ചേരൂരിലെയും പാണലത്തെയും കടവുകളില്‍ പരിശോധന; 18 തോണികള്‍ പിടിച്ചു
വിദ്യാനഗര്‍: ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ കടവുകളില്‍ പരിശോധന നടത്തി. അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 18 തോണികള്‍ പിടിച്ചു.
വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ പാണലം, ചെങ്കള, ചേരൂര്‍ കടവുകളില്‍ നിന്നാണ് 15 തോണികള്‍ പിടിച്ചത്. കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം, വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാര്‍, കണ്‍ട്രോള്‍ റൂം പൊലീസ് ഉദ്യോഗസ്ഥരായ രജീഷ് കുമാര്‍, സുജീഷ് പുന്നക്കോടന്‍, ചെറിയാന്‍, സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്കായിരുന്നു കടവുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് മണല്‍ കടത്ത് സംഘം തോണികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളാണ് പുഴമണല്‍ ശേഖരിച്ചിരുന്നതെന്ന് വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാര്‍ പറഞ്ഞു. ജില്ലയിലെ അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പ്രത്യേക സംഘം രൂപീകരിച്ചത്. വരും ദിവസങ്ങളിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അനധികൃത മണല്‍ കടത്ത് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications