ഇരുട്ട് നുണയാന്‍ 'എടികള്‍' എത്തിയില്ല, വന്നത് പോലീസും കാഴ്ചക്കാരും
കോഴിക്കോട്: പതിവിന് വിപരീതമായി എന്തെങ്കിലും പ്രതിഷേധം സംഘടിപ്പിച്ചാല്‍, പ്രതിഷേധക്കാരാവില്ല കേരളത്തില്‍ കൂടുതല്‍ ഉണ്ടാവുക. അത് കാണാനെത്തുന്നവരാകും. കൊച്ചിയില്‍ കിസ്സ് ഓഫ് ലവ് നടന്നപ്പോള്‍ അത് തെളിഞ്ഞതാണ്. ഇപ്പോഴിതാ കോഴിക്കോടും കാര്യങ്ങള്‍ അങ്ങനെ തന്നെ.
സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തിയ 'ഇരുട്ട് നുണയാമെടികളെ' എന്ന പരിപാടിയുടെ കാര്യമാണ് പറഞ്ഞത്. രാത്രികള്‍ നമ്മുടേത് കൂിടിയാണെന്ന് സ്വയം ഓര്‍മിച്ചും, ഓര്‍മിപ്പിച്ചും കോഴിക്കോട് ബീച്ചിലെത്തിയത് 10 ല്‍ താഴെ സ്ത്രീകള്‍ മാത്രം.

സ്ത്രീകള്‍ രാത്രി പുറത്തിറങ്ങുന്നത് ഇപ്പോഴും വലിയ കാര്യമായ നമ്മുടെ നാട്ടില്‍ ഈ പരിപാടി കാണാനെത്തിയത് മുന്നൂറിലധികം ആളുകളാണ്. കൊച്ചിയിലെ കിസ്സ് ഓഫ് ലവ് പേടിയില്‍ ആയിരത്തോളം പോലീസുകാരും കോഴിക്കോട് ബീച്ചില്‍ അണിനിരന്നു.
കിസ്സ് ഓഫ് ലവിന്‍റെ തുടര്‍ച്ച തന്നെയായിരുന്നു കോഴിക്കോട് നടന്ന കൂട്ടായ്മയും. ഡിസംബര്‍ ഏഴിന് കിസ്സ് ഇന്‍ ദ സ്ട്രീറ്റ് എന്ന പേരില്‍ കോഴിക്കോട് ചുംബന സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വന്‍ സ്വീകരണം ലഭിച്ച 'ഇരുട്ട് നുണയാമെടികളേ' പക്ഷേ പ്രയോഗത്തിലെത്തിയപ്പോള്‍ പരാജയപ്പെടുന്ന കാഴ്ചയായിരുനനു ഡിസംബര്‍ 1 ന് കോഴിക്കോട് കണ്ടത്.
കവിതയും പാട്ടും ചര്‍ച്ചകളും ഒക്കെയായി ബീച്ച് കയ്യടക്കും എന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധം കാഴ്ചക്കാരുടെ മൊബൈല്‍ ഫോണുകളില്‍ പകര്‍ന്നൊടുങ്ങി എന്നാണ് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ രാത്രി 10 മണിയോടെയായിരുന്നു പരിപാടി അരങ്ങേറിയത്.












Click it and Unblock the Notifications