• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗെയില്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ പിണറായി കെ റെയിലും നടപ്പിലാക്കും: പിഎസ് പ്രശാന്ത്

Google Oneindia Malayalam News

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതി വേണ്ടെന്ന് പറയാനും, നടപ്പിലാക്കാൻ അനുവദിക്കില്ലാ എന്ന് പറയാനും പ്രതിപക്ഷ നേതാവായ വി ഡി സതീശന് എന്താണ് അവകാശമെന്ന് കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ പിഎസ് പ്രശാന്ത്. ജനകീയ കോടതിയിൽ വൻ വിജയം നേടിയെത്തിയ ഒരു സർക്കാരിനെ ഭീഷണിപ്പെടുത്തുവാൻ വിഡി സതിശന് ആരാണ് തിട്ടൂരം നല്കിയത്. പ്രതിപക്ഷ നേതാവാണ് എന്നുള്ളത് ഒരു ജനകീയ സർക്കാരിനെ ഭീഷണിപ്പെടുത്തുവാനുള്ള ലൈസൻസായി കാണരുത്. പ്രതിപക്ഷ നേതാവയപ്പോൾ '' ഞാൻ " എന്ന ഭാവത്തിൽ ഉമ്മൻ ചാണ്ടിയേയും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയേയും മൂലയ്ക്കിരുത്താൻ തിട്ടൂരം കാട്ടിയത് പോലെ കോൺഗ്രസ് പാർട്ടിയെ മാത്രം ബാധിക്കുന്ന ആഭ്യന്തര കാര്യമല്ല സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണ് , വരേണ്യവർഗ്ഗത്തെ സഹായിക്കാൻ വേണ്ടിയാണ് സിൽവർ ലൈൻ പദ്ധതി എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വാദം. ആരാണ് ഇദ്ധേഹത്തെ കൊണ്ട് ഈ വിവരക്കേട് പറയിപ്പിക്കുന്നത്..? ഏത് കോർപ്പറേറ്റിനെയാണ് ഇടത് സർക്കാ സഹായിച്ചത്. വൻകിട കോർപ്പറേറ്റായ ഗൗതം അദാനിയെ കെട്ടി എഴുന്നെള്ളിച്ച് കൊണ്ട് വന്നതാരാണ്..? ഏത് സർക്കാരിൻ്റെ കാലഘട്ടത്തിലാണ്..? 2001 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ എം കെ മുനീർ 60 മീറ്റർ വീതിയിൽ ആറ് വരിപ്പാത (എക്സ്പ്രസ്സ് ഹൈവേ ) കൊണ്ട് വരാനുള്ള പദ്ധതി അവതരിച്ചപ്പോൾ വി ഡി സതീശൻ എം എ ല്‍എ ആയി നിയമസഭയിൽ തന്നെ ഉണ്ടായിരുന്നില്ലേ..? അന്നത് ഏത് കോർപ്പറേറ്റിനെ സഹായിക്കാൻ വേണ്ടി ആയിരുന്നു..? 2012 ൽ ശ്രീ ഉമ്മൻ ചാണ്ടിയുടെ സർക്കാർ ഒരു ലക്ഷത്തി പതിനയ്യായിരം കോടി ചിലവാക്കി അതിവേഗ റെയിൽ കൊണ്ട് വരാനുള്ള പദ്ധതി അവതരിപ്പിക്കുമ്പോഴും വി ഡി സതീശൻ പരവൂർ എം എല്‍ എ ആയി നിയമസഭയിൽ തന്നെ ഉണ്ടായിരുന്നില്ലേ..? അന്നത് ഏത് കോർപ്പറേറ്റിനെ സഹായിക്കാൻ വേണ്ടി ആയിരുന്നു..? അന്ന് എക്സ്പ്രസ്സ് ഹൈവേയ്ക്ക് 60 മീറ്ററായിരുന്നു എടുക്കേണ്ടിയിരുന്നതെങ്കിൽ സിൽവർ ലൈൻ പദ്ധതിയ്ക്ക് 15 മുതൽ 25 മീറ്റർ വരെ മാത്രം മതിയാകും.

2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ട് വന്ന അതിവേഗ റെയിലിന് ഒരുലക്ഷത്തി പതിനയ്യായിരം കോടി രൂപയാണ് പദ്ധതി ചിലവെങ്കിൽ സിൽവർ ലൈൻ പദ്ധതിക്ക് ചിലവ് ഏകദേശം അതിൻ്റെ പകുതി തുകയായ അറുപത്തിമൂന്നായിരം കോടി മാത്രമാണ്. ഒന്നര മണിക്കൂർ കൊണ്ട് കിലോമീറ്ററിന് 2 രൂപ 75 പൈസ നിരക്കിൽ 200 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരത്ത് നിന്ന് എറാണാകുളത്തേക്ക് എത്താൻ കഴിയുന്ന സിൽവർ ലൈൻ പദ്ധതി എങ്ങനേയാണ് ശ്രീ വി ഡി സതീശൻ പറയുന്നത് പോലെ വരേണ്യവർഗ്ഗത്തിൻ്റേതായി മാറുന്നത്.
ഒരു കാർ വാടകയ്ക്ക് എടുത്ത് ആറോ ഏഴോ മണിക്കൂറെടുത്ത് എറാണാകുളത്തേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും എത്തണമെങ്കിൽ എത്ര സമയമെടുക്കുമെന്നും ഏത്ര രൂപ ചിലവാകുമെന്നും പ്രതിപക്ഷ നേതാവ് ഒന്ന് കണക്ക് കൂട്ടി നോക്കു.
എന്നിട്ട് പറയുവെന്നും പിഎസ് പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു.

ഇത് ഗുണം ചെയ്യുക വരേണ്യവർഗ്ഗത്തിനാണോ..? സാധാരണക്കാർക്കോണോ എന്ന്..!! മാത്രമല്ല ഓരോ ദിനവും കൂടി വരുന്ന ലക്ഷകണക്കിന് വാഹനങ്ങൾ..! അതിൽ നിന്ന് പുറത്തേക്ക് ബഹിർഗമിക്കുന്ന കാർബൺ ഡയോക്സൈഡിൻ്റെ അളവ്..! അത്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. പാരിസ്തിക പ്രശ്നങ്ങളില്ലാതെ ഇന്ന് ലോകത്തിൽ ഏറ്റവും മൂല്യമുള്ള "സമയം" വളെരെ ലാഭിച്ച് കൊണ്ട് ഒരു നല്ല പദ്ധതി വരുമ്പോൾ പ്രതിപക്ഷ നേതാവ് ഇങ്ങനെ വിവരക്കേട് പറഞ്ഞാൽ സഹതപിക്കുകയല്ലാതെ എന്താ ചെയ്ക.!!

എറണാകുളം മുതൽ ബാഗ്ലൂർ വരെ 444 കിലോമീറ്ററിൽ ഗ്യാസ് ലൈൻ പദ്ധതിയായ ഗയിൽ പദ്ധതി കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ ചന്ദ്രഹാസമിളക്കിയവർ, പ്രക്ഷോഭം നടത്തിയവർ, വയൽക്കിളികളെ ഇറക്കിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് ഉദ്ഘാടനം ചെയ്തതിന് ശേഷം ഗംഭീര പദ്ധതി എന്ന് അഭിനന്ദിക്കുന്നു..! അന്നവർ ഉന്നയിച്ച എന്തെങ്കിലും പ്രശ്നങ്ങൾ ആ പദ്ധതി നടപ്പിലാക്കിയത് കൊണ്ടുണ്ടായോ..? ഗയിൽ പദ്ധതി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി പിണറായി സർക്കാരിനുണ്ടെങ്കിൽ സിൽവർ ലൈൻ പദ്ധതിയും പിണറായി സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു.

അതിനുള്ള അധികാരം ജനകീയ കോടതിയിൽ നിന്നും സഖാവ് പിണറായി വിജയൻ നയിക്കുന്ന എല്‍ ഡി എഫ് സർക്കാരിന് കിട്ടിയുണ്ടുമുണ്ട്. ഗയിൽ പദ്ധതി കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ പ്രതിഷേധിക്കാൻ വയൽക്കിളിളെ ഇറക്കിയവർ തന്നെയാണ് സിൽവർ ലൈൻ പദ്ധതി നടത്തിക്കില്ല എന്ന ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത്. ഈ പദ്ധതി നടപ്പിലായാൽ..അതിൻ്റെ സൗകര്യങ്ങൾ കേരളത്തിലെ സാധാരണക്കാർക്ക് അനുഭവേദ്യമായാൽ..

പിന്നെ തങ്ങളെ ദേശാടന കിളികളാക്കി ജനം നാടുകടത്തുമോ എന്ന് ഭയമുള്ളത് കൊണ്ടാണ് ഇപ്പോ പ്രത്യക്ഷത്തിൽ തന്നെ കോൺഗ്രസിൻ്റേയും ലീഗിൻ്റേയും ബി ജെ പിയുടേയും ജമാത്ത ഇസ്ലാമിയുടേയും സംയുക്ത കൂട്ട് കെട്ടിൽ ഈ പ്രതിഷേധ നാടകങ്ങൾ അരങ്ങേറുന്നത്..!!
ഈ കൂട്ടുക്കെട്ടിൻ്റെ ബലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ ഭീഷണിയെങ്കിൽ,അത് പ്രബുദ്ധമായ കേരള നാട്ടിൽ ചിലവാകാനെ പോകുന്നില്ല. അത് നാലായി മടക്കി പോക്കറ്റിൽ വയ്ക്കുന്നതാവും ഉചിതം. ഒരു കാലത്ത് "കടുകിലും ഉലുവയിലും ജീരകത്തിലും " അഴിമതിയുടെ ആഴക്കടൽ തീർത്തവർ ആദർശത്തിൻ്റെ മുഖം മൂടിയുമണിഞ്ഞ് ഒരു പാഴ്സമരത്തിന് ചെണ്ടകൊട്ടാൻ ഇറങ്ങരുത്..! കാരണം.. സിൽവർ ലൈൻ പദ്ധതി കേരത്തിൻ്റെ മണ്ണിൽ, ഒരു തലമുറയുടെ വികസനത്തിൻ്റെ..അറിവിൻ്റെ.. തൊഴിലിൻ്റെ.. വിപ്ലവം സൃഷ്ട്ടിക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

വാൽക്കഷണം:
പോസ്റ്റിനടിയിൽ ആർക്കും പ്രതികരിക്കാൻ അവകാശമുണ്ട് ..
പക്ഷേ അത് നല്ല ഭാഷയിലും, സംസ്കാരവും പാലിച്ചല്ലങ്കിൽ ഞാൻ ബ്ലോക്ക് ചെയ്യും.പോസ്റ്റിന് താഴെ മാന്യമായി മറുപടി പറയാൻ കഴിയാതെ തെറി പറയുന്നവൻ ഭീരുവാണ്.ഒരു ഭീരുവുമായി ഞാൻ സൗഹൃദം ആഗ്രഹിക്കുന്നില്ല- പിഎസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

English summary
If GAIL project as implemented, K Rail will also be implemented: PS Prashanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X