കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റിന്റെ ലേഖനം പാഠപുസ്തകത്തില്‍

  • By Aswathi
Google Oneindia Malayalam News

കൊച്ചി: എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇന്നസെന്റ് പാര്‍ലമെന്റില്‍ പോകുമ്പോള്‍ എല്ലാവരും കളിയാക്കിയിരകുന്നു. എന്നാല്‍ വിദ്യാഭ്യാസത്തെക്കാള്‍ വേണ്ടത് അനുഭവമാണെന്നും തനിക്ക് അതിനുള്ള അനുഭവങ്ങള്‍ ഉണ്ടെന്നും പറഞ്ഞ് വിമര്‍ശകരെ നേരിട്ട ഇന്നസെന്റ്. ഇപ്പോളിതാ ഇന്നസെന്റ് എഴുതിയ ലേഖനം അഞ്ചാം ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകത്തിലും.

കാന്‍സര്‍ ബാധിതനായി കിടക്കുമ്പോള്‍ ഇന്നസെന്റ് എഴുതിയ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന ലേഖനമാണ് സംസ്ഥാന സര്‍ക്കാര്‍ സിലബസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 'ചിരിയും ചിന്തയും' എന്ന ഭാഗത്തില്‍ പഠിക്കാനുള്ളത്.

innocent

ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധമായ പിണ്ടിപ്പെരുന്നാല്‍ വന്നപ്പോള്‍ അസുഖബാധിതനായതുകാരണം ആഘോഷങ്ങളൊന്നും വേണ്ടെന്ന് വച്ച് വീടിന്റെ ഗേറ്റിനടുത്ത് നിന്നപ്പോള്‍ അതുവഴി വന്ന അപരിചിതനോട് തന്റെ മരണത്തെ കുറിച്ച് പറയുന്നതാണ് ഇന്നസെന്റ് ലേഖനമാക്കിയിരിക്കുന്നത്. കാന്‍സറെന്ന വിപത്തിനെ ചിരിച്ചു നേരിട്ട ഇന്നസെന്റിന്റെ ഇച്ഛാശക്തിയെ കുറിച്ച് പ്രചോദനാത്മക രീതിയില്‍ കുട്ടികളിലെത്തിക്കുകയാണ് പാഠഭാഗം.

അതിനിടയില്‍ ഇന്നസെന്റ് എംപിയായി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വരുന്ന വാര്‍ത്തയായതിനാല്‍ ഇതിന് പിന്നില്‍ ആരുടെയെങ്കിലും സ്വാധീനം ഉണ്ടെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിന് മുമ്പ് ഇന്നസെന്റിന്റെ ലേഖനം പാഠപുസ്തകത്തിലുള്‍പ്പെടുത്താന്‍ കമ്മിറ്റി തീരുമാനം എടുത്തിരുന്നു.

English summary
Innocent's article Cancer Wardile Chiri (Smile In Cancer Ward) as syllabus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X