'ഇത് ഐക്യദാർഢ്യ സമരം, റെസിഡന്റ് ഡോക്‌ടർമാർ അനുഭവിക്കുന്നത് കടുത്ത ദുരിതം'; ഡോ. ജോസഫ് ബെനവൻ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നടക്കുന്ന ഡോക്‌ടർമാരുടെ പ്രതിഷേധത്തിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ജോസഫ് ബെനവൻ . അവശ്യ സർവീസുകളും കാഷ്വാലിറ്റിയും പ്രവർത്തിക്കും. ഒപി, ഒഴിവാക്കാൻ കഴിയുന്ന സർജറികൾ എന്നിവ നടത്തില്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ ഡോക്‌ടർമാർ പ്രവർത്തനരംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
ഇന്ന് കേരളത്തിൽ നടക്കുന്നത് ഐക്യദാർഢ്യ സമരമാണെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎ ദേശീയ തലത്തിൽ പ്രഖ്യാപിച്ച സമരമാണ് ഇത്. കൊൽക്കത്തയിലെ സംഭവത്തിന്റെ വെളിച്ചത്തിൽ കൂടുതൽ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. കേന്ദ്ര നിയമം ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ വേണമെന്നാണ് പ്രധാന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ ഹോസ്‌പിറ്റൽ പ്രൊട്ടക്ഷൻ ആക്‌ട് നിലവിൽ കൂടുതൽ ശക്തമാണെന്നും അതുപോലെ തന്നെ കേന്ദ്രത്തിലും നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അന്ന് വന്ദനദാസിന്റെ മരണത്തിന് ശേഷം കേരളത്തിൽ വലിയൊരു പ്രതിഷേധം ഉയർന്നുവന്നിരുന്നു. എന്നാൽ കൃത്യ സമയത്ത് കേരള സർക്കാർ അതിൽ ഇടപെടുകയും ആശുപത്രി സംരക്ഷണ നിയമം കൂടുതൽ കർശനമാക്കുകയും ചെയ്‌തിരുന്നു' ജോസഫ് ബെനവൻ ചൂണ്ടിക്കാട്ടി.
'ഇപ്പോൾ ഐഎംഒയുടെ ദേശീയ ഘടകത്തിനൊപ്പം നിന്ന് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. കാരണം ഇക്കാര്യത്തിൽ ഒരു കേന്ദ്ര നിയമമാണ് അത്യാവശ്യം. ആശുപത്രികളെ ഒരു പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണമെന്ന ആവശ്യവും ഞങ്ങൾ ഉയർത്തുന്നുണ്ട്. നേരത്തെ കേരള സർക്കാരിനോട് ഇത് ആവശ്യപ്പെട്ടെങ്കിലും മറ്റ് ഡിമാൻഡുകൾ അംഗീകരിച്ച് ഇത് മാത്രം നിരസിക്കുകയായിരുന്നു.' ഐഎംഎ പ്രസിഡന്റ് പറയുന്നു.
'മറ്റൊരു ആവശ്യം കൂടി ഞങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. നാഷണൽ മെഡിക്കൽ കമ്മീഷനാണ് ഇപ്പോൾ എല്ലാ മെഡിക്കൽ കോളേജുകളുടെയും ചുമതല. അതിൽ സുരക്ഷാ ഓഡിറ്റ്, പ്രോട്ടോകോൾ എന്നിവ നിർബന്ധമായും ഉറപ്പാക്കണം. ഇവ പാലിക്കുന്നുണ്ടോ എന്ന് നിർബന്ധമായും നോക്കേണ്ടതുണ്ട്. ഡോക്‌ടർമാർ മാത്രമല്ല എല്ലാ ജീവനക്കാർക്കും വേണ്ടിയാണ് ഈ ആവശ്യം' അദ്ദേഹം പറഞ്ഞു.
'നിലവിൽ എല്ലാ സംഘനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സമരം നടത്തുകയാണ്. കൂടാതെ നഴ്‌സുമാരുടെ സംഘടന, പാരാമെഡിക്കൽ വിഭാഗം എന്നിവരൊക്കെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.' ജോസഫ് ബെനവൻ വ്യക്തമാക്കി.
'റെസിഡന്റ് ഡോക്‌ടർമാരുടെ കാര്യം വളരെയധികം ദുരിതത്തിലാണ്. അവരുടെ ജോലി, അവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ഒക്കെ ദയനീയമാണ്, ഐഎംഎ ഇക്കാര്യത്തിൽ നിരന്തരം റെസിഡന്റ് ഡോക്‌ടർമാരുടെ സംഘനകളുമായി ചർച്ച നടത്തി വരികയാണ്. സർക്കാർ തലത്തിൽ അംഗീകരിച്ചില്ലെങ്കിൽ കോടതി വഴി ആവശ്യങ്ങൾ ഉയർത്താം എന്നവരെ അറിയിച്ചിട്ടുണ്ട്' ഡോ. ജോസഫ് ബെനവൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് രാവിലെ ആറ് മുതൽ നാളെ രാവിലെ ആറ് മണി വരെ നീളുന്ന പണിമുടക്കാണ് ഐഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ നടക്കുന്ന സമരത്തിനൊപ്പം കേരള ഘടകവും പങ്കെടുക്കുന്നുണ്ട്. കാഷ്വാലിറ്റി, അവശ്യ സർവീസുകൾ എന്നിവ ഒഴികെ ഒന്നും പണിമുടക്ക് സമയത്ത് പ്രവർത്തിക്കില്ല. കൊൽക്കത്തയിലെ യുവ ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപക സമരം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications