കേരളത്തിലെ വ്യവസായ പ്രമുഖര്‍ക്ക് ഐസിസ് ബന്ധം: സ്‌കൂള്‍ ഡയറക്ടര്‍മാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ?
കൊച്ചി: ഐസിസ് ബന്ധമുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ പീസ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഡയറക്ടര്‍മാരില്‍ ചിലര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വ്യവസായ പ്രമുഖരാണ് ഇവര്‍. സ്‌കൂളിന്റെ മൂന്നു വ്യവസായ പ്രമുഖര്‍ക്കെതിരേ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിന്റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസെടുത്തുകഴിഞ്ഞു. മംഗളം പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്.
വ്യവസായ പ്രമുഖര്‍ മാത്രമല്ല, വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തില്‍ രാഷ്ട്രീയ സ്വാധിനമുള്ളവരുടെ കുടുംബാംഗങ്ങളാണത്രേ ഈ വ്യവസായ പ്രമുഖര്‍. പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിന് നേരെ നേരത്തെയും അന്വേഷണം നടന്നിരുന്നു. കൊച്ചിയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന തമ്മനം സ്വദേശി മെറിന്‍ ഈ സ്‌കൂളിലെ അധ്യാപികയായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രാകരം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലൊടുവില്‍ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുമെന്നാണ് അറിയുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് എന്‍ഐഎക്ക് കൈമാറുമെന്നാണ് വിവരം. ആരൊക്കെയാണ് ഈ വ്യവസായ പ്രമുഖര്‍ ?

തീവ്രവാദ ബന്ധം
ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഡയറക്ടര്‍മാരായ കേരളത്തിലെ മൂന്നു വ്യവസായ പ്രമുഖര്‍മാര്‍ക്കെതിരെയാണ് കേസ്

ജാമ്യമില്ലാകുറ്റം
സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിന്റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി പാലാരിവട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഉടനെ ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന.

ദേശീയ അന്വേഷണ ഏജന്‍സി
സ്‌കൂള്‍ ഡയറക്ടര്‍മാര്‍ക്കെതിരായ കേസ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്നാണ് വിവരം

രാഷ്ട്രീയ ബന്ധം
കേരളരാഷ്ട്രീയത്തില്‍ വന്‍ രാഷ്ട്രീയസ്വാധീനമുള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ പേരിലാണ് കേസെടുത്തത്. എറണാകുളം സിജെഎംകോടതിയില്‍ ഇവര്‍ക്കെതിരേ പ്രഥമവിവര റിപ്പോര്‍ട്ട് പോലീസ് ഇന്നലെ സമര്‍പ്പിച്ചുകഴിഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദത്തിന് ഒത്താശ
കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിന് ഇവരുടെ സഹായം ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ
രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നാണ് അറിയുന്നത്.

കുട്ടികളെ തീവ്രവാദികളാക്കുന്നു
പീസ് ഇന്റര്‍നാഷണല്‍ സിലബസില്‍ മതതീവ്രവാദം പഠിപ്പിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് എറണാകുളം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു.

സിലബസിലെ ഉള്ളടക്കം
സമുദായസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് എറണാകുളം വിദ്യാഭ്യാസ ഓഫീസറും റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി സ്‌കൂള്‍ ഡയറക്ടര്‍മാരായ വ്യവസായ പ്രമുഖര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഐസിസ് ബന്ധം
കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്നവരിലേറെയും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് സെന്ററുമായി പീസ് ഇന്റര്‍നാഷണലിന് ബന്ധവും അന്വേഷിക്കുന്നുണ്ട്.

വിദേശ ഫണ്ട്
സ്‌കൂളിന് വന്‍തോതിലുള്ള വിദേശ സാമ്പത്തിക സഹായം സ്‌കൂളിനു ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications