Get Updates
Get notified of breaking news, exclusive insights, and must-see stories!

അണികള്‍ പറഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടി: വെള്ളാപ്പള്ളി പിന്നേയും ചുവട് മാറ്റുന്നു

ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്ക്കുന്നതിനെ പറ്റി ചിന്തിയ്ക്കുന്നില്ലെന്ന പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ വീണ്ടും നിലപാട് മാറ്റി. അണികള്‍ ആവശ്യപ്പെട്ടാല്‍ എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്ക്കും എന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്ക്കുക മാത്രമല്ല, ചിലപ്പോള്‍ കേരളയാത്രയും നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ വെളിച്ചത്തിലാണ് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ പ്രതികരണം.

Vellappally Natesan

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്ക്കണോ, കേരള യാത്ര നടത്തണോ എന്ന കാര്യങ്ങളെല്ലാം യോഗം തീരുമാനിയ്ക്കും എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്ന ദാസന്‍ മാത്രമാണ് താനെന്നും അദ്ദേഹം പറയുന്നു.

എന്തായാലും സെപ്തംബര്‍ 20 ന് എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ യോഗം ആലപ്പുഴയില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം എന്തിമ തീരുമാനം അറിയിക്കും എന്നാണ് പറയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് സമ്മര്‍ദ്ദ ശക്തിയാകാന്‍ കഴിയും എന്ന പ്രതീക്ഷിയിലാണ് എസ്എന്‍ഡിപി. അതിനിടെ കെപിസിസി അധ്യക്ഷനും നേതൃത്വത്തിനെതിരെ തിരിഞ്ഞത് മറ്റൊരു രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള നീക്കം എളുപ്പത്തിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിപിഎം ഇങ്ങോട്ട് സ്‌നേഹിയ്ക്കുകയാണെങ്കില്‍ അങ്ങോട്ടും സ്‌നേഹിയ്ക്കും എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കേരളത്തിലെ രണ്ട് മുന്നണികളും പിന്നാക്കക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+