മൈസൂരില്‍ പ്രമുഖ ബിജെപി,ജെഡിഎസ് നേതാക്കള്‍ ഉള്‍പ്പടെ 500 ലേറെ പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബംഗളൂരു: സമീപകാലത്ത് സംസ്ഥാന പാര്‍ട്ടിയിലും സര്‍ക്കാറിലും ഉണ്ടായ അസ്വാരസ്യങ്ങള്‍ കര്‍ണാടക ബിജെപിയെ വലിയ പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മയെ കൊണ്ടുവന്നെങ്കിലും പ്രശ്നങ്ങള്‍ക്ക് കുറവൊന്നുമില്ല. വകുപ്പ് വീതം വെപ്പിലടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം വലിയ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.
സാമുദായിക സമവാക്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംസ്ഥാന-ദേശീയ നേതൃത്വത്തിന്‍റെ വീതം വെപ്പിലും രൂക്ഷമാവുന്ന ആഭ്യന്തര പ്രശ്നത്തിലും അസംതൃപ്തരായ വലിയൊരു വിഭാഗവും സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഉണ്ട്. താഴേക്കിടയിലും അതൃപ്തിക്ക് കുറവൊട്ടും ഇല്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞ് പോക്ക് ശക്തമായത്.
നാം ഒന്ന്, ചിങ്ങം ഒന്ന്: കുടുംബവുമൊത്തുള്ള ചിത്രവുമായി രമേശ് പിഷാരടി

ബിജെപിയിലെ അസംതൃപ്തികള്‍ മുതലെടുക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജെഡിഎസിലേയും അസംതൃപ്തരേയും കോണ്‍ഗ്രസ് ലക്ഷ്യമിട്ടു. സമീപകാലത്തായി ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന ജെഡിഎസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. മുന്‍മുഖ്യമന്ത്രിയുടെ മകനായ മധു ബംഗാരപ്പയെ പോലുള്ള നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിക്കുന്നത് ഇങ്ങനെയാണ്.

ഇതിന് പിന്നാലെയാണ് മൈസൂര്‍ മേഖലയില്‍ നിന്നും ബിജെപി, ജെഡിഎസ് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നരിക്കുന്നത്. ജെഡിഎസിന്‍റെ ശക്തി കേന്ദ്രം കൂടിയാണ് മൈസൂര്‍. ബുധനാഴ്ച ജെഎല്‍ബി റോസിലെ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഗാന്ധി ഭവനില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി.

"കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാന ബിജെപിയുടെ ദുർഭരണം ജനങ്ങൾക്ക് മടുത്തു. അവർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തത്വങ്ങളും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ പ്രവർത്തന നൈതികതയും അംഗീകരിച്ചു" - എന്നുമാണ് സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന നേതാവ് സോമശേഖര്‍ അഭിപ്രായപ്പെട്ടു.

ജില്ലാ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കളും സാധാരാണ പ്രവര്‍ത്തകരുമായിട്ടുള്ള 500 ല്‍ അധികം ആളുകളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടുവന്ന നേതാക്കള്‍ ബിജെപിക്കെതിരേയും ജെഡിഎസിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിജെപിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ ഇല്ലെന്നും ഇവര്‍ ആരോപിച്ചു.

ചില നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നത്. പദവികളിലേക്ക് വരുന്നത് അത്തരക്കാര്‍ മാത്രമാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ തഴയുകയാണ്. ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും പുതുതായി വന്നവര്‍ പറഞ്ഞു.

മതേതര മൂല്യങ്ങള്‍ ബിജെപിക്ക് മുന്നില്‍ അടിയറവ് വെക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നായിരുന്നു ജെഡിഎസില്‍ നിന്നും വന്നവരുടെ വിമര്‍ശനം. സമീപകാലത്ത് പാര്‍ട്ടി സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടുകളാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ അവകാശപ്പെട്ടു.

ടിഎപിഎം മുൻ വൈസ് പ്രസിഡന്റുമായ മല്ലേഷിന്‍റെ നേതൃത്വത്തിലുള്ളവരാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയത്. ബിജെപി ഭരണകാലത്ത് അവശ്യവസ്തുക്കളുടെ വില വലിയ തോതില്‍ ഉയര്‍ന്നു. ഇത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ജാതികൾ തമ്മിലുള്ള സംഘർഷത്തിന് കാരണം ബിജെപിയാണ്. പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്റ് എച്ച് ആർ ഭാഗ്യലക്ഷ്മി ഉൾപ്പെടെ 300 ലധികം പ്രവർത്തകരും ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാമൂർത്തി, പ്രഭുസ്വാമി തുടങ്ങിയവരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ പ്രമുഖ നേതാക്കളാണ്.

കോൺഗ്രസ് സിറ്റി പ്രസിഡന്റ് ആർ മൂർത്തി എല്ലാവരെയും പാർട്ടി പതാക നൽകി സ്വാഗതം ചെയ്തു. എം കെ സോമശേഖർ, ചന്ദ്രശേഖർ, ജി സോമശേഖർ, ദേവരാജ, കൃഷ്ണരാജ മണ്ഡലങ്ങളിലെ നേതാക്കൾ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍
Recommended Video
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications