മലപ്പുറം ദേശീയപാതയുടെ ഓരത്ത് അനധികൃത ഷെഡ്ഡില്‍ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നു
മലപ്പുറം: എടപ്പാള്‍ അയങ്കലത്തിനടുത്ത് ദേശീയപാതയുടെ ഓരത്ത് അനധികൃത ഷെഡ്ഡില്‍ കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം.നമ്പറില്ലാത്ത കെട്ടിടത്തില്‍ കള്ളുഷാപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസിന് ഷാപ്പുടമ പാലിക്കുന്നില്ല.കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാതയിലെ അയിങ്കലത്തിനടുത്താണ് രണ്ടു മാസമായി കള്ളുഷാപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ഷാപ്പും തുറന്നത്. തവനൂര്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഷാപ്പ് നിലക്കൊള്ളുന്നത്.
നാട്ടുകാര്‍ ഷാപ്പിനെതിരെ പരാതിയുമായി രാഗത്തുവന്നതോടെ പഞ്ചായത്ത് സെക്രട്ടറി പി.മുരളീധരന്‍ ഒരാഴ്ച മുമ്പ് ഷാപ്പ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി. ഒരാഴ്ചക്കുള്ളില്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്ന നോട്ടീസ് ഷാപ്പുടമ തന്നെയാണ് കൈപ്പറ്റിയതെന്ന് സെക്രട്ടറി പറഞ്ഞു.എന്നാല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.ഈ സാഹചര്യത്തില്‍ ഷാപ്പ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നും സെക്രട്ടറി പറഞ്ഞു. അടുത്ത ദിവസം ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളാനാണ് നീക്കം

അതേ എടപ്പാള്‍ അയങ്കലത്തിനടുത്ത് ദേശീയപാതയുടെ ഓരത്ത് അനധികൃത ഷെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിന് അധികൃതരുടെ ഒത്താശയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചില ജനപ്രതിനിധികള്‍തന്നെയാണു ഇദ്ദേഹത്തെ സഹായിക്കുന്നതെന്നും അനധികൃത കള്ളുഷാപ്പ് പൊളിച്ചു നീക്കിയില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വംനല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാര്‍ ഷാപ്പിനെതിരെ പരാതിയുമായി രാഗത്തുവന്നതോടെ പഞ്ചായത്ത് സെക്രട്ടറി പി.മുരളീധരന്‍ ഒരാഴ്ച മുമ്പ് ഷാപ്പ് കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടെങ്കിലും നടപടിയില്ലാത്തതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications