കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അന്‍വര്‍ 'സഗൗരവം', വീണയും ദലീമയും 'ദൈവനാമത്തില്‍'... സത്യപ്രതിജ്ഞയിലെ കൗതുകങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെ 15-ാം കേരള നിയമസഭ നിലവില്‍ വന്നിരിക്കുകയാണ്. 140 ല്‍ 136 എംഎല്‍എമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് പേര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ സാധിച്ചില്ല. അതില്‍ ഒരാള്‍ മന്ത്രികൂടിയായ വി അബ്ദുറഹ്മാന്‍ ആണ്.

വിഡി സതീശന്റെ നിലപാട് രാഹുല്‍ ഗാന്ധിക്കും മാതൃകയാക്കാവുന്നതാണ്; ആശംസകളുമായി വി മുരളീധരന്‍വിഡി സതീശന്റെ നിലപാട് രാഹുല്‍ ഗാന്ധിക്കും മാതൃകയാക്കാവുന്നതാണ്; ആശംസകളുമായി വി മുരളീധരന്‍

കുഴൽപ്പണത്തിൽ കുഴങ്ങി ബിജെപി; നേതൃത്വത്തെ പ്രതിരോധത്തിലാക്കി അന്വേഷണംകുഴൽപ്പണത്തിൽ കുഴങ്ങി ബിജെപി; നേതൃത്വത്തെ പ്രതിരോധത്തിലാക്കി അന്വേഷണം

അക്ഷരമാല ക്രമത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ. വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്ററില്‍ തുടങ്ങി വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയില്‍ അവസാനിച്ചു സത്യപ്രതിജ്ഞകള്‍. മൂന്ന് സിപിഎം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ദൈവനാമത്തില്‍ ആയിരുന്നു. വിശദാംശങ്ങള്‍...

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

സഗൗരവം, ദൈവനാമത്തില്‍

സഗൗരവം, ദൈവനാമത്തില്‍

ഭൂരിപക്ഷം എംഎല്‍എമാരും 'സഗൗരവം' ആണ് ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത്- എണ്‍പത് പേര്‍. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് 43 പേരാണ്. 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

പിവി അന്‍വര്‍ സഗൗരവം

പിവി അന്‍വര്‍ സഗൗരവം

രണ്ടാം തവണയും നിലമ്പൂരില്‍ നിന്ന് സിപിഎം സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട പിവി അന്‍വര്‍ സത്യപ്രതിജ്ഞ ചെയ്തത് 'സഗൗരവം' ആയിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് പിവി അന്‍വര്‍. പതിറ്റാണ്ടുകളോളം ആര്യാടന്‍ മുഹമ്മദ് മാത്രം വിജയിച്ചിരുന്ന നിലമ്പൂര്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു അന്‍വര്‍ പിടിച്ചെടുത്തത്.

വീണ ജോര്‍ജ്ജ് ദൈവനാമത്തില്‍

വീണ ജോര്‍ജ്ജ് ദൈവനാമത്തില്‍

പുതിയ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കൂടിയായ സിപിഎം ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും അങ്ങനെ തന്നെ. സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് മുന്‍ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ്ജ്.

ദലീമയും ആന്റണിയും

ദലീമയും ആന്റണിയും

മറ്റ് രണ്ട് സിപിഎം എംഎല്‍എമാരും ദൈവനാമത്തിലാണ് ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത്. ഗായികയും അരൂരില്‍ നിന്നുള്ള എംഎല്‍എയും ആയ ദലീമ ജോജോയും കോതമംഗലം എംഎല്‍എ ആയ ആന്റണി ജോണും ആണ് അവര്‍.

തമിഴിലും കന്നഡയിലും

തമിഴിലും കന്നഡയിലും

ഇത്തവണത്തെ സത്യപ്രതിജ്ഞയില്‍ മലയാളമല്ലാതെ മൂന്ന് ഭാഷകള്‍ കൂടി കടന്നുവന്നിരുന്നു. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നുള്ള മുസ്ലീം ലീഗ് എംഎല്‍എ എകെഎം അഷ്‌റഫ് കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ദേവികുളത്ത് നിന്നുള്ള സിപിഎം എംഎല്‍എ എ രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു.

കാപ്പനും കുഴല്‍നാടനും

കാപ്പനും കുഴല്‍നാടനും

കേരള നിയമസഭയില്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് അംഗങ്ങളാണുള്ളത്. പാലായില്‍ ഞെട്ടിപ്പിക്കുന്ന വിജയം നേടിയ മാണി സി കാപ്പനും മൂവാറ്റുപുഴയില്‍ അട്ടിമറി വിജയം നേടിയ മാത്യു കുഴല്‍നാടനും.

രണ്ട് 'ബാബു'മാര്‍

രണ്ട് 'ബാബു'മാര്‍

ഇത്തവണത്തെ കേരള നിയമസഭയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരേ പേരില്‍ രണ്ടുപേരാണ് ഉള്ളത്. തൃപ്പൂണിത്തുറയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയും ആയ കെ ബാബു. നെന്മാറിയില്‍ നിന്നുള്ള സിപിഎം എംഎല്‍എ ആയ കെ ബാബുവും. കൊവിഡ് ബാധമൂലം സത്യപ്രതിജ്ഞാ ദിനത്തില്‍ നെന്മാറ എംഎല്‍എ കെ ബാബുവിന് എത്താന്‍ സാധിച്ചില്ല.

'ഇതിലും വലിയ കൊടുങ്കാറ്റിൽ കെഎസ് കുലുങ്ങിയില്ല, പിന്നല്ലേ ചെറു കാറ്റിൽ'; ആഞ്ഞടിച്ച് രാഹുൽ 'ഇതിലും വലിയ കൊടുങ്കാറ്റിൽ കെഎസ് കുലുങ്ങിയില്ല, പിന്നല്ലേ ചെറു കാറ്റിൽ'; ആഞ്ഞടിച്ച് രാഹുൽ

ഒരു ജനത അവരുടെ മണ്ണിൽ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാകില്ല: വി ശിവദാസന്‍ എംപിഒരു ജനത അവരുടെ മണ്ണിൽ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാകില്ല: വി ശിവദാസന്‍ എംപി

കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ കാണാം | Oneindia Malayalam

English summary
Interesting facts about the Oath taking ceremony of 15 th Kerala Assembly. 80 MLA took the pledge not in the name of God.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X