Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎം പണം പിന്‍വലിക്കാന്‍ പുതിയ തട്ടിപ്പ് രീതികള്‍

കൊച്ചി: എടിഎമ്മിലൂടെ പണം പിന്‍വലിക്കാന്‍ പുതിയ തട്ടിപ്പുരീതി. ഉടമസ്ഥന്റെ കൈയ്യില്‍ എടിഎം കാര്‍ഡ് സുരക്ഷിതമായിരിക്കുമ്പോഴാണ് മറ്റൊരു സ്ഥലത്തുനിന്നും പണം പിന്‍വലിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ എസ്.പി. വിനോദിന് ഈ തരത്തില്‍ ഒരുമാസത്തെ ശമ്പളമാണ് എടിഎംവഴി നഷ്ടപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് ജോലി ചെയ്യുന്ന വിനോദ് കണ്ണൂരില്‍ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പണം പിന്‍വലിച്ചതായുള്ള മെസേജ് ലഭിക്കുന്നത്. 11,000 രൂപയില്‍ നിന്നും 4,000 രൂപ പിന്‍വലിച്ചതായി ആദ്യം മെസേജ് വന്നു. അഞ്ചു മിനിറ്റിന് ശേഷം 3,000 രൂപ പിന്‍വലിച്ചായും മെസേജ് വന്നു. ഉടന്‍ ബാങ്കുമായി ബ്ന്ധപ്പെട്ട് പണം ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനിടയില്‍ത്തന്നെ ബാക്കിതുക കൂടി മോഷ്ടാവ് തട്ടിയെടുത്തിരുന്നു.

ATM

തുടര്‍ന്ന് കൊച്ചിയിലെ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ അവര്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പണം പിന്‍വലിച്ച എടിഎമ്മിന്റെ വിലാസം സിദ്ധ്‌ഖോര, മാര്‍ക്കറ്റ് പി.ഒ, എറണാകുളം എന്നാണ്. എന്നാല്‍ സിദ്ധ്‌ഖോര ജാംഷെഡ്പൂരിലാണെന്ന് പറയുന്നു.

എന്തായാലും വിശദമായ തെളിവുകള്‍ സഹിതം വിനോദ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു. പരാതി സൈബര്‍ സെല്ലിന് കൈമാറിയതായി പോലീ്‌സ് അറിയിച്ചു. ഏതെങ്കിലും ബാങ്ക് അധികൃതര്‍ അറിയാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കാന്‍ ഇടയില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ക്യാമറകള്‍ അടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+