ഒഫീര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം; ഉദ്ഘാടനദിവസം എത്തുന്നവര്‍ക്കെല്ലാം വിത്തുപേന

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരികത്തനിമയെ അടയാളപ്പെടുത്തുന്ന ഭക്ഷ്യമേളയായ ഒഫീര്‍ ഫെസ്റ്റ് ഇന്ന് (വ്യാഴം) തുടങ്ങും. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കെല്ലാം വിശേഷപ്പെട്ടൊരു സമ്മാനം കരുതിയിട്ടുണ്ട് സംഘാടകര്‍. ഉപയോഗശേഷം ഉപേക്ഷിച്ചാല്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്നു തൈയായി മുളയ്ക്കുന്ന വിത്തുപേനയാണത്. പ്രധാനമായും പച്ചക്കറി വിത്തുകളാണ് വിത്തുപേനയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനും തുടര്‍ന്ന് ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുമാണ് വിത്തുപേന നല്‍കുകെയെന്ന് സംഘാടകര്‍ അറിയിച്ചു.

എംബസി ഇടപെട്ടു; രോഗിയായ കാഞ്ഞങ്ങാട് സ്വദേശിയെ നാട്ടിലെത്തിച്ചു

കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്‌സില്‍ ഇന്ന് വൈകുന്നേരം തുടങ്ങിന്ന ഭക്ഷ്യമേള ഫെബ്രുവരി 11 വരെ നടക്കും. എല്ലാദിവസവും വൈകീട്ട് 4 മണി മുതല്‍ രാത്രി 11 മണി വരെയായിരിക്കും ഭക്ഷ്യമേളയും അനുബന്ധ പരിപാടികളും നടക്കുക. എട്ടിന് വൈകുന്നേരം കോഴിക്കോട് സാമൂതിരി രാജ കെ സി ഉണ്ണി അനുജന്‍ രാജ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എ പ്രദീപ് കുമാര്‍, എം എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ യു.വി ജോസ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ofir

കേരളത്തിന്റെ ആതിഥ്യം സ്വീകരിച്ച 12 വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഭക്ഷണവിഭവങ്ങളായിരിക്കും മേളയില്‍ പ്രാതിനിധ്യം അറിയിക്കുന്നത്. ഗുജറാത്തി, ആംഗ്ലോ ഇന്ത്യന്‍, ബോഹ്‌റ, ബട്കലി, ഗോവന്‍ കൊങ്കിണി, കൊങ്കിണി ഗൗഡ സാരസ്വത്, തമിഴ് ബ്രാഹ്മിന്‍സ്, സിറിയന്‍ ക്രിസ്ത്യന്‍, മാപ്പിള, നായര്‍, തിയ്യ, പണിയ വിഭാഗങ്ങളുടെ വിഭവങ്ങള്‍ മേളയില്‍ ഇടംപിടിക്കും. ഇവയുടെ രുചി വൈവിധം നേരിട്ടറിയാനുള്ള വേദിയാണ് ഒഫീര്‍ ഒരുക്കുന്നത്.

English summary
ofir fest will start today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്