കേരളത്തിൽ ഒഴുക്കിയത് 500 കോടി രൂപ! കൊള്ളപ്പലിശയ്ക്ക് പണം നൽകുന്ന തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള വൻ കൊള്ളപ്പലിശ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ സിത്തരസ്, രാജ് കുമാർ, ഇസക്ക് മുത്ത് എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.

പിഎന്‍ബിക്ക് വീണ്ടും പണികിട്ടി, സാമ്പത്തിക പാദത്തില്‍ നഷ്ടം 431 മില്യണ്‍, പറ്റിച്ചവര്‍ നിരവധി!

രഹസ്യ വിവരത്തെ തുടർന്ന് പള്ളുരുത്തിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് മൂന്നു പേരെയും പോലീസ് പിടികൂടിയത്. ഇവർക്കെതിരെ എറണാകുളം സ്വദേശിയായ ഫിലിപ്പ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഇവരിൽ നിന്നും ഫിലിപ്പ് 40 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. എന്നാൽ പണം പലിശ സഹിതം തിരിച്ചു നൽകിയിട്ടും തന്റെ ആഢംബര കാർ ഇവർ തട്ടിയെടുത്തെന്നായിരുന്നു ഫിലിപ്പിന്റെ പരാതി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻകിട കൊള്ളപ്പലിശ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

money

തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങൾക്കും വ്യവസായികൾക്കുമാണ് ഇവർ പലിശയ്ക്ക് നൽകിയിരുന്നത്. സംസ്ഥാന വ്യാപകമായി ഇടപാടുകൾ നടത്തിയിരുന്ന തമിഴ്നാട് സ്വദേശികൾ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.

ചെന്നൈയിലെ ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജ് എന്നയാളാണ് പണം നൽകിയതെന്നാണ് മൂവരും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പള്ളുരുത്തിയിലെ റിസോർട്ടിൽ നിന്നും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരിൽ നിന്നും അഞ്ച് കോടിയുടെ പ്രോമിസറി നോട്ടുകളും അനുബന്ധ രേഖകളും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനുപുറമേ സംസ്ഥാന വ്യാപകമായി നടത്തിയ പണിമിടപാടുകളുടെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു കോടിക്ക് 20 ലക്ഷം രൂപ വരെയാണ് ഇവർ പലിശ ഈടാക്കിയിരുന്നത്. ബാങ്ക് വഴിയായിരുന്നു ഇടപാടുകൾ. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളൊന്നും ഇവർ പാലിച്ചിരുന്നില്ല. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തലവൻ മഹാരാജിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു...

ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
illegal blade mafia arrested in kochi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്