ശ്രീധരന്‍നായര്‍ കേസില്‍ കുറ്റപത്രം

പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാലണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പാലക്കാടുള്ള കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനെന്ന പേരില്‍ സരിത എസ് നായര്‍ 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. സരിതയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യം സംബന്ധിച്ച് നേരിട്ട് കണ്ടു എന്നും ഇതിന് ശേഷമാണ് ബാക്കി പണം കൈമാറിയത് എന്നും ആയിരുന്നു ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍.
കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആദ്യമേ പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍വച്ച് ചോദ്യം ചെയ്തതായി എഡിജിപി ഹേമചന്ദ്രന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ മൊഴി കുറ്റ പത്രത്തില്‍ ഉള്‍പ്പെടുത്തിയതായി സൂചനയില്ല. എന്നാല്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ നടത്തിയ പ്രസ്താവന കുറ്റപത്രത്തില്‍ പരാമര്‍ശിച്ചുണ്ട്.
ശ്രീധരന്‍ നായര്‍ തന്നെ കണാന്‍ വന്നതായി മുഖ്യമന്ത്രി ഒടുവില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സോളാര്‍ വിഷയമല്ല തങ്ങള്‍ സംസാരിച്ചതെന്നും പാറമടകളെ കുറിച്ചാണ് സംസാരിച്ചതെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്തായാലും കേസില്‍ മുഖ്യമന്ത്രിയെ സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് വിവരം.
239 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. അന്വേഷമ ഉദ്യോഗസ്ഥരടക്കം 40 സാക്ഷികളാണ് കേസില്‍ ഉള്ളത്. 100 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications