മാതാവിന്റെയും കുഞ്ഞിന്റെയും തീ കൊളുത്തി മരണം; ഭര്‍തൃപീഡന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി
മലപ്പുറം: മാതാവിന്റെയും കുഞ്ഞിന്റെ തീ കൊളുത്തി മരണക്കേസില്‍ മരിച്ച യുവതിയുടെ പിതാവിന്റെ ഭര്‍തൃപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തുടങ്ങി. എടപ്പാള്‍ വട്ടംകുളം കവുപ്രിലാണ് ഇന്നലെ നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മയെയും ആറുവയസ്സുകാരി മകളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വട്ടംകുളം കവുപ്രിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എടപ്പാള്‍ വട്ടംകുളം കവുപ്രയില്‍ മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താര ( 28), മകള്‍ അമേഘ(ആറ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് വീടിന്റെ മുകളിലെ മുറിയില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.
ഓടുമേഞ്ഞ വീടിന്റെ മുകളിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് വീട്ടുകാരെത്തി പരിശോധിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. രാവിലെ ഭര്‍ത്താവ് ബിജുവിനെപ്പം സമീപത്തു തന്നെ നിര്‍മിക്കുന്ന പുതിയ വീടിന്റ തറയില്‍ മണ്ണിടുന്നതിനിടയില്‍ താര മകളെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ വീടിന്റെ മുകളിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് മണ്ണണ്ണ ഒഴിച്ച് താരയും മകളും ആത്മഹത്യ ചെയ്തത് അറിയുന്നത്. ആളുകള്‍ ഓടിക്കൂടിയെങ്കിലും മുറിയുടെ വാതില്‍ അകത്ത നിന്ന് പൂട്ടിയിരുന്നത്. ഏറെ കഴിഞ്ഞാണ് തുറക്കാനായത്. ഇരുവരും ഈ സമയം വെന്തുരുകിയ നിലയിലായിരുന്നു.

പൊന്നാനി എസ്.ഐ: കെ. നൗഫല്‍, ചങ്ങരംകുളം എസ്.ഐ: കെ. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മഹസര്‍ തയ്യാറാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെ കുറച്ച് പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്താലാണ് മകള്‍ കുട്ടിയുമൊത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് മോഹനന്‍പോലീസില്‍ പരാതിപ്പെട്ടു. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ പിതാവുംമാതാവും ഒരുസഹോദരനും ഇവരുടെ ഭാര്യയുമാണുള്ളത്. വീട്ടില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടാകാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും പ്രശ്‌നം വശളാകുമ്പോള്‍ നാട്ടുകാര്‍ ഇടപെടാറുണ്ടെന്നും പറയുന്നു. ഇവര്‍ താമസിക്കുന്ന തറവാട് വീടിനോട് ചേര്‍ന്നുതന്നെയാണു ഇവര്‍ക്കായി പുതിയ വീടിന്റെ ജോലികള്‍ നടന്നുവന്നിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം ഇന്നു ബന്ധുക്കള്‍ക്ക്‌വിട്ടുനല്‍കി.












Click it and Unblock the Notifications