സഹകരണ ബാങ്കുകളില്‍ കള്ളപ്പണമെന്നത് ശരിയോ? സംസ്ഥാനത്തെ ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന...
നോട്ട്സം നിരോധനത്തിന് ശേഷം സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ തിരിമറി നടന്നതായി ആരോപണമുയര്‍ന്നിരുന്നു.
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചു. നവംബറിലെ നോട്ട് പിന്‍വലിക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ വ്യാപകമായ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
നവംബര്‍ രണ്ടാം വാരത്തില്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

സഹകരണ ബാങ്കുകളില്‍ കള്ളപ്പണമെന്ന ആരോപണം ശരിയോ?
സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടത്-വലത് മുന്നണികള്‍ സംയുക്തമായാണ് സമരങ്ങള്‍ നടത്തുന്നത്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന ശക്തമായ ആരോപണമാണ് ബിജെപി ഉന്നയിച്ചത്. ആദായനികുതി വകുപ്പിന്റെ പരിശോധനയുടെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന വാദം ശരിയാണോ എന്ന് കണ്ടറിയാം.

നിക്ഷേപിച്ചത് കോടിക്കണക്കിന് രൂപ...
സഹകരണ മേഖലയില്‍ പ്രതിസന്ധിയെന്ന് പറയുന്ന വേളയിലാണ് പൂള്‍ ബാങ്കുകളില്‍ സഹകരണ ബാങ്കുകള്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. ഈ നിക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചിരിക്കുന്നത്.

ബാങ്കുകള്‍ സംശയത്തിന്റെ നിഴലില്‍
നോട്ട് നിരോധനത്തിനു ശേഷം സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ സഹകരണ ബാങ്കുകളിലാണ് വ്യാപകമായ തിരിമറികള്‍ നടന്നതായി സംശയിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കാനും സഹകരണം...
കംപ്യൂട്ടറൈസ്ഡ് ചെയ്യാത്ത സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ വളരെ എളുപ്പമാണ്. ലെഡ്ജറുകളില്‍ കണക്ക് സൂക്ഷിക്കുന്ന ഇവിടങ്ങളില്‍ പഴയ തിയതിയില്‍ പണം സ്വീകരിച്ചതായി രേഖപ്പെടുത്തുന്നു. തുടര്‍ന്ന് അതേ തിയതിയിലുള്ള പേസ്ലിപ്പോ ഡിഡിയോ നല്‍കും. ബാങ്കിന്റെ പൂള്‍ അക്കൗണ്ടുളള ബാങ്കുകളില്‍ നിന്ന് ഈ സ്ലിപ്പ് ഉപയോഗിച്ച് പുതിയ കറന്‍സികളില്‍ പണം ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications