അഞ്ചു ലക്ഷം രൂപയുടെ ടാറ്റ ക്വിസ് മത്സരത്തില്‍ ഐഐഎംകെ വിദ്യാര്‍ഥികള്‍ ആദ്യറൗണ്ട് കടന്നു

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐഐഎംകെ) അഷ്‌റവ് ഗുപ്ത, അഞ്ജി ഐഷാനി സിന്‍ഹ എന്നിവരുടെ ടീം ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2018ന്റെ സിറ്റി തല ജേതാക്കളായി. ഐഐഎംകെയില്‍ നടന്ന സിറ്റി തല ഫിനാലെയില്‍ 73 ടീമുകള്‍ മല്‍സരിച്ചു. അഷ്‌റവും അഞ്ജിയും ചേര്‍ന്ന് 75,000 രൂപയുടെ കാഷ് പ്രൈസ് സ്വന്തമാക്കി. ദേശീയ ഫിനാലെയ്ക്കായുള്ള മേഖലാതല റൗണ്ടിലേക്ക് ഇവര്‍ യോഗ്യത നേടുകയും ചെയ്തു. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നുള്ള അബ്ദുള്‍ വാഹിദ് പി.എയും ജമീര്‍ ജെ.ബിയും റണ്ണേഴ്‌സ്-അപ്പിനുള്ള 35,000 രൂപയുടെ സമ്മാനത്തുക കരസ്ഥമാക്കി.

ഒഫീര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം; ഉദ്ഘാടനദിവസം എത്തുന്നവര്‍ക്കെല്ലാം വിത്തുപേന

ടാറ്റ ഗ്രൂപ്പിന്റെ 150-ാം വാര്‍ഷികത്തിന്റെ സ്മരണയായി 150 വര്‍ഷത്തെ ബിസിനസായിരുന്നു ഈ വര്‍ഷത്തെ ക്വിസ് പ്രമേയം. പരമ്പരാഗത രീതികള്‍ നിലനിര്‍ത്തികൊണ്ടു തന്നെ പ്രമുഖ ക്വിസ് മാസ്റ്റര്‍ 'പിക്‌ബ്രെയിന്‍' എന്ന ഗിരി ബാലസുബ്രമണ്യമായിരുന്നു അവതാരകന്‍. നര്‍മ്മം ചേര്‍ത്തുള്ള കൗശല ചോദ്യങ്ങളിലൂടെ അദേഹം ക്വിസ് നയിച്ചു.

iimk

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മല്‍സരത്തിന്റെ 14-ാം പതിപ്പ് രണ്ടു മാസത്തോളം നീളും. 38 നഗരങ്ങളില്‍ തുടങ്ങി. അഞ്ചു മേഖലകളിലൂടെയാണ് മുംബൈയിലെ ഗംഭീരമായ ദേശീയ ഫിനാലെയിലെത്തുന്നത്. ദേശീയ ഫിനാലെയില്‍ വിജയിക്കുന്ന ടീമിന് അഞ്ചു ലക്ഷം രൂപയുടെ സമ്മാനത്തുകയും ടാറ്റ ക്രൂസിബിള്‍ ട്രോഫിയും ലഭിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
IIMK students passed in 1st round of Tata Quiz competition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്