Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വർധനവ്: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 265 പേർക്ക്, ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതോടെ കേരളത്തിലെ ആക്ടീവ് കേസുകളുടെ എണ്ണം 2606 ആയി. കോവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊവിഡന്റെ പുതിയ ഉപവകഭേദമായ ജെഎൻ 1 രാജ്യത്ത് ഇതുവരെ 21 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ദിവസം 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതേ ദിവസം തന്നെ മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്തമാക്കും. കൊവിഡ് പരിശോധന വ്യാപകമാക്കാന്‍ ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു.

covid-new-

അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവും ആരോഗ്യ വിദഗ്ധനുമായി എസ് എസ് ലാല്‍ രംഗത്ത് വന്നു. കേരളത്തിൽ കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും നവംബർ അവസാനം മുതൽ കേരളത്തിലെ ആശുപത്രികളിൽ കൂടുതൽ പേർ പനിയുമായി വരുന്ന കാര്യം ആരോഗ്യവകുപ്പിന് അറിയാമായിരുന്നുവെന്നും എസ് എസ് ലാല്‍ പറയുന്നു.

അടിയന്തിരമായി ശ്രദ്ധിക്കേണ്ട ഇക്കാര്യം സർക്കാർ അവഗണിക്കുകയായിരുന്നു. കേരളീയവും തുടർന്ന് നവകേരള സദസും ഉത്സവാന്തരീക്ഷത്തിൽ നടത്തുന്നതിനാൽ മനുഷ്യരുടെ ആരോഗ്യ പ്രശ്നങ്ങൾ സർക്കാരിന്റെ പ്രഥമപരിഗണന അല്ലാതായി. സെക്രട്ടേറിയറ്റിലെയും ആരോഗ്യവകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥരുടെ ശ്രദ്ധ മുഴുവൻ നവകേരള സദസ്സിന്റെ നടത്തിപ്പിൽ ആയതിനാൽ അടിയന്തിര യോഗങ്ങൾ വിളിക്കാനോ തീരുമാനങ്ങൾ എടുക്കാനോ തലസ്ഥാനത്ത് ആളില്ലാതായി.

കൊവിഡിന്റെ സ്ഥിതിവിവരക്കണക്കുകൾ കേരളം വീണ്ടും ഒളിച്ചു വയ്ക്കുകയാണ്. കേരളത്തിലെ കൊവിഡ് കേസുകളുടെ വർദ്ധന കേന്ദ്ര സർക്കാരിന്റെ സൈറ്റിലൂടെ മാദ്ധ്യങ്ങൾ അറിയുകയും വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുകയുമാണ് ചെയ്തത്.'ഇന്റഗ്രേറ്റഡ് ഡിസീസ് സർവേയ്ലൻസ് പരിപാടി' യുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന രോഗവിവരങ്ങളിൽ കേരള സർക്കാർ കൊവിഡ് വിവരങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭ കൊവിഡ് കാര്യത്തിൽ കള്ളക്കണക്കാണ് കാണിച്ചതെങ്കിൽ ഇപ്പോൾ കണക്ക് തന്നെയില്ല. കേന്ദ്രസർക്കാരിന് അയക്കുന്ന കണക്കുകൾ കേരളത്തിൽ പ്രസിദ്ധീകരിക്കാതെ ഒളിക്കുകയാണ്. മുൻ വർഷങ്ങളിലെ കേസുകളും കാണാൻ കഴിയാത്തതിനാൽ താരതമ്യങ്ങളും അസാദ്ധ്യമാണെന്നും എസ് എസ് ലാല്‍ പറയുന്നു.

ആറാം തീയതി 587 കൊവിഡ് കേസുകളിൽ 430 എണ്ണം കേരളത്തിൽ നിന്നാണ്. മിനിഞ്ഞാന്ന് 1700 കേസുകളിൽ1523 എണ്ണം കേരളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ 4 മരണങ്ങൾ ഉണ്ടായെന്ന് പത്രങ്ങളിൽ വരുന്നു. കേരളത്തിന്റെ മെച്ചപ്പെട്ട റിപ്പോർട്ടിംഗ് ഈ സംഖ്യകൾക്ക് കാരണമാകാം. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ നിലപാട് ആർക്കും അറിയില്ല. കാരുണ്യ പദ്ധതി പ്രകാരം ആശുപത്രികൾക്ക് കൊടുക്കാനുള്ള ആയിരം കോടി രൂപ ഇപ്പോഴും കടമായി അവശേഷിക്കുകയാണ്. അത് കാരണം സാധാരണക്കാരന്റെ ചികിത്സയും അവതാളത്തിലാണ്.

കൊവിഡ് പടരുന്ന പുതിയ സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാരുകൾ അടിയന്തിര യോഗങ്ങൾ നടത്തുകയും തീരുമാനങ്ങളെടുത്ത് ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരള സർക്കാരിന്റെ ശ്രദ്ധ മുഴുവനും നവകേരള യാത്രയിലാണ്. കപ്പലിനെപ്പറ്റിയും ക്യാപ്റ്റനെപ്പറ്റിയുമാണ് അവിടെ ചർച്ച.

ആദ്യ കാലങ്ങളിലെപ്പോലെ കൂടുതൽ മരണങ്ങൾ ഇല്ലെങ്കിലും അവിടവിടെ കൊവിഡ് മരണങ്ങൾ ഉണ്ടാകുന്നുണ്ട്. രോഗാണുവിന്റെ പുതിയ വേരിയന്റുകൾ പടരുകയുമാണ്. അതിനാൽ അപടക സാദ്ധ്യതയുള്ള മനുഷ്യർക്കായി പ്രത്യേക നിർദ്ദേശങ്ങൾ നൽകാനുണ്ട്. ഇതൊന്നും സംസ്ഥാനത്ത് നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലോ പത്രക്കുറിപ്പിലോ കൊവിഡിന്റെ കാര്യങ്ങൾ അദ്ദേഹം അറിഞ്ഞതിന്റെ ലക്ഷണങ്ങളില്ല.

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം കുറേ വർഷങ്ങളായി ആരോഗ്യ മന്ത്രിമാരുടെ വൺ മാൻ ഷോയും പി.ആർ പ്രവർത്തനവുമായി ചുരുങ്ങിയതാനാൽ വകുപ്പിന്റെ തലപ്പത്തുള്ള കഴിവുള്ള ഉന്നത ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കാൻ മടിക്കുകയാണ്. ഇതിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നത് സാധാരണ ജനങ്ങളും. സർക്കാർ അടിയന്തിരമായി വിദഗ്ദ്ധരുടെ യോഗം വിളിക്കണം. കേരളത്തിലെ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും ജനങ്ങളും എന്ത് ചെയ്യണമെന്ന് തീരുമാനിക്കണം. അത് എല്ലാവരേയും അറിയിക്കണമെന്നും എസ് എസ് ലാല്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+