വാക്സിന്‍ ഇടവേള കുറച്ചു; ഇനി മുതല്‍ 8 ആഴ്ചമുതല്‍ കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കാം
ദില്ലി: വാക്സിന്റെ രണ്ട് ഡോസുകള്‍ക്ക് ഇടയിലെ ഇടവേള കുറച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേളയാണ് കുറച്ചത്. നിലവില്‍ കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച്ച വരെയാണ്. എന്നാല്‍ പുതിയ തീരുമാനപ്രകാരം ആദ്യ ഡോസ് സ്വീകരിച്ച് 8 മുതൽ 16 ആഴ്ച്ചയ്ക്കുള്ളിൽ അടുത്ത ഡോസ് സ്വീകരിക്കാം. അതേസമയം ഭാരത് ബയോടെക്കിൻറെ കൊവാക്സിന്റേത് ഉള്‍പ്പടേയുള്ള മറ്റ് വാക്സിനുകളുടെ ഡോസുകൾ തമ്മിലെ ഇടവേളയിൽ മാറ്റമില്ല.
നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എൻ ടി എജി ഐ) ആണ് ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്. "എൻ ടി എജി ഐയുടെ ഏറ്റവും പുതിയ ശുപാർശ, പ്രോഗ്രാമാറ്റിക് ഡാറ്റയിൽ നിന്ന് ഉരുത്തിരിഞ്ഞ സമീപകാല ആഗോള ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്," ഒരു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

എട്ട് ആഴ്ചകൾക്ക് ശേഷം കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് നൽകുമ്പോഴും, 12 മുതൽ 16 ആഴ്ച വരെ ഇടവേളയിൽ നൽകുമ്പോൾ ഉണ്ടാകുന്ന ആന്റിബോഡി പ്രതികരണവും ഏതാണ്ട് സമാനമാണെന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. പല രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ ബാക്കിയുള്ള ആറ് മുതൽ ഏഴ് കോടി ആളുകൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് വേഗത്തില്‍ നല്‍കാനും പുതിയ തീരുമാനം അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 181.04 കോടി (1,81,04,96,924) പിന്നിട്ടു. 2,13,51,545 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 11 ലക്ഷത്തിലധികം (11,68,106) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 27,802 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.73 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,383 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,61,926 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,075 പേര്‍ക്കാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,70,514 പരിശോധനകള്‍ നടത്തി. ആകെ 78.22 കോടിയിലേറെ (78,22,28,685) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.41 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.56 ശതമാനമാണ്












Click it and Unblock the Notifications