Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വന്‍ പ്രതിസന്ധിയില്‍, ചിരിയും ആശ്വാസവും ഇടതിന്,ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടറി പ്രമുഖ കക്ഷികള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ഇത്തവണ അവര്‍ക്ക് നേരിടേണ്ടി വന്നത്. ഭരണത്തിലെത്തുമെന്ന ഉറച്ച വിശ്വാസം തകര്‍ന്നടിഞ്ഞെന്ന് മാത്രമല്ല സീറ്റുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ താഴെ പോവുകയും ചെയ്തു. തുടര്‍ച്ചയായി 10 വര്‍ഷത്തോളം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരികയെന്ന സാഹചര്യമാണ് ഇതോടെ യു ഡി എഫ് മുന്നണിക്ക് മുന്നില്‍ ഉണ്ടായിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടയില്‍ നിന്നും കരകയറാന്‍ മുന്നണിയിലും കോണ്‍ഗ്രസിലും തിരക്കിട്ട നീക്കങ്ങളും തുടക്കത്തില്‍ നടന്നിരുന്നു. പുതിയ കെ പി സി സി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചതും തിരിച്ച് വരവിനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടായിരുന്നു. ഈ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മുന്നണിയുടെ മൂന്ന് പ്രമുഖ കക്ഷികളില്‍ ഉണ്ടായിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ യു ഡി എഫിന് മുന്നില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഓണം സാരിയില്‍ തിളങ്ങി നടി അനുശ്രിയും നമിത പ്രമോദും ഉള്‍പ്പടേയുള്ളവര്‍: അമ്മ യോഗത്തിലെ ചിത്രങ്ങള്‍ വൈറല്‍

പ്രബല കക്ഷികള്‍

മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, അവര്‍ കഴിഞ്ഞാലുള്ള പ്രബല കക്ഷികളായ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് എന്നിവരാണ് ആഭ്യന്തര പ്രശ്നങ്ങളാല്‍ ഉഴലുന്നത്. പാര്‍ട്ടി പുനഃസഘടനയാണ് കോണ്‍ഗ്രസിന് വെല്ലുവിളി സൃഷ്ടിക്കുന്നതെങ്കില്‍ ലീഗ് പെട്ടുപോയത് ഹരിത വിഷയത്തിലാണ്. പദവികള്‍ പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തുള്ളത്.

ആഭ്യന്തര പ്രശ്നങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും കരകയറാന്‍ കുടൂതല്‍ ജനകീയമായ വിഷയങ്ങള്‍ ഏറ്റെടുത്തും കോവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്ചയും ചൂണ്ടിക്കാട്ടി മുന്നോട്ട് പോവാനായിരുന്നു യു ഡി എഫിന്‍റെ തീരുമാനം. വിവിധ തരത്തിലുള്ള സമര പരിപാടികളും ഇതിനായി ആസുത്രണം ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പിന്നോട്ട് അടിക്കുന്നതോ, അപ്രസക്തമാക്കുന്നതോ ആയ രീതിയിലാണ് മുഖ്യകക്ഷികളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ എത്തി നില്‍ക്കുന്നത്.

ഗ്രൂപ്പ് താല്‍പര്യങ്ങള്‍

ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രതിപക്ഷ നേതാവിനേയും കെ പി സി സി അധ്യക്ഷനേയും നിയമിച്ചതില്‍ പ്രവര്‍ത്തകരില്‍ നിന്നടക്കം വലിയ പിന്തുണ ലഭിച്ചതോടെ ഹൈക്കമാന്‍ഡും ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഈ നീക്കങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന ഗ്രൂപ്പുകളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പുനഃസംഘടനയില്‍ പിടിമുറിക്കിയതാണ് കോണ്‍ഗ്രസിലെ നിലവിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് കാരണം.

കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യു:- മൈസൂരില്‍ പ്രമുഖ ബി ജെ പി, ജെ ഡി എസ് നേതാക്കള്‍ ഉള്‍പ്പടെ 500 ലേറെ പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ആശങ്ക

ഗ്രൂപ്പുകളെ ഒതുക്കി കരുത്ത് നേടാന്‍ പുതിയ നേതൃത്വം ശ്രമിക്കുമ്പോള്‍ ഇത്രയും കാലം കൈപ്പിടിയില്‍ ഉണ്ടായിരുന്ന പാര്‍ട്ടി പിടിവിട്ട് പോവാതിരിക്കാന്‍ സകല ശ്രമങ്ങളും നടത്തുകയാണ് ഗ്രൂപ്പുകള്‍. ഈ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ എവിടെ എത്തിക്കുമെന്ന ആശങ്ക പ്രവര്‍ത്തകരിലും ശക്തമാണ്. പട്ടിക പുറത്ത് വരുന്നതിന് മുമ്പെ ഇത്തരത്തില്‍ പ്രശ്നം ഇതാണെങ്കില്‍ പട്ടിക പുറത്ത് വരുന്നതോടെ അത് പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നാണ് ആശങ്ക.

കെപിസിസി

കെപിസിസി പുനഃസംഘടിക്കുമ്പോള്‍ ജംബോ കമ്മറ്റികള്‍ ഒഴിവാക്കുമെന്ന് കെ സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ പദവി നഷ്ടമാവുന്നത് നൂറിലേറെ പേര്‍ക്കാണ്. ഇവരെയൊക്കെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്ന പ്രതിസന്ധിയും കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഇത് മുന്നില്‍ കണ്ട് തങ്ങളുടെ നിലപാട് കടുപ്പിക്കാന്‍ തന്നെയാവും ഗ്രൂപ്പുകളുടേയും മുതിര്‍ന്ന നേതാക്കളുടേയും തീരുമാനം.

മുസ്ലിം ലീഗിലും

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം മുസ്ലിം ലീഗിലും തുടക്കത്തില്‍ ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റുകള്‍ നഷ്ടമായത് പരസ്പരമുള്ള ആരോപണങ്ങള്‍ക്ക് ഇടയാക്കി. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മുഖപത്രവുമായി ബന്ധപ്പെട്ട് ഫണ്ട് വിവാദം ഉയര്‍ന്ന് വരുന്നത്. പാര്‍ട്ട അധ്യക്ഷന്‍ പാണാക്കാട് തങ്ങള്‍ക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് അയക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളും നിലവിലെ നേതൃത്വത്തെ ഉന്നമിട്ടായിരുന്നു.

ഹരിത

ഈ വിവാദം ഒരുവിധം തണുത്ത് വരുന്നതിന് പിന്നാലെയാണ് എംഎസ്എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയിലൂടെ പുതിയ വിഷയം ഉയര്‍ന്ന് വരുന്നത്. എംഎസ്എഫ് സംസ്ഥാന അധ്യക്ഷനെതിരെ ഹരിത ഭാരവാഹികള്‍ വനിത കമ്മീഷന് പരാതി നല്‍കിയതോടെയാണ് വിവാദം ആളിക്കത്തിയത്. ഇതിന് പിന്നാലെ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത് വിവാദം കൂടുതല്‍ ശക്തമാക്കി.

ലീഗിന്‍റെ ശക്തി

മലബാറില്‍ ലീഗിന്‍റെ ശക്തി ക്ഷയിപ്പിക്കാന്‍ അവസരം കാത്ത് നില്‍ക്കുന്ന സിപിഎം ഉള്‍പ്പടേയുള്ളവര്‍ക്ക് സഹായകരമാണ് നിലവിലെ വിവാദങ്ങള്‍. കെടി ജലീല്‍ വിഷയത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നതിലെ അപകടവും ലീഗ് മനസ്സിലാക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുന്നോട്ട് പോവാന്‍ മലബാറില്‍ യുഡിഎഫിന് കരുത്താവുന്നത് ലീഗായിരുന്നു. അവര്‍ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടത് മുന്നണിക്ക് കൂടുതല്‍ തിരിച്ചടിയാവുന്നു.

കേരള കോണ്‍ഗ്രസ് ജോസഫ്

പ്രശ്നങ്ങള്‍ ആദ്യം തുടങ്ങിയത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാദത്തിലാണെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. പാര്‍ട്ടി ഭാരവാഹിത്തവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള പ്രമുഖ നേതാക്കളാണ് ഇടഞ്ഞ് നില്‍ക്കുന്നത്. ജോയ് എബ്രഹാമും മോന്‍സ് ജോസഫും പാര്‍ട്ടി കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിനേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേടേയും ആരോപണം. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പദവി ഏറ്റെടുക്കാന്‍ പോലും അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

സര്‍ക്കാര്‍

പ്രശ്നപരിഹാരത്തിനായി തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന്‍റെ ഭാഗമായി ഒരു നീക്കവും ഉണ്ടായിട്ടില്ല. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനം തന്നെ നിലച്ച മട്ടിലാണ്. പ്രബല കക്ഷികള്‍ എല്ലാം ഇത്തരത്തില്‍ ആഭ്യന്തര വിഷയങ്ങില്‍ അകപ്പെട്ടത് മുന്നണിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചു. സര്‍ക്കാറിനെതിരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി വിഷയങ്ങള്‍ വീണു കിട്ടിയെങ്കിലും അതൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.

മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

Recommended Video

cmsvideo
    K SUDHAKARAN AGAINST PINARAYI VIJAYAN

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+