കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേല്‍ റോക്കറ്റാക്രമണത്തെ അപലിച്ച് ഇന്ത്യ, സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും

Google Oneindia Malayalam News

ദില്ലി: ഇസ്രയേലിലെ റോക്കറ്റാക്രമണത്തെയും അതില്‍ മലയാളി യുവതി കൊലപ്പെടുകയും ചെയ്ത സംഭവത്തെ അപലപിച്ച് ഇന്ത്യ. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗമ്യയുടെ കുടുംബവും സംസാരിച്ചെന്നും, അവരെ ദു:ഖം അറിയിച്ചെന്നും, എല്ലാ സഹായവും വാഗ്ദാനവും ചെയ്‌തെന്ന് വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഈ ആക്രമണത്തെയും ജറുസലേമിലെ ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്. രണ്ട് കൂട്ടരും പ്രശ്‌നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

1

അതേസമയം യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് സൗമ്യ സന്തോഷ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. അഞ്ച് വര്‍ഷമായി ഇവര്‍ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു. സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കും.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി മുരളീധരന്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വിദേശ കാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്. സൗമ്യയുടെ മരണത്തോടെ മലയാളി സമൂഹവും ആശങ്കയിലാണ്. മലയാളി ഇസ്രയേലിലെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും ആദ്യമായിട്ടാണ്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് റോക്കറ്റ് പതിച്ചത്. അപ്രതീക്ഷിതമായി ജനാലയിലൂടെ റോക്കറ്റ് ഇവരുടെ വീട്ടിലേക്ക് പതിക്കുകയായിരുന്നു.

Recommended Video

cmsvideo
ഭർത്താവിനെ വിളിക്കുന്നതിനിടെ മേൽക്കൂരയുടെ മിസൈൽ പതിച്ചു..നടക്കും ഈ കാഴ്ച

സുരക്ഷാ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന വനിതയ്ക്കും ലഭിച്ചില്ല. വീല്‍ചെയറിലായിരുന്ന ഈ വനിതയെ സൗമ്യ വര്‍ഷങ്ങളായി പരിചരിക്കുന്നുണ്ടായിരുന്നു. 2017ലാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്.

English summary
india will gave all help to soumya's family, minister muraleedharan talks to them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X