അകലെയുള്ള മിത്രവും അടുത്തുള്ള ചൈനയും ; ഇന്ത്യ അമേരിക്കന്‍ ക്യാമ്പിലേക്ക് നീങ്ങുന്നത് അപകടം...
കൊച്ചി: യുദ്ധത്തിനായുള്ള മുറവിളിയാണ് ഇപ്പോള്‍ നടക്കുന്നത്. ഉറി ആക്രമത്തിന് ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യ യുദ്ധം നടത്തണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മുറവിളി. കക്ഷി രാഷ്ട്രീയ ഭേതമന്യേ പാക്കിസ്ഥാനോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവശ്യപ്പെടുന്നവര്‍ സത്യത്തില്‍ ആരാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇരുന്ന് യുദ്ധത്തിനായി മുറവിളി കൂട്ടുന്നവരുടെ മാനസിക നില തന്നെയാണോ രാജ്യ അതിര്‍ത്തിയിലെ ജനതയ്ക്ക്.
ശരിയായി ഭരിക്കാതിരിക്കാനുള്ള ഭരണാധികാരികളുടെ തന്ത്രമാണ് യുദ്ധമെന്നാണ് പ്രമുഖ മാധായമപ്രവര്‍ത്തകനും 'കഴുകന്‍മാരുടെ സദ്യ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒളിക്കച്ചവടം' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസി ജോസഫ് പറയുന്നത്. ബംഗ്ലാദേശ് കാര്‍ഗില്‍ യുദ്ധങ്ങള്‍ പോലെയല്ല ഇപ്പോള്‍. യുദ്ധത്തിനായുള്ള മുറവിളി ഇന്ത്യെ അമേരിക്കയുടെ ക്യാമ്പിലേക്ക് കെട്ടിയിടുകയാണത്രേ. തിരിച്ചറിയേണ്ട കാര്യങ്ങളുണ്ട്...

അപകടം
ഇന്ത്യ അമേരിക്കയുടെ പക്ഷത്തേക്ക് മാറുന്നത് അപകടകരമാണെന്ന് ജോസി ജോസഫ് പറയുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി വീശുമെന്ന് കരുതിന്നില്ല.

അമേരിക്കയും ചൈനയും
അകലെയുള്ള അമേരിക്കയെ മിത്രമാക്കുന്നതിനേക്കാള്‍ തൊട്ടടുത്തുള്ള ചൈനയെ ശത്രുവാക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും

പാളിച്ച
ഇന്ത്യ അമേരിക്കന്‍ ക്യാമ്പിലേക്ക് പൂര്‍ണമായും നീങ്ങുന്നത് ആസൂത്രണമില്ലായ്മയാണെന്നും ജോസി ജോസഫ് പറയുന്നു.

ബംഗ്ലാദേശ്, കാര്‍ഗില്‍ യുദ്ധം
ഇന്ദിരാഗാന്ധിക്ക് ബംഗ്ലാദേശും വാജ്‌പേയിക്ക് കാര്‍ഗില്‍ യുദ്ധവും ഭരിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നില്ല. പക്ഷെ പാകിസ്ഥാനോടുള്ള യുദ്ധപ്രഖ്യാപനത്തിന് പിന്നില്‍ അജണ്ടകളുണ്ട്.

അവസരങ്ങള്‍
കാര്‍ഗില്‍ യുദ്ധത്തില്‍ 550 സൈനികരാണ് മരിച്ചത്. തിരിച്ചടിക്കാനും ശക്തി കാണിക്കാനും അവസരമുണ്ടായപ്പോള്‍ ഇന്ത്യ അനങ്ങിയില്ലെന്നും ജോസി പറയുന്നു.

സാധാരണക്കാരന് വേണ്ട
സോഷ്യല്‍ മീഡിയയിലൂടെ യുദ്ധത്തിനായി മുറവിളി കൂട്ടുന്നുവരുടെ അഭിപ്രായമല്ല സാധാരണക്കാരന്റെ അഭിപ്രായം. സമാധാനമാണ് അതിര്‍ത്തികളിലെ ജനം ആഗ്രഹിക്കുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications