അന്വേഷണം മഞ്ജുവാര്യരിലേക്കും?മധുവാര്യരെ ചോദ്യം ചെയ്യുന്നു, കാവ്യയുടെ സഹോദരനും കുടുങ്ങും!!
ദിലീപിന്റെ സഹോദരീ ഭർത്താവിനെയും ആലൂവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും മൊഴി എടുക്കൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ, ദിലീപ് എന്നിവരുടെ ബന്ധുക്കളിലേയ്ക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധുവാര്യരെയും പോലീസ് ചോദ്യം ചെയ്യുന്നു. രാവിലെ കാവ്യ മാധവന്റെ സഹോദരനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ദിലീപിന്റെ സഹോദരീ ഭർത്താവിനെയും ആലൂവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും മൊഴി എടുക്കൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രധാന പ്രതിയായ പൾസർ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

പ്രതികൾ ഇനിയും കുടുങ്ങാനുണ്ട്
കേസിൽ കൂടുതൽ പ്രതികൾ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ എത്തിച്ചുവെന്നും സുനി നേരത്തെ മൊഴി നൽകിയിട്ടുണ്ട്.

ദിലീപിന്റെ ബന്ധു
ദിലീപിന്റെ ബന്ധുവിനാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് ബന്ധുക്കളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

സുനി കാവ്യയുടെ ഡ്രൈവർ
കാവ്യയുടെ ഡ്രൈവറായി സുനി രണ്ടു മാസത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല.

ചില സംശയങ്ങൾ
ചില സംശയങ്ങളുണ്ടെന്നും കാര്യങ്ങൾ വ്യക്തമാകാൻ കാവ്യയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

നേരത്തെ അറിയാം
നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവര്‍ ആയിരിക്കുന്ന സമയത്തേ സുനിയെ അറിയാമെന്നാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞത്. ദിലീപിനോട് സംസാരിക്കാന്‍ തന്റെ ഫോണിലേക്ക് പലരും വിളിക്കുമായിരുന്നെന്നും ദിലീപും തന്റെ ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവരെ വിളിക്കുമായിരുന്നെന്നും അപ്പുണ്ണി പറഞ്ഞിരുന്നു.

മൊഴിയിൽ ഉറച്ച് നിൽക്കുമോ?
അപ്പുണ്ണി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിലിനെ അന്വേഷണസംഘം ജയിലിനുള്ളില്‍ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ അപ്പുണ്ണി ഉറച്ചുനില്‍ക്കുമോ എന്ന് സംശയമുള്ള സാഹചര്യത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്താനും പോലീസ് ആലോചിക്കുന്നു.

ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്
അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിന്റെ കോള്‍ലിസ്റ്റ് പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഫോണ്‍ ഇനി ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കും.












Click it and Unblock the Notifications