കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ട് നിരോധനം ആവശ്യം ശക്തമാകുന്നു; പരാതിയുമായി ഡോക്ടര്‍മാര്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം ഇന്നേവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള വെടിക്കെട്ട് അപകടത്തിന് പിന്നാലെ വെടിക്കെട്ട് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ സംഘടനകളാണ് പ്രധാനമായും ആവശ്യം ഉയര്‍ത്തയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ.

പറവൂര്‍ പുറ്റിങ്ങള്‍ ദേവീ ക്ഷേത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് നിരോധനമോ ശക്തമായ സുരക്ഷാ സംവിധാനമോ ആണ് ഐഎംഎ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പല രാജ്യങ്ങളിലും വെടിക്കെട്ട് നിലവിലുണ്ടെങ്കിലും പ്രാകൃതമായ രീതിയിലാണ് ഇപ്പോഴും കേരളത്തില്‍ വെടിക്കെട്ട് നടത്തുന്നതെന്ന് സംഘടന ആരോപിക്കുന്നു.

fire-latest

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി മാത്രം 455 പേരാണ് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചതെന്ന് ഐഎംഎ വ്യക്തമാക്കുന്നു. മിക്ക അപകടങ്ങളും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതുകൊണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ നിയമ നിര്‍മാണത്തിലൂടെ വെടിക്കെട്ട് നിയന്ത്രിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

അതേസമയം വെടിക്കെട്ട് ആചാരപ്രകാരം നടത്തുന്നതാകയാല്‍ നിരോധനം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെടിക്കെട്ട് നിയന്ത്രണം കര്‍ശനമാക്കുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

English summary
IMA to move HC seeking ban on fireworks display
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X