കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടയൊരുക്കി യുഡിഎഫ്. രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാന ജാഥ നവംമ്പര്‍ ഒന്നിന് കാസര്‍ഗോഡ് തുടക്കം

  • By Sanoop
Google Oneindia Malayalam News

കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സംസ്ഥാന ജാഥ നവംമ്പര്‍ ഒന്നിന് കാസര്‍ഗോഡ് തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനയ്ക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ടാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്.

 padayorukkam

ജാഥയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിക്ക് ഉപ്പളയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്റണി നിര്‍വ്വഹിക്കും. ബിജെപി നടത്തിയ ജനരക്ഷാ യാത്രയ്ക്കും, എല്‍ഡിഎഫ് നത്തിയ ജനജാഗ്രതായാത്രയ്ക്കും പിന്നാലെയാണ് സംസ്ഥാന ജാഥയുമായി യുഡിഎഫ് നേതൃത്വം മുന്നോട്ട് വരുന്നത്.

ഉദ്ഘാടന സമ്മേളത്തില്‍ പങ്കെടുക്കുന്ന യുഡിഎഫ് നേതാക്കള്‍

ഉദ്ഘാടന സമ്മേളത്തില്‍ പങ്കെടുക്കുന്ന യുഡിഎഫ് നേതാക്കള്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, ഉമ്മന്‍ചാണ്ടി, എംപി വീരേന്ദ്ര കുമാര്‍ , എംഎം ഹസ്സന്‍, കെപിഎ മജീദ്, ഷിബു ബേബി ജോണ്‍, എംകെ പ്രേമ ചന്ദ്രന്‍, അനൂപ് ജേക്കബ്, സിപി ജോണ്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

കോഴിക്കോട് സ്വീകരണ റാലി

കോഴിക്കോട് സ്വീകരണ റാലി

നവംബര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലി മുസ്ലിംലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും.

എറണാകുളം സ്വീകരണ സമ്മേളനം

എറണാകുളം സ്വീകരണ സമ്മേളനം

നവംമ്പര്‍ 17ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന സമ്മേളനം മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യും.സമ്മേളനത്തില്‍ ഗുലാം നബി ആസാദ് ശരത് യാദവ് , ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ , പി .ചിദംബരം , കപില്‍ സിബില്‍, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദ്ര സിംഗ് , കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

സമാപനത്തില്‍ രാഹുല്‍ ഗാന്ധിയും

സമാപനത്തില്‍ രാഹുല്‍ ഗാന്ധിയും

നവംമ്പര്‍ ഒന്നിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന ജാഥ പതിനാലു ജില്ലകളിലെ പര്യടനത്തിനു ശേഷം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനത്തില്‍ എഐസിസി വൈസ് പ്രസിഡന്റ്‌ രാഹുല്‍ഗാന്ധി പങ്കെടുക്കും.

English summary
padayorukkam udf state jadha leads by opposition leader ramesh chennithala will start on november 1st at kasaragode. aicc working committe member ak antony will inaugrate the jadha at upppala on 4pm. Closing ceremony of jadha will be held in trivandrum on december 1st.Aicc vice president Rahul Gandi participate in closing ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X