Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം തികയാത്ത 'പയ്യന്' പെണ്ണിനെ ഇപ്പോ കെട്ടണം!നടപ്പില്ലെന്ന് രജിസ്ട്രാര്‍!കോട്ടയത്ത് സംഭവിച്ചത്...

കോട്ടയം കറുകച്ചാല്‍ രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവാവിനെയും യുവതിയെയും സബ് രജിസട്രാര്‍ തിരിച്ചയച്ചത്.

കോട്ടയം: പ്രണയത്തിനൊടുവില്‍ കമിതാക്കള്‍ ഒളിച്ചോടുന്നതും, പിന്നീട് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹം കഴിക്കുന്നതുമെല്ലാം സാധാരണ വാര്‍ത്തകള്‍ മാത്രമായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയം കറുകച്ചാല്‍ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവാവിനെയും യുവതിയെയും സബ് രജിസട്രാര്‍ തിരിച്ചയച്ചു.

കോന്നി സ്വദേശിയായ യുവാവാണ് ബന്ധുക്കളോടൊപ്പം വിവാഹം രജിസ്റ്റര്‍ ചെയ്യാനായി കറുകച്ചാല്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. കുത്രപ്പള്ളി സ്വദേശിനിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹം കഴിക്കാനായാണ് യുവാവും ബന്ധുക്കളും ഓഫീസിലെത്തിയത്. എന്നാല്‍ യുവാവിന് പ്രായം തികഞ്ഞില്ലെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചയച്ചത്.

യുവാവ് കോന്നി സ്വദേശി...

യുവാവ് കോന്നി സ്വദേശി...

കോന്നി സ്വദേശിയായ യുവാവും, കുത്രപ്പള്ളി സ്വദേശിനിയായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രായം തികഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍...

പ്രായം തികഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍...

വിവാഹം രജിസ്റ്റര്‍ ചെയ്യാനായി കോന്നി സ്വദേശിയായ യുവാവും, കുത്രപ്പള്ളി സ്വദേശിനിയായ യുവതിയും കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കറുകച്ചാല്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. എന്നാല്‍ യുവാവിന്റെ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ യുവാവിന് വിവാഹപ്രായമായ 21 വയസ് തികഞ്ഞിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഒരു മാസം കഴിഞ്ഞ്...

ഒരു മാസം കഴിഞ്ഞ്...

യുവാവിന് പ്രായം തികയാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു. യുവാവിന് 21 വയസ് തികയാന്‍ ഒരു മാസം കൂടി കഴിയണം. അതിനാല്‍ ഒരു മാസം കഴിഞ്ഞേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതേസമയം യുവതിയ്ക്ക് വിവാഹപ്രായമായ 18 വയസ് തികഞ്ഞിരുന്നു.

ഇപ്പോ കെട്ടണമെന്ന് വാശിപ്പിടിച്ചു...

ഇപ്പോ കെട്ടണമെന്ന് വാശിപ്പിടിച്ചു...

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ യുവാവ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബഹളം വെച്ചു. വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച യുവാവ്, ഇപ്പോള്‍ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വാശിപിടിച്ചു.

ബന്ധുക്കള്‍...

ബന്ധുക്കള്‍...

ഇപ്പോള്‍ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്ന് വാശിപ്പിടിച്ച യുവാവിനെ ഒടുവില്‍ ബന്ധുക്കള്‍ ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഒരു മാസം കഴിഞ്ഞാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാമെന്നാണ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+