ജില്ലയില്‍ ഉറപ്പായും 2 സീറ്റ് യുഡിഎഫിന് കിട്ടിയേനെ: വിനയായത് ആ പോരായ്മയെന്ന് നേതാക്കള്‍
പത്തനംതിട്ട: മധ്യകേരളത്തിലെ പരമ്പരാഗത യുഡിഎഫ് കോട്ടകളിലൊന്നായ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് ആദ്യമായി മേധാവിത്വം സ്ഥാപിക്കുന്നത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു. ആകെയുള്ള 5 ല്‍ 4 മണ്ഡലത്തിലും എല്‍ഡിഎഫ് വിജയിച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും പിടിച്ചതോടെ ആധിപത്യം സമ്പൂര്‍ണ്ണമായി.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
എന്നാല്‍ 2016 ലെ ഇടത് വിജയം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഇത്തവണ ജില്ലയിലെ ഭൂരിപക്ഷ മണ്ഡലങ്ങളിലും തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ അവകാശ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അഞ്ചില്‍ അഞ്ചിലും പരാജയപ്പെട്ടു.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

ബുത്ത് തലത്തില്‍ സംഘടനാ സംവിധാനം ദുര്‍ബലമായതാണ് ഈ കനത്ത തോല്‍വിയുടെ കാരണമായി ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ആരോപിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ വന്‍ തോതില്‍ ബൂത്തില്‍ എത്തിച്ചിട്ടും അതൊന്നും വെളിച്ചം കണ്ടില്ലെന്നും തോല്‍വിയെ കുറിച്ച് പഠിക്കാന്‍ എത്തിയ കെപിസിസി സമിതിക്ക് മുന്‍പാകെ നേതാക്കളും സ്ഥാനാര്‍ത്ഥികളും ആരോപിച്ചു.

ഘടക കക്ഷിക്ക് സീറ്റ് അനുവദിക്കുകയും അവര്‍ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ശേഷവും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തിയത് മുന്നണി സംവിധാനത്തെ തന്നെ ദുര്‍ബലമാക്കി. ദേശീയ നേതാക്കളുടെ പര്യടനത്തിൽ നിന്ന് ജില്ലയിലെ ചില മണ്ഡലങ്ങളെ ഒഴിവാക്കിയതും തിരിച്ചടിക്ക് കാരണമായി.

മുൻ എംഎൽഎ പിജെ ജോയി അധ്യക്ഷനും സേവ് യൂണിവേഴ്സിറ്റി സമിതി നേതാവ് ആർ എസ്.പണിക്കർ, വിആർ പ്രതാപൻ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജില്ലയിലെത്തി ആദ്യഘട്ട തെളിവെടുപ്പ് നടത്തിയത്. അടൂർ, റാന്നി, തിരുവല്ല മണ്ഡലത്തിലെ സ്ഥാനാർഥികളും സമിതിക്ക് മുന്‍പാകെ നേരിട്ടെത്തി തെളിവ് നല്‍കി.

തിരുവല്ല സീറ്റിലാണ് ഘടകക്ഷിയുമായി തര്‍ക്കം ഉണ്ടായത്. മുന്നണിയിലെ ധാരണ അനുസരിച്ച് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫിന് വിട്ട് നല്‍കുകയും അവര്‍ കുഞ്ഞുകോശി പോളിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും അവകാശവാദവുമായി ചില നേതാക്കള്‍ രംഗത്ത് എത്തുകയായിരുന്നു.

ഇത് യുഡിഎഫിലും വോട്ടര്‍മാര്‍ക്കിടയിലും തെറ്റിദ്ധാരണ ഉണ്ടാക്കിയതായി കേരള കോൺഗ്രസ് (ജോസഫ്) ആരോപിച്ചു. നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളില്‍ സംഘടനാ ദൗര്‍ബല്യം ശക്തമായിരുന്നു. പല ബൂത്തുകളിലും സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന വോട്ടര്‍മാരുടെ വീടുകളില്‍ എത്തിയില്ലെന്നും അവര്‍ ആരോപിച്ചു.

അടൂരില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. 2016ലെ 26000 ഭൂരിപക്ഷം 2919 ആയി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ പ്രചരണത്തിന് സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി സൃഷ്ടിച്ചു. ഈ ഒരു പോരായ്മ ഒഴിവാക്കിയിരുന്നെങ്കില്‍ മണ്ഡലം കൂടെ പോന്നേനെ. ദേശീയ നേതാക്കളുടെ പര്യടനത്തില്‍ നിന്ന് അടൂരിനെ പൂര്‍ണമായി ഒഴിവാക്കിയതും തെറ്റായ സന്ദേശം നല്‍കി.

സംഘടന ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമായിരുന്ന മണ്ഡലമായിരുന്നു റാന്നി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ തോറ്റത് കേവലം 1200 വോട്ടിന് മാത്രമാണ്. റാന്നിയിൽ നിന്ന് 30 ഭാരവാഹികളാണ് കമ്മിഷന് തെളിവ് നൽകിയത്. കോന്നി, ആറന്‍മുള മണ്ഡലത്തിലെ തെളിവെടുപ്പ് രണ്ടാം ഘട്ടമായ ഓഗസ്റ്റ് 5 ന് നടക്കും.
ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്‍ലര്‍
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്












Click it and Unblock the Notifications