Get Updates
Get notified of breaking news, exclusive insights, and must-see stories!

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: കൂടുതല്‍ നടപടികളിലേക്ക് പൊലീസ്, ദക്ഷിണമേഖല ഐജി അന്വേഷിക്കും

തിരുവനന്തപുരം: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും നടുറോഡില്‍ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് പൊലീസ്. സംഭവം ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവും മകളും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം പ്രഖ്യാപിച്ച തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരനായ ജയചന്ദ്രന്‍ പറഞ്ഞു.

kerala

മോഷണക്കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെയും അച്ഛനെയും പൊതുമധ്യത്തില്‍ ആറ്റിങ്ങള്‍ പിങ്ക് പൊലീസിലെ വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സിപി രജിത അപമാനിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രജിതയെ സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റലിന് പുറമെ നല്ല നടപ്പുപരിശീലനത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വെഞ്ഞാറംമൂട്ടേക്ക് സ്ഥലം മാറ്റിയതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷ നടപടിയല്ല എല്ല തരത്തിലാണ് ആക്ഷേപം ഉയര്‍ന്നത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. പൊലീസ് വാഹനത്തിന് സമീപം നിന്ന പിതാവിനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞെങ്കിലുും പൊലീസ് ഉദ്യോഗസ്ഥ വിശ്വസിച്ചില്ല. തുടര്‍ന്ന് മോഷണം പോയ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിംഗ് ചെയ്ത ഫോണ്‍ കാറിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിനിടെ, സ്റ്റേഷനില്‍ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും കുട്ടികളേും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നുമെല്ലാ എന്നൊക്കെ രജിത പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയാറായില്ലായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു പൊലീസുകാരിയാണ് ഫോണിലേക്ക് വിളിച്ച് നോക്കിയത്. സംഭവം വീഡിയോയില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് പൊലീസുകാരിക്ക് നേരെ ഉയര്‍ന്നത്.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

പോക്‌സോ കേസില്‍ തടവുശിക്ഷ: തെറ്റായി പ്രതിചേര്‍ത്ത സംഭവം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

ഈ സംഭവത്തിന് പിന്നാലെയാണ് പൊലീസിന് ആക്ഷേപം ഉണ്ടാകുന്ന മറ്റൊരു സംഭവം മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണ മെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. യുവാവിന്റെ ഡിഎന്‍എ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് തീരുമാനിച്ചതെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് യുവാവ് 35 ദിവസമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. സ്‌കൂളില്‍ നിന്നുംമടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പകഞ്ചേരി പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. തുടര്‍ന്ന് തിരൂരങ്ങാടി പോലീസാണ് തുടരന്വേഷണം നടത്തിയത്.

താന്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന് യുവാവ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. കൂടാതെ തനിക്ക് പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നും അസഭ്യവര്‍ഷം കേള്‍ക്കേണ്ടി വന്നെന്നും യുവാവ് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് ഫലം വന്നത്. ഫലം നെഗറ്റീവായതോടെ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവാവ് ജയില്‍ മോചിതനായത്. തിരൂരങ്ങാടി തെന്നല സ്വദേശിയാണ് യുവാവ്.

Recommended Video

cmsvideo
    ICG Vigraha: All you need to know about Indian Coast Guard 7th Offshore Patrol Vessel

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+