ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!

 • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: താരാധിപത്യത്തിന് അടിമപ്പെട്ട് കഴിയുന്ന മലയാള സിനിമാലോകത്തിന്റെ മുഖമടച്ച് കിട്ടിയ അടിയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റ്. നടന്‍ ആരോപണ വിധേയനായപ്പോഴെല്ലാം സിനിമയിലെ പ്രമുഖര്‍ അവനൊപ്പമായിരുന്നു. അറസ്റ്റിന് ശേഷം നിലപാട് മാറുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. ജയിലിലേക്ക് നടന്മാര്‍ തീര്‍ത്ഥയാത്ര നടത്തി. നടനും എംപിയും അമ്മ പ്രസിഡണ്ടുമായ ഇന്നസെന്റ് പക്ഷേ ദിലീപിനെ കാണാന്‍ ജയിലില്‍ പോയിരുന്നില്ല. അതിനൊരു കാരണവുമുണ്ട്.

കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..

ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

നടിക്കും നടനും പിന്തുണയെന്ന്

നടിക്കും നടനും പിന്തുണയെന്ന്

അതിക്രൂരമായി ആക്രമിക്കപ്പെട്ട നടിയേയും കുറ്റാരോപിതനായ നടനേയും ഒരേ തുലാസില്‍ അളക്കുന്ന വിരോധാഭാസമാണ് അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ അന്ന് കണ്ടത്. നടനേയും നടിയേയും പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞത് ഇടതുപക്ഷ എംപി കൂടിയായ ഇന്നസെന്റ് ആയിരുന്നു എന്നോര്‍ക്കണം.

മുഖം രക്ഷിക്കാൻ പുറത്താക്കൽ

മുഖം രക്ഷിക്കാൻ പുറത്താക്കൽ

ദിലീപ് അറസ്റ്റിലായതിന് ശേഷം നില്‍ക്കക്കള്ളിയില്ലാതെയാണ് അമ്മ നടനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അതും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റേയും ചില യുവതാരങ്ങളുടേയും ശക്തമായ നിലപാട് കാരണം. അമ്മയിലെ പ്രമുഖരെല്ലാം മനസ്സ് കൊണ്ട് ദിലീപിന് ഒപ്പം തന്നെ ആയിരുന്നു.

ജയിലിലേക്ക് തീർത്ഥാടനം

ജയിലിലേക്ക് തീർത്ഥാടനം

ജയിലിന് അകത്ത് കിടക്കുമ്പോഴും ജാമ്യം നേടി പുറത്ത് ഇറങ്ങിയപ്പോഴും പ്രമുഖരുടെ പിന്തുണയ്ക്ക് കുറവൊന്നും സംഭവിച്ചില്ല. ഗണേഷ് കുമാര്‍ അടക്കമുള്ള നടന്മാര്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത് വലിയ വിവാദത്തിന് വഴിതുറന്നിരുന്നു.

ഇന്നസെന്റ് പോയില്ല

ഇന്നസെന്റ് പോയില്ല

അമ്മയുടെ പ്രസിഡണ്ടായ ഇന്നസെന്റ് ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടിരുന്നില്ല. കെപിഎസി ലളിത പോലും ആലുവ സബ് ജയിലില്‍ പോവുകയുണ്ടായി. താന്‍ എന്തുകൊണ്ടാണ് ദിലീപിനെ കാണാന്‍ പോകാതിരുന്നത് എന്ന് ഇന്നസെന്റ് തന്നെ വെളിപ്പെടുത്തുന്നു.

താൻ എംപി ആയത് കൊണ്ട്

താൻ എംപി ആയത് കൊണ്ട്

വെള്ളിനക്ഷത്രം സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ദിലീപിനെ ജയിലില്‍ പോയി കാണാതിരുന്നത് താന്‍ എംപി ആയത് കൊണ്ടാണെന്ന് ഇന്നസെന്റ് പറയുന്നു.

ദിലീപിന് ദോഷം വരരുത്

ദിലീപിന് ദോഷം വരരുത്

താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ദിലീപിന് ഒരു ദോഷവും വരരുതെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അമ്മയുടെ പ്രസിഡണ്ട് മാത്രമായിരുന്നുവെങ്കില്‍ താന്‍ ഇടയ്ക്കിടെ ദിലീപിനെ ജയിലില്‍ ചെന്ന് കാണുമായിരുന്നു.

കണ്ടവർക്കെല്ലാം അവകാശവുമുണ്ട്

കണ്ടവർക്കെല്ലാം അവകാശവുമുണ്ട്

ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ, അവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിക്കുന്നു.

വാർത്തകൾ വരാതിരിക്കാൻ

വാർത്തകൾ വരാതിരിക്കാൻ

ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ താന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കാനാണ് ജയിലില്‍ പോയി ദിലീപിനെ കാണാതിരുന്നത് എന്നും അത് ദിലീപിന് അറിയാമെന്നും ഇന്നസെന്റ് പറഞ്ഞു.

നടിയുടെ വിവരങ്ങൾ അന്വേഷിച്ചു

നടിയുടെ വിവരങ്ങൾ അന്വേഷിച്ചു

ആക്രമിക്കപ്പെട്ട നടിയുടെ വിവരങ്ങളും അന്വേഷിച്ചിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. അവര്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. നടിയുടെ ഭാവി വരനേയും താന്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.

കടുത്ത ശിക്ഷ കിട്ടണം

കടുത്ത ശിക്ഷ കിട്ടണം

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിന് പിന്നാലെ ഇന്നസെന്റ് പുറത്തിറക്കിയ കുറിപ്പില്‍ ദിലീപിനെതിരായ നിലപാട് വ്യക്തമായിരുന്നു. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടണം എന്നായിരുന്നു അന്ന് ഇന്നസെന്റ് പറഞ്ഞത്.

ഗൂഢാലോചന ഗൗരവമായി കാണുന്നു

ഗൂഢാലോചന ഗൗരവമായി കാണുന്നു

നടിക്കെതിരെ നടന്ന ഗൂഢാലോചന ഗൗരവമായി കാണുന്നുവെന്നും അത്തരമൊരു കേസില്‍ പെട്ട ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാവില്ലെന്നും ഇന്നസെന്റ് ആ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിനെ വിളിച്ചു

ദിലീപിനെ വിളിച്ചു

ദിലീപിനെ പത്രസമ്മേളനം വിളിച്ച് ന്യായീകരിച്ച വ്യക്തി കൂടിയാണ് ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആരോപണ വിധേയനായപ്പോള്‍ താന്‍ വ്യക്തിപരമായി വിളിച്ച് വിശദീകരണം തേടിയെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.

cmsvideo
  പൃഥ്വി പറഞ്ഞിട്ട് ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയോ? തുറന്ന് പറഞ്ഞ് രമ്യ | Oneindia Malayalam
  ഒന്നുമില്ലെന്ന് ദിലീപ് പറഞ്ഞു

  ഒന്നുമില്ലെന്ന് ദിലീപ് പറഞ്ഞു

  ആരോപങ്ങളെക്കുറിച്ച് എടാ ദിലീപേ വല്ലതുമുണ്ടോടായെന്ന് താന്‍ ചോദിച്ചു. ഇല്ല ഏട്ടാ, ഒന്നുമില്ലെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. അതേ വാര്‍ത്താ സമ്മേളനത്തില്‍ നടികളെ അപമാനിച്ചു ഇന്നസെന്റ് വിവാദമുണ്ടാക്കി.

  English summary
  Actor Innocent MP explains, unlike other actor why he does not visited Dileep in Jail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്