരെ ആദ്യ പ്രതിപട്ടികയിൽ ഉൾപ്പെടുത്തികൊണ്ടാണ് അന്വേഷണം സ്റ്റാർട്ട് ചെയ്യുന്നത്. ആ അന്വേഷണത്തിന്റെ തുടർന്നുള്ള തുടർ അന്വേഷണ വേളകളിലാണ് ഇതിനകത്ത് ആരൊക്കെ കൂടുതൽ ഇൻവോൾവ് ആയിട്ടുണ്ട്, അവരുടെയൊക്കെ റോൾ എന്തായിരുന്നു , അവരൊക്കെ എത്തരത്തിൽ ഈ കേസിൽ ഇൻവോൾവ് ചെയ്തിട്ടുണ്ട് എന്നുള്ള കാര്യങ്ങളൊക്കെ അന്വേഷണത്തിന്റെ ഭാഗമായിട്ട് വരുന്നത് അങ്ങനെയാണ്, പിന്നീടുള്ള പ്രതികൾ ഈ പ്രതിപട്ടികയിലേക്ക് വരുന്നതും അതിൻ്റെ ഭാഗമായാണ്.
ഒന്നാം പ്രതിക്കെതിരെ വന്നിരിക്കുന്ന അലിഗേഷൻ എന്നത് അയാൾ ആ കുറ്റകൃത്യം ചെയ്തു എന്നതാണ്. എട്ടാം പ്രതി അതിന് ഒത്താശ ചെയ്തു കൊടുത്തു അല്ലെങ്കിൽ ആ ഗൂഡാാലോചനയിൽ പങ്കെടുത്തു എന്നുള്ളതുകൊണ്ട് 12 ബി ഐപിസി എന്ന വകുപ്പ് ചേർത്താണ് ആ പർട്ടിക്കുലർ വ്യക്തിയെ പ്രതിപട്ടികയിലേക്ക് കൊണ്ടുവരുന്നത്. ഇങ്ങനെ അന്വേഷണ വേളയിൽ പ്രതികൾ ഒഴിവാക്കപ്പെടാം പ്രതികൾ ആഡ് ചെയ്യപ്പെടാം അത് അന്വേഷണത്തിന്റെ വളരെ ഒരു നോർമൽ പ്രോസസ് ആണ്. ഈ കേസിൽ മാത്രമായിട്ട് ഒരു പ്രത്യേകത ഒന്നും സംഭവിച്ചിട്ടില്ല.
കുറ്റക്കാരനാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ സ്വാഭാവികമായിട്ടും ഇതിനകത്ത് മേജർ ഒഫൻസസ് എന്തൊക്കെയാണോ വന്നിരിക്കുന്നത് ആ കുറ്റകൃത്യങ്ങൾ നടത്തിയതിന് ഗൂഢാലോചന നടത്തി എന്നുള്ള കുറ്റകൃത്യം തെളിഞ്ഞതുകൊണ്ടായിരിക്കും നടൻ ദിലീപ് ഇവിടെ കുറ്റക്കാരനായിട്ട് അല്ലെങ്കിൽ ശിക്ഷാവിധി നേരിടേണ്ടി വരുന്നത്. ആ മേജർ ഒഫൻസുകൾക്ക് വരുന്ന ശിക്ഷ എന്താണോ അത് തന്നെ ഗൂഡാലോചനയിൽ പങ്കെടുത്ത ആളും നേരിടേണ്ടി വരും. ഈ പർട്ടിക്കുലർ കേസിനെ സംബന്ധിച്ചിടത്തോളം 37 ഡി എന്ന ഗ്രേവർ ഒഫൻസ് വരുമ്പോൾ ഇംപ്രിസൺമെന്റ് ടു ലൈഫ് അതായത് ജീവപര്യന്തം വരെ വരാൻ ചാൻസ് ഉള്ള ഒരു കുറ്റകൃത്യമാണത്. ഒന്നാം പ്രതിക്ക് കിട്ടുന്ന ശിക്ഷാവിധി തന്നെ എട്ടാം പ്രതിക്കോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റു പ്രതികൾക്കോ കിട്ടാനുള്ള സാധ്യത ആണ് നിയമപ്രകാരം നോക്കുമ്പോൾ സംഭവിക്കാൻ പോകുന്നത്.
എനിക്ക് ആധികാരികമായിട്ട് പറയാൻ പറ്റില്ല സ്പൾസ സുനിയുടെ കത്തിൽ എന്താണ് ഉണ്ടായിരുന്നത് എന്ന്. അത് ഒരു പബ്ലിക് ഡോക്യുമെന്റും അല്ല. രഹസ്യ സ്വഭാവമുള്ള ഒരു അന്വേഷണത്തിന്റെ വളരെ പ്രധാനപ്പെട്ടൊരു രേഖ മാത്രമാണ്. ആ രേഖയിൽ എന്താണ് പറഞ്ഞത് എന്നുള്ളത് നമുക്ക് ഡിസംബർ എട്ടാം തീയതി അറിയാം. അതുവരെ ദിലീപ് പ്രതിയാണ് കുറ്റക്കാരനാണ് അല്ലെങ്കിൽ പൾസർ സുണി കുറ്റക്കാരനാണ് എന്നൊന്നും പറയാൻ സാധിക്കില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications