• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മ​അ്ദ​നി​യു​ടെ പേ​ര് ​ചി​ദം​ബ​രം വി​ട്ടു​ക​ള​ഞ്ഞ​ത് കു​റ്റ​ബോ​ധം കൊ​ണ്ടോ?'; വിമർശനവുമായി ഐഎൻഎൽ നേതാവ്

കൊച്ചി; കൊ​മേ​ഡി​യ​ൻ മു​ന​വ്വ​ർ ഫാ​റൂ​ഖി​ക്കും മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധീ​ഖ് കാ​പ്പ​നും പ​ര​മോ​ന്ന​ത നീ​തി​പീ​ഠം ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​തി​ലെ അ​നീ​തി​യെ കു​റി​ച്ച് മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ പി.​ചി​ദം​ബ​രം ധ​ർ​മ​രോ​ഷം കൊ​ള്ളു​മ്പോ​ൾ അ​ബ്ദു​ന്നാ​സ​ർ മ​അ്ദ​നി​യെ ബ​ങ്ക​ളു​രു സ്​​ഫോ​ട​ന​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​റു​ങ്കി​ല​ട​ച്ച ചി​ദം​ബ​രം അബ്ദുള്‍നാസര്‍ മഅദനിയുടെ പേര് വിട്ടുകളഞ്ഞത് കുറ്റംബോധം കൊണ്ടാണോ എന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. ഫേസ്ബുക്കിലെഴുതിയ നീണ്ട കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മ​അ്ദ​നി​യു​ടെ പേ​ര് പി. ​ചി​ദം​ബ​രം വി​ട്ടു​ക​ള​ഞ്ഞ​ത് കു​റ്റ​ബോ​ധം കൊ​ണ്ടോ?

കൊ​മേ​ഡി​യ​ൻ മു​ന​വ്വ​ർ ഫാ​റൂ​ഖി​ക്കും മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധീ​ഖ് കാ​പ്പ​നും പ​ര​മോ​ന്ന​ത നീ​തി​പീ​ഠം ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​തി​ലെ അ​നീ​തി​യെ കു​റി​ച്ച് മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ പി.​ചി​ദം​ബ​രം ധ​ർ​മ​രോ​ഷം കൊ​ള്ളു​മ്പോ​ൾ ഒ​രു​നി​മി​ഷം നാം ​സ്​​ത​ബ്ധ​രാ​കു​ന്ന​ത് അ​ബ്ദു​ന്നാ​സ​ർ മ​അ്ദ​നി​യെ ബ​ങ്ക​ളു​രു സ്​​ഫോ​ട​ന​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​റു​ങ്കി​ല​ട​ച്ചി​ടാ​ൻ അ​ന്ന് ചി​ദം​ബ​രം കാ​ണി​ച്ച അ​മി​താ​വേ​ശ​വും 'ഭീ​ക​ര​വി​രു​ദ്ധ' ഔ​ൽ​സു​ക്യ​വും ഓ​ർ​മ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് കൊ​ണ്ടാ​ണ്.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​ന​വ്വ​റിെ​ൻ​റ​യും സി​ദ്ധീ​ഖിെ​ൻ​റ​യും ജാ​മ്യം ത​ങ്ങ​ളു​ടെ മു​ന്നി​ൽ പ​രി​ഗ​ണ​ന​ക്ക് വ​രു​മ്പോ​ൾ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ പ​ല​തും പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ന്ന ല​ജ്ജാ​വ​ഹ​മാ​യ കാ​ഴ്ച നി​യ​മ​ത്തി​ലും നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ലും വി​ശ്വ​സി​ക്കു​ന്ന​വ​രെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട് എ​ന്ന​ത് നേ​രാ​ണ്. 'ജാ​മ്യ​മാ​ണ് നി​യ​മം, ജ​യി​ൽ അ​പ​വാ​ദം മാ​ത്രം' എ​ന്ന നി​യ​മ​ത​ത്ത്വം ഉ​ല്ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന് നീ​തി​പീ​ഠ​ത്തിെ​ൻ​റ പ​ക്ക​ൽ പോ​ലും ഉ​ത്ത​ര​മി​ല്ല. സ​മ​ത്വം എ​ന്നാ​ൽ നീ​തി പ്രാ​പ്ത​മാ​ക്കു​ന്ന​തി​ലു​ള്ള തു​ല്യാ​വ​സ​ര​വും നി​യ​മ​ത​ത്ത്വ​ങ്ങ​ളു​ടെ തു​ല്യ പ്ര​യോ​ഗ​വു​മാ​ണെ​ന്ന് ചി​ദം​ബ​രം കോ​ട​തി​യെ ഓ​ർ​മി​പ്പി​ക്കു​ന്നു.

സ​മ​ത്വ​ത്തെ കു​റി​ച്ച് വൈ​കി​യു​ദി​ച്ച ഈ ​കാ​ഴ്ച​പ്പാ​ടി​ന് ചി​ദം​ബ​ര​ത്തോ​ട് ന​മു​ക്ക് ന​ന്ദി പ​റ​യാം. എ​ന്നാ​ൽ, ഇ​തേ ചി​ദം​ബ​രം ത​ന്നെ​യാ​ണ്, ര​ണ്ടാം യു.​പി.​എ ഭ​ര​ണ​കാ​ല​ത്ത്, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ബ്ദു​ന്നാ​സ​ർ മ​അ്ദ​നി​യെ ബെ​ങ്ക​ളു​രു സ്​​ഫോ​ട​ന​ക്കേ​സി​ൽ​പ്പെ​ടു​ത്തി ജ​യി​ല​ലി​ട​ക്കു​ന്ന​ത്. 2009ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കേ​ര​ള​ത്തി​ല​ങ്ങു​മി​ങ്ങോ​ളം ഇ​ട​തു​മു​ന്ന​ണി സ്​​ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ന​ട​ത്തി​യ​തി​ലു​ള്ള രാ​ഷ്ട്രീ​യ പ​ക പോ​ക്ക​ലാ​യി​രു​ന്നു അ​തി​നു പി​ന്നി​ൽ. ഇ​ന്ന​ത്തെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​മാ​യി​രു​ന്നു അ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ട​ക്ക​മു​ള്ള മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളു​ടെ േപ്ര​ര​ണ​യും സ​മ്മ​ർ​ദ​വു​മാ​യി​രു​ന്നു ബെ​ങ്ക​ളു​രു സ്​​ഫോ​ട​ന​ത്തിെ​ൻ​റ പേ​രി​ൽ മ​അ്ദ​നി​ക്ക് കാ​രാ​ഗൃ​ഹ​വാ​സം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നു പി​ന്നി​ൽ.

മു​ല്ല​പ്പ​ള്ളി അ​ന്ന് മ​ന​സ്സ് വെ​ച്ചി​രു​ന്നു​വെ​ങ്കി​ൽ ക​ഴി​ഞ്ഞ 20വ​ർ​ഷ​മാ​യി ത​ട​വ​റ ജീ​വി​തം അ​നു​ഭ​വി​ക്കു​ന്ന മ​അ്ദ​നി​യു​ടെ ദു​ര്യോ​ഗം ഇ​ത്ര ദ​യാ​ര​ഹി​ത​വും ഭ​യാ​ന​ക​വു​മാ​കു​മാ​യി​രു​ന്നി​ല്ല. മു​ല്ല​പ്പ​ള്ളി​യു​ടെ മു​ന്നി​ൽ മ​അ്ദ​നി​യു​ടെ നി​ര​പ​രാ​ധി​ത്വം സ​മ​ർ​പ്പി​ക്കാ​ൻ ചെ​ന്ന പാ​ർ​ട്ടി​ക്കാ​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ആ ​പേ​ര് ത​ന്നെ ത​നി​ക്ക് കേ​ൾ​ക്കേ​ണ്ടാ എ​ന്നാ​ണെ​ത്ര. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യും പ​രേ​ത​നാ​യ എം.​ഐ ഷാ​ന​വാ​സ്​ എം.​പി​യും ചി​ദം​ബ​ര​ത്തെ നേ​രി​ൽ ക​ണ്ട് മ​അ്ദ​നി​യോ​ട് അ​ൽ​പം ദ​യ കാ​ണി​ക്ക​ണ​മെ​ന്ന് കേ​ണ​പേ​ക്ഷി​ച്ചു. ഒ​രു മു​സ്​​ലിം ഭീ​ക​ര​വാ​ദി​ക്കു​വേ​ണ്ടി വാ​ദി​ക്കാ​ൻ എ​വി​ടു​ന്നാ നി​ങ്ങ​ൾ​ക്ക് ധൈ​ര്യം ല​ഭി​ച്ച​ത് എ​ന്നാ​യി​രു​ന്നു​വെ​ത്ര ചി​ദം​ബ​ര​ത്തിെ​ൻ​റ പ്ര​തി​ക​ര​ണം. കാ​വ്യ​നീ​തി എ​ന്നേ പ​റ​യേ​ണ്ടൂ, ഇ​തേ ചി​ദം​ബ​ര​ത്തി​ന് 105ദി​വ​സം തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു; ഐ.​എ​ൻ.​എ​സ്​ മീ​ഡി​യ കേ​സി​ൽ. പു​ത്ര​ൻ കീ​ർ​ത്തി ചി​ദം​ബ​ര​വും അ​ഴി​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു അ​ന്ന്.

എ​ന്നാ​ൽ അ​വ​രെ​ല്ലാം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും ക്രൂ​ര വ്യ​വ​സ്​​ഥി​തി മ​അ്ദ​നി​യോ​ട് മാ​ത്രം ദ​യാ​ദാ​ക്ഷി​ണ്യം കാ​ട്ടി​യി​ല്ല. അ​ദ്ദേ​ഹം കൊ​ടും ഭീ​ക​ര​വാ​ദി​യാ​ണെ​ന്ന് രാ​ഷ്ട്രീ​യ മു​ഖ്യ​ധാ​ര​യും ജു​ഡീ​ഷ്യ​റി​യും ഫോ​ർ​ത്ത് എ​സ്​​റ്റേ​റ്റു​മൊ​ക്കെ അ​പ്പോ​ഴേ​ക്കും വി​ധി എ​ഴു​തി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഒ​മ്പ​ത​ര വ​ർ​ഷം കോ​യ​മ്പ​ത്തൂ​ർ ജ​യി​ലി​ൽ കി​ട​ന്ന് നി​ര​പ​രാ​ധി​യാ​യി പു​റ​ത്തു​വ​ന്ന​തും പൊ​തു​സ​മൂ​ഹ​ത്തിെ​ൻ​റ വ​ര​വേ​ൽ​പ് ഏ​റ്റു​വാ​ങ്ങി​യ​തൊ​ന്നും ആ​രും ഗൗ​നി​ച്ചി​ല്ല. ഒ​രു കാ​ല​ഘ​ട്ട​ത്തിെ​ൻ​റ പ്ര​തീ​ക​വും പ്ര​തി​നി​ധാ​ന​വു​മാ​യി ആ ​ജീ​വി​തം അ​ഴി​ക​ൾ​ക്കു​ള്ളി​ൽ ക​ത്തി​ത്തീ​രു​ക​യാ​ണി​ന്ന്.

മോ​ദി​യും യോ​ഗി​യും അ​മി​ത് ഷാ​യും നേ​തൃ​ത്വം ന​ൽ​കു​ന്ന ഹി​ന്ദു​ത്വ ഫാ​ഷി​സ്​​റ്റ് ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ പൗ​രാ​വ​കാ​ശ​ങ്ങ​ൾ (വി​ശി​ഷ്യാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ) , പ​ച്ച​യാ​യി ഹ​നി​ക്ക​പ്പെ​ടു​മ്പോ​ൾ അ​തി​നെ​തി​രെ ഒ​ര​ക്ഷ​രം ഉ​രി​യാ​ടാ​ൻ കെ​ൽ​പി​ല്ലാ​ത്ത വി​ധം മു​ഖ്യ​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ കോ​ൺ​ഗ്ര​സ്​ വ​രി​യു​ട​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞ സ്​​ഥി​തി​ക്ക് ചി​ദം​ബ​ര​ത്തെ​പ്പോ​ലു​ള്ള​വ​രു​ടെ മു​ത​ല​ക്ക​ണ്ണീ​ർ, വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യ ഗി​മ്മി​ക്കാ​യി പ​രി​ണ​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ൽ കെ​ട്ട​ഴി​ഞ്ഞു​വീ​ഴു​ന്ന ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നു​മാ​ത്രം. ആ ​ദു​ര​ന്ത​ത്തിെ​ൻ​റ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​ണ് അ​ബ്ദു​ന്നാ​സ​ർ മ​അ്ദ​നി. 130കോ​ടി പൗ​ര​ന്മാ​രു​ടെ മ​ന$​സാ​ക്ഷി​ക്കു​മു​ന്നി​ൽ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി, ര​ണ്ടു​പ​തി​റ്റാ​ണ്ടാ​യി ജ​യി​ല​ല​ട​ക്ക​പ്പെ​ട്ട ഒ​രു ഹ​ത​ഭാ​ഗ്യ​ൻ. സ​ക​ല​മാ​ന രോ​ഗ​പീ​ഢ​ക​ളാ​ൽ ത​ള​ർ​ത്ത​പ്പെ​ട്ട ആ ​വി​ക​ലാം​ഗ പ​ണ്ഡി​ത​ൻ ഇ​ന്ന് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു മി​ട​യി​ൽ , നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യു​ടെ നി​രാ​ർ​ദ്ര​മാ​യ ക​ര​ങ്ങ​ളി​ൽ ബ​ന്ധ​സ്​​ഥ​നാ​യി മ​രി​ച്ചു​ജീ​വി​ക്കു​ക​യാ​ണ്.

ഒ​റ്റ​ക്കാ​ലി​ൽ, ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ നി​ശ്ചേ​ത​ന​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന, ജീ​വ​ച്ഛ​വം പോ​ലു​ള്ള മ​നു​ഷ്യ​ൻ കേ​ര​ള​മ​ണ്ണി​ൽ കാ​ല് കു​ത്തി​യാ​ൽ ഇ​വി​ടെ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടു​മെ​ത്ര. ഭീ​ക​ര​വാ​ദം പ​ര​ന്നൊ​ഴു​കും പോ​ലും. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ സാ​ക്ഷാ​ൽ എ.​കെ ആ​ൻ​റ​ണി​യാ​ണ് ഈ ​സി​ദ്ധാ​ന്തം സു​പ്രീം​കോ​ട​തി​യെ ആ​ദ്യം പ​ഠി​പ്പി​ച്ച​ത്. ഈ ​മ​നു​ഷ്യ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ ഭീ​ക​ര​വാ​ദ​ത്തിെ​ൻ​റ ഇ​ര​യാ​ണെ​ന്നും അ​ങ്ങ​നെ​യാ​ണ് ഒ​രു കാ​ൽ ന​ഷ്​​ട​പ്പെ​ട്ട് ഈ ​പ​രു​വ​ത്തി​ൽ വി​ക​ലാം​ഗ​നാ​യ​തെ​ന്നും അ​ഭി​ഭാ​ഷ​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ന്യാ​യാ​സ​ന​ത്തെ ഓ​ർ​മി​പ്പെ​ടു​ത്തി​യ​പ്പോ​ൾ ജ​ഡ്ജി ജെ.​എ​സ്​ ചൗ​ഹാ​ൻ പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന​ല്ലേ? ഭീ​ക​ര​വാ​ദ​കു​റ്റ​ങ്ങ​ളാ​ണ് ഈ ​മ​നു​ഷ്യെ​ൻ​റ​മേ​ൽ ചു​മ​ത്ത​പ്പെ​ട്ട​തെ​ന്ന് മ​റ​ന്ന​പോ​ക​രു​ത്! ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ശ​ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​യി​ട്ടും ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കാ​നാ​വാ​തെ ശേ​ഷി​ക്കു​ന്ന ജീ​വ​നി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് നി​മി​ഷ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ക​യാ​ണ​ദ്ദേ​ഹ​മി​ന്ന്. മ​അ്ദ​നി എ​ന്ന പേ​ര് പോ​ലും വി​സ്​​മൃ​തി​യി​ലേ​ക്ക് മാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.

പൊ​തു​സ​മൂ​ഹ​ത്തിെ​ൻ​റ പ​രി​ഗ​ണ​നാ അ​ജ​ണ്ടാ​യി​ൽ ഒ​രി​ക്ക​ലും ക​യ​റി​വ​രാ​ത്ത​വി​ധം മു​ദ്ര​യ​ടി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു ആ ​പേ​രും സ്വ​ത്വ​വു​മെ​ല്ലാം. വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ട 'പു​തി​യ കേ​ര​ള​ത്തി​ൽ' ആ ​പേ​ര് ഉ​ച്ച​രി​ക്കു​ന്ന​ത് പോ​ലും ബാ​ധ്യ​ത​യാ​യി മാ​റു​മെ​ന്ന് മു​ഖ്യ​ധാ​ര ഭ​യ​പ്പെ​ടു​ന്നു. പൗ​രെ​ൻ​റ ജീ​വ​ന് കാ​വാ​ലാ​ളാ​വേ​ണ്ട ന്യാ​യാ​സ​ന​ങ്ങ​ൾ 'ഇ​ന്ത്യ​ൻ ബി​ൻ​ലാ​ദി​നാ​യി' അ​ദ്ദേ​ഹ​ത്തെ വ​ള​ർ​ത്തെി​ടെ​യു​ത്ത് അ​ർ​ഥ​ഗ​ർ​ഭ​മാ​യ മൗ​ന​ത്തി​ലാ​ണ്. അ​ദ്ദേ​ഹ​ത്തിെ​ൻ​റ അ​വ​സാ​ന ശ്വാ​സം വ​രെ ആ ​മൗ​നം തു​ട​രാ​തി​രി​ക്കി​ല്ല. മ​ര​ണ​ശ​യ്യ​യ്യി​ൽ കി​ട​ക്കു​ന്ന മാ​താ​വി​നെ കാ​ണാ​ൻ പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സ​ന്ദ​ർ​ഭ​ത്തി​ൽ ജ​സ്​​റ്റീ​സ്​ വെ​ങ്കി​ടാ​ച​ലം, വേ​ദ​ന ക​ല​ർ​ന്ന സ്വ​ര​ത്തി​ൽ, കേ​ട്ടു​നി​ൽ​ക്കു​ന്ന​വ​രെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ചോ​ദി​ച്ചു; ''എ​ന്തി​നാ​ണ് ഈ ​മ​നു​ഷ്യ​നെ ഇ​ങ്ങ​നെ ജ​യി​ലി​ല​ട​ച്ച് ക​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​ത്? തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കു​ക​യ​ല്ലേ വേ​ണ്ട​ത്? ' എ​ന്തു തെ​ളി​വ്? എ​ന്തു ശി​ക്ഷ? ബെ​ങ്ക​ളു​രു സ്​​ഫോ​ട​ന​ക്കേ​സി​ൽ മ​അ്ദ​നി 32ാം പ്ര​തി​യാ​ണ്. ഒ​ന്നാം പ്ര​തി ക​ണ്ണൂ​ർ​ക്കാ​ര​നാ​യ ത​ടി​യ​ൻ​റ​വി​ട ന​സീ​റും.

cmsvideo
  ഹിന്ദുമതം!, തുറന്ന് പറഞ്ഞ് മദനി | Oneindia Malayalam

  ന​സീ​റി​ലെ ഭീ​ക​ര​വാ​ദി ആ​രു​ടെ​യൊ​ക്കെ​യോ സൃ​ഷ്​​ടി​യാ​ണെ​ന്നും നി​ര​വ​ധി കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു കൊ​ടും ക്രി​മി​ന​ലിെ​ൻ​റ മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മ​അ്ദ​നി​യെ പോ​ലൊ​യൊ​രാ​ളെ യു.​എ.​പി.​എ ചു​മ​ത്തി ത​ട​വ​റ​യി​ൽ ഇ​ഞ്ചി​ഞ്ചാ​യി കൊ​ല്ലു​ന്ന​തി​ലെ നീ​തി​കേ​ടും നെ​റി​കേ​ടും ആ​ർ.​എ​സ്.​എ​സിെ​ൻ​റ ഭീ​ക​ര വാ​ഴ്ച​ക്കാ​ല​ത്ത് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ പ്ര​സ​ക്തി​യി​ല്ലെ​ന്നും ആ​ർ​ക്കാ​ണ​റി​ഞ്ഞു​കൂ​ടാ​ത്ത​ത്? ഒ​രു മ​നു​ഷ്യെ​ൻ​റ ആ​യു​സ്സും വ​പു​സ്സും പാ​ര​ത​ന്ത്ര​ത്തിെ​ൻ​റ ക​രാ​ള​ഹ​സ്​​ത​ങ്ങ​ളി​ൽ വി​ട്ടു​കൊ​ടു​ത്ത്, മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി പ​റ​യു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ മേ​ൽ കൈ​വെ​ച്ച് പ്ര​തി​ജ്ഞ പു​തു​ക്കു​ന്ന കാ​പ​ട്യം ഈ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും തു​ട​രു​മ്പോ​ൾ ജ​നാ​ധി​പ​ത്യ കൈ​രാ​ത​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച പി.​ചി​ദം​ബ​ര​ത്തെ പോ​ലു​ള്ള​വ​ർ ന​മ്മു​ടെ ചി​ന്താ​ശേ​ഷി​യെ ചോ​ദ്യം ചെ​യ്യു​ന്ന കാ​ഴ്ച എ​ന്തു​മാ​ത്രം അ​ശ്ലീ​ല​ക​ര​മ​ല്ല?

  English summary
  INL leader Kasim irikkur slams P Chidambaram on abdulnasr mahdani issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X