• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

12 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ, വര്‍ഷകാലം വൈകിയതില്‍ നെഞ്ചിടിച്ച് വിപണികളും

  • By

മുംബൈ: 190 ദിവസത്തിന് മുകളിലായി ചൈന്ന നഗരത്തില്‍ മഴ ലഭിച്ചിട്ട്. ഇനിയെങ്കിലും ഒരു തുള്ളി പെയ്തില്ലേങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന സ്ഥിതിയാണ്. അതേസമയം കേരളത്തില്‍ വൈകിയാണെങ്കിലും അല്‍പമെങ്കിലും മഴ ലഭിച്ചിട്ടുണ്ട്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം കുറവ് മഴയാണ് ഇത്തവണ ജൂണില്‍ കേരളത്തില്‍ ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതോടെ കര്‍ഷകരും ആശങ്കയിലാണ്. മഴ വൈകിയത് വിപണിയേയും വരും നാളുകളില്‍ പിടിച്ചുലയ്ക്കും.

ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല: കെ സുരേന്ദ്രന്‍

ഇത്തവണ ശരാശരി മഴ ലഭിയ്ക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നതെങ്കിലും ശരാശരിയിലും താഴെയാകും ഇത്തവണ മഴയെന്നതാണ് സ്കൈമാറ്റിന്‍റെ പ്രവചനം.ജൂണ്‍ എട്ടിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. എന്നാല്‍ അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് മഴയുടെ ശക്തി കുറച്ചു. ജൂണ്‍ പകുതിയോടെ രാജ്യത്തെ പകുതി സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാല്‍ മഴ വൈകുന്നതോടെ ആശങ്കയിലാണ് കര്‍ഷകരും വിപണിയും. ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കെല്ലാം ഗ്രാമീണ വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മഴയുടെ വരവ് ഇനിയും നിലച്ചാല്‍ പച്ചക്കറികള്‍ക്കും പയറ് വര്‍ഗങ്ങള്‍ക്കും വന്‍ വിലയക്കയറ്റമാകും ഉണ്ടാകുക. റിസര്‍വോയറുകളില്‍ വെള്ളം ഇല്ലാത്തതോടെ ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവടങ്ങളില്‍ ജലവിതരണം തന്നെ നിലച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരിധിയില്‍ കവിഞ്ഞ പണം; സണ്ണി ഡിയോളിന് സീറ്റ് നഷ്ടപ്പെട്ടേക്കും

അരി, ഗോതമ്പ്, കരിമ്പ്, സോയാബീന്‍ പോലുള്ള എണ്ണക്കുരുക്കള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം മഴയുടെ വരവിന് അനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. അരി, ഗോതമ്പ് വിളകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തരാണെങ്കിലും പയറ് വര്‍ഗങ്ങളുടേയും ഭക്ഷ്യ ​എണ്ണകളായ പാം ഓയില്‍, സോയാ ഓയില്‍, സണ്‍ഫ്ലവര്‍ എണ്ണ എന്നിവ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം വന്നെത്തും. ഇത്തരത്തില്‍ മഴയുടെ വരവ് വിപണിയെ തന്നെ പിടിച്ച് കുലുക്കുന്ന സാഹചര്യമുണ്ടാക്കും.

രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപി

English summary
Insufficient rain may badly effect economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X