ഏകീകൃത സിവിൽകോഡ് വന്നാല്‍ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾക്ക് അറുതിയാകും: വെള്ളാപ്പള്ളി
തിരുവനനന്തപുരം: ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നും പറയുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പലതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഏകീകൃത സിവിൽകോഡ് പ്രാബല്യത്തിൽ വന്നാൽ നീതി ന്യായ സംവി ധനം കുറേക്കൂടി കാര്യക്ഷമമാകും. വ്യക്തി നിയമങ്ങൾ അടി സ്ഥാനമാക്കി രാജ്യമെമ്പാടും ഉത്ഭവിക്കുന്ന ലക്ഷക്കണക്കിന് കേസുകൾ ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു.
എസ്എൻഡിപി യോഗം മുഖപത്രം യോഗനാദത്തിലൂടെയാണ് അദ്ദേഹം തന്റെയും സംഘടനയുടേയും നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇതിന് പിന്നാലെയാണ് ഏക സിവില്‍ കോഡിനെതിരായി സിപിഎം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എൻഡിപി പ്രതിനിധി പങ്കെടുത്തതെന്നും ശ്രദ്ധേയമാണ്.

എന്നാല്‍ നിയമങ്ങൾ മതേതരമായിരുന്നാലേ മതേതര രാജ്യത്തിന് അർത്ഥമുള്ളൂവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. ഏകീകൃത സിവിൽകോഡിനെതിരെ ശക്തമായി രംഗത്തുള്ളത് മുസ്ളിം ജനവിഭാഗത്തിലെ ഒരു വിഭാഗമാണ്. നിയമം നടപ്പാക്കിയാൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾക്ക് അറുതിയാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.
യുയുസി നടപ്പിലാവുന്നതോടെ വ്യവഹാരം ലളിതമാകും. വിവേചനപരമായ നിയമവ്യവസ്ഥകൾ ഒഴിവാകും. സങ്കീർണമായ വ്യക്തിനിയമങ്ങളുടെ നൂലാമാലകളിൽപ്പെട്ട് നീതിക്കുവേണ്ടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടി വരില്ല. മതത്തി ന്റെ അസ്വീകാര്യമായ വ്യവസ്ഥകൾ ഒഴി വാക്കാനാണ് 29 വർഷം മുമ്പ് വിവാഹിതരായ അഡ്വ. സി ഷുക്കൂറും എംജി സർവകലാശാല മുൻ പ്രോ വി സി ഡോ.ഷീന ഷുക്കൂറും തങ്ങളുടെ സ്വത്ത് മൂന്ന് പെൺ മക്കൾക്കും പൂർണമായി ലഭ്യമാകാൻ വേണ്ടി അടുത്തിടെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചത്. സമാനമായ സംഭവങ്ങൾ മറ്റ് മതങ്ങളിലും കണ്ടേക്കാം.
വെറുമൊരു രാഷ്ട്രീയ വിഷയമല്ല ഏകീകൃത സിവിൽകോഡ്. ലോകം അതി വേഗം മാറുകയാണ്. അവിശ്വസനീയമായ സാങ്കേതിക വിദ്യകളുടെ ലോകത്തേക്കാണ് പുതി യ തലമുറ കടന്നുവരുന്നത്. വിദ്യാസമ്പന്നരും ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരുമായ അവരുടെ മുന്നിലേക്ക് അവർക്ക് ഉൾക്കൊള്ളാനാകാത്ത മതശാസനകൾ കൊണ്ടുചെല്ലുന്നത് അവരെ മതത്തിൽനിന്നും സംസ്കാരത്തിൽനിന്നും അകറ്റാനേ ഉപകരിക്കൂ. ജീവിതപ്രതിസന്ധികളിലും അല്ലാത്തപ്പോഴും സാധാരണ മനുഷ്യന് ശാന്തിയും സമാധാനവും പ്രതീക്ഷകളും പകരുന്ന മരുന്നാണ് മതവും ദൈവങ്ങളും.
ആ മരുന്നിനെ മയക്കുമരുന്ന് പോലെയാക്കി മനുഷ്യനെ അടിമയാക്കി മാറ്റാതെ നോക്കേണ്ടത് മതമേധാവികളുടെയും യഥാർത്ഥ വിശ്വാസികളുടെയും കടമയാണ്. എതിർപ്പുകൾ കനപ്പെടുന്ന സാഹചര്യത്തിൽ, ആശങ്കപ്പെടുന്നവരുമായി പ്രത്യേകിച്ച് മുസ്ളീം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ആശയവിനിമയത്തിന് തയ്യാറാവുകയും വേണം. അവരിലെ ഭയാശങ്കകൾ അകറ്റി, സ്വീകരിക്കാവുന്ന നിർദേശങ്ങൾ അംഗീകരിച്ച് സമവായത്തിനുള്ള ശ്രമം കൂടി ഉണ്ടാവേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽകോഡ് മുഖ്യവിഷയമായി മാറുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയമായ കളമൊരുക്കങ്ങൾ നടത്തുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഛിന്നഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന പ്രതിപക്ഷ കക്ഷികളും. പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിൽ ഏകീകൃത സി വി ൽ കോഡി ന്റെ കാര്യം പരാമർശി ച്ചതോടെയാണ് വൈക്കോൽകൂനയ്ക്ക് തീപിടിച്ച പോലെ ഇക്കാര്യം കത്തിപ്പടരുന്നത്. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നിവയുൾപ്പെടെയുള്ള വ്യക്തിനിയമങ്ങൾ മതാടിസ്ഥാനത്തിലാണ് ഇപ്പോൾ നടപ്പാക്കുന്നത്.
വ്യക്തി നിയമങ്ങളും മതത്തിന് അതീതമാക്കാനുള്ളതാണ് ഏകീകൃത സിവിൽകോഡ്. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ നിർദ്ദേശക തത്വങ്ങളിലൊന്നായി രാജ്യത്തെ ജനങ്ങൾക്ക് ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നുണ്ട്. പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണിത്. 22-ാമത് ലാകമ്മിഷൻ ഇതു സംബന്ധിച്ച അഭിപ്രായങ്ങളും ശുപാർശകളും ശേഖരിക്കാനും ആരംഭിച്ചു കഴി ഞ്ഞു. അധി കം വൈകാതെതന്നെ നി യമനി ർമ്മാണം പ്രതീക്ഷിക്കാം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ പ്രശ്നം സജീവമാക്കി നിലനിറുത്തേണ്ടത് എല്ലാ രാഷ്ട്രീയകക്ഷികളുടെയും ആവശ്യമാണ്. വോട്ടുതന്നെയാണ് ലക്ഷ്യം.
ഏകീകൃത സിവിൽകോഡിനെതിരെ ശക്തമായി രംഗത്തുള്ളത് മുസ്ളിം ജനവിഭാഗത്തിലെ ഒരു വിഭാഗമാണ്. നിയമം നടപ്പാക്കിയാൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾക്ക് അറുതി യാകും. ഈ വിവേചനങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ഒട്ടേറെ കേസുകളും ഉത്ഭവിച്ചിട്ടുണ്ട്. ഭർത്താവ് ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന സുപ്രീംകോടതി വിധി ക്ക് ആധാരമായ പ്രശസ്തമായ ഷാബാനു കേസും 2017ലെ മുത്തലാക്ക് നി രോധന വിധിയും അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്.
പിന്തുടർച്ചാവകാശം സംബന്ധിച്ച് മലയാളിയായ മേരി റോയി സുപ്രീംകോടതിയിൽ നിന്ന് നേടിയെടുത്ത തുല്യാവകാശ വിധി ക്രിസ്ത്യൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. എന്നാൽ ഷാബാനു കേസിൽ ഷാബാനുവിന് അനുകൂലമായ വിധി മറികടക്കാൻ രാജീവ്ഗാന്ധി സർക്കാർ നിയമനിർമ്മാണം നടത്തി. കാലാനുസൃതമായി പരി ഷ്കരി ക്കപ്പെടേണ്ടവയാണ് നിയമങ്ങൾ. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഹൈന്ദവ മതത്തി ലെ അനാചാരങ്ങൾ ശ്രീനാരായണ ഗുരുദേവനെ പോലുള്ള നവോത്ഥാന നായകരുടെ പോരാട്ടങ്ങളിലൂടെയും നിയമനിർമ്മാണങ്ങളിലൂടെയും അവസാനിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications