നൂറാം ദിവസവും എസ്എഫ്ഐയെ നേരെയാക്കാം: അതാണല്ലോ ഇന്ത്യയിലെ ഏറ്റവും പ്രാധാന വിഷയം: എം സ്വരാജ്
മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായ വിമർശനവുമായി സിപിഎം സംസ്ഥാന സമിതിയംഗമായ എം സ്വരാജ്. അസുഖകരമായ ചോദ്യങ്ങള്‍ അങ്ങോട്ട് ഉയരുമ്പോള്‍ മാധ്യമങ്ങള്‍ രോഷം കൊണ്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലേക്ക് മുതലാളിയെ ക്ഷണിക്കുമ്പോൾ പുളകം കൊള്ളാനും അനുരാഗ് താക്കൂർ വിളിച്ചു ചേർത്ത ഇഷ്ടക്കാരുടെ യോഗത്തിലെ ആഹ്വാനം ശിരസിലേറ്റാനും നിങ്ങൾക്ക് സർവ്വസ്വാതന്ത്ര്യവുമുണ്ട്. പക്ഷേ അതിന്റെയൊക്കെ ആവേശത്തിൽ എന്തു നെറികേടും കാണിച്ചാൽ ആരും മിണ്ടില്ലെന്ന് കരുതരുതെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ചിലർക്ക് പൊള്ളുമ്പോൾ ...
മലയാള മാധ്യമങ്ങളെ സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മനോരമയിലെ ഒരാൾ ഫേസ് ബുക്കിലൂടെ രോഷം കൊള്ളുന്നു. മനോരമയുടെ തനതു രീതിയിൽത്തന്നെ വ്യംഗ്യമായി അധിക്ഷേപിച്ചും പരിഹസിച്ചുമാണ് ഫേസ്ബുക്കിലൂടെ പൊള്ളലേറ്റ രോഷം പ്രകടിപ്പിച്ചത്. വിയോജിപ്പുള്ള ഒരു അഭിപ്രായം കേട്ടാൽ ഉടനേ വിഷയത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് വിയോജിപ്പുള്ള അഭിപ്രായം പറഞ്ഞയാളെ അധിക്ഷേപിക്കണമെന്ന' മനോരമതത്വം' പുതിയ തലമുറയും കൃത്യമായിത്തന്നെ പാലിക്കുന്നുണ്ട്.

അധ്യാപകനായ ഗോവിന്ദൻ മാസ്റ്ററെ 'എം വി ഗോവിന്ദൻ ' എന്നു വിളിക്കുകയും പോക്സോ കേസിൽ പല ജീവപര്യന്തങ്ങൾക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ 'സർ ' എന്നു വിളിച്ചുകൊണ്ട് വിനയാന്വിതരാവുകയും ചെയ്യുന്ന വർത്തമാനകാല മലയാളമാധ്യമ സംസ്കാരത്തിന്റെ സൂപ്പർ മാർക്കറ്റിൽ നിന്നും മര്യാദ പ്രതീക്ഷിക്കാനാവില്ലല്ലോ. മനോരമയിലല്ല ജോലി എന്നതിനാൽ തൽക്കാലം തുല്യ രീതിയിലും ഭാഷയിലുമുള്ള മറുപടിക്ക് മുതിരുന്നില്ല.
ഇനി മനോരമയ്ക്ക് രോഷം തോന്നിയ കഴിഞ്ഞ ദിവസത്തെ പോസ്റ്റിലേക്ക് വന്നാൽ: ഏതെങ്കിലും ഒരു മാധ്യമത്തെയോ ചില മാധ്യമങ്ങളെയോ മുൻ നിർത്തിയുള്ള വിമർശനമേ ആയിരുന്നില്ല അതെന്നും ; മറിച്ച് ഇന്ത്യ ഇന്നു നേരിടുന്ന വിപൽക്കരവും ഭയാനകവുമായ സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ, സാഹചര്യങ്ങളുടെ ഗൗരവം ആവശ്യപ്പെടുന്ന വിധത്തിൽ മലയാള മാധ്യമങ്ങൾ അവയുടെ ധർമം നിർവഹിക്കുന്നില്ല എന്ന ഒരു പൗരന്റെ പൊതുവിമർശനമാണ് പോസ്റ്റിലുള്ളതെന്നും ഏതു കൊച്ചുകുഞ്ഞിനും മനസിലാവും.
പോസ്റ്റിൽ ഒരു മാധ്യമത്തെയും പ്രത്യേകമായി പേരെടുത്തു പറഞ്ഞ് വിമർശിച്ചിട്ടില്ല. ഒരു മാധ്യമത്തെയും പ്രത്യേകമായി വിമർശനത്തിൽ നിന്നും ഒഴിവാക്കിയിട്ടുമില്ല. എന്നിട്ടും ആ പൊതു വിമർശനത്തെ മറ്റാർക്കും വിട്ടുകൊടുക്കാതെ വാശിയോടെ മനോരമ എടുത്ത് സ്വന്തം തലയിൽ വെക്കുകയാണ്. ഞങ്ങളാണ്, ഞങ്ങളെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന രീതിയിൽ. അങ്ങനെ ചിന്തിക്കാനുള്ള മനോരമയുടെ അവകാശത്തെ മാനിക്കുന്നു.
സമീപകാലത്തെ പ്രധാനപ്പെട്ട ചില വാർത്തകളെ ചുരുക്കം വരികളിൽ ചൂണ്ടിക്കാട്ടിയ പ്രസ്തുത പോസ്റ്റിൽ പരാമർശിച്ച വാർത്തകളൊന്നും മലയാള മാധ്യമങ്ങളിൽ വന്നിട്ടേയില്ല എന്ന ആരോപണമല്ല ഉന്നയിച്ചത്. മറിച്ച് ആ വാർത്തകളുടെ ഗൗരവമനുസരിച്ച് അതിനെ സമീപിക്കാൻ മലയാള മാധ്യമങ്ങൾക്ക് കഴിയുന്നില്ല എന്ന വിമർശനമാണ് ഉയർത്തിയത്. അതായത് രാജ്യത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിക്കുന്ന അതീവ ഗൗരവതരമായ പ്രശ്നങ്ങളെക്കാൾ വാർത്താപ്രാധാന്യം ഒരു താൽക്കാലിക ജോലിക്കായി അപേക്ഷാർത്ഥി വ്യാജ തൊഴിൽപരിചയരേഖ ചമച്ചു എന്ന വാർത്തയ്ക് കൈവരുന്നതെങ്ങനെ? എന്ന ചോദ്യം തന്നെയാണ് ഉന്നയിക്കുന്നത്.
മനോരമയ്ക്ക് ഇനിയും മനസിലായില്ലെങ്കിൽ ആവർത്തിക്കാം. മുൻ പോസ്റ്റിൽ പരാമർശിച്ച വിഷയങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ പതിന്മടങ്ങ് പ്രാധാന്യത്തിലാണ് വ്യാജ തൊഴിൽപരിചയരേഖാ കേസിനെ മാധ്യമങ്ങൾ സമീപിച്ചത്. ഏത് അളവുകോലനുസരിച്ചാണ് വാർത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് എന്നതാണ് ചോദ്യം. എസ് എഫ് ഐ വിരുദ്ധതയുടെയും സ്ത്രീവിരുദ്ധതയുടെയും അഴുക്കുചാലിൽ പുളയ്ക്കുന്ന സകലരോടുമാണ് ചോദ്യം. അത്രമാത്രം.
ഒരു മലയാളി എന്ന നിലയിലുള്ള എന്റെ ബോധ്യവും വിമർശനവുമാണത്. ആർക്കൊക്കെ പൊള്ളിയാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മേൽവിമർശനങ്ങൾ ആയിരം വട്ടം ഇനിയുമാവർത്തിക്കും. അതിന് ആരുടെയും അനുമതിപത്രം ആവശ്യവുമില്ല. ഒറ്റപ്പത്രത്തിലും പ്രധാന വാർത്ത ആയില്ല എന്ന പ്രസ്താവനയല്ല, എത്ര പത്രത്തിൽ പ്രധാന വാർത്തയായി എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഒറ്റ ദിവസം പോലും ചാനലുകൾ ഒന്നും ചർച്ച ചെയ്തില്ല എന്നല്ല, എത്ര ദിവസം ചർച്ച ചെയ്തു എന്നാണ് ചോദിച്ചത്. നിങ്ങളുടെ പ്രാധാന്യ നിർണ്ണയ മാപിനി എത്രമാത്രം ജീർണിച്ചിരിക്കുന്നു എന്നു തന്നെയാണ് ചോദിച്ചത്.

പച്ച മലയാളത്തിൽ എഴുതിയിട്ടും വിഷയഗൗരവം മറന്ന് വാർത്തയെ സമീപിക്കുന്ന മാധ്യമങ്ങൾക്കെതിരായ പൊതു വിമർശനമാണ് ഉന്നയിക്കുന്നത് എന്നു മനസിലാകാത്തവർ മനോരമയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്നുറപ്പ്. എന്നാൽ "ചെറുതും വലുതുമായ സകലമാന മാധ്യമങ്ങളും വിഷയം വിശദമായി കൈകാര്യം ചെയ്തു." എന്നാണ് മനോരമയുടെ സാക്ഷ്യപ്പെടുത്തൽ.
അതെ, അതിൽ അദ്ദേഹം സംതൃപ്തനാണ്. എന്റെ പോസ്റ്റിൽ സൂചിപ്പിച്ചതും അല്ലാത്തതുമായ എല്ലാ സമകാലിക വിഷയങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ എല്ലാ മാധ്യമങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു എന്ന് വിശ്വസിക്കാനുള്ള എല്ലാ മനോരമപക്ഷക്കാരുടെയും അവകാശത്തിനും അവകാശവാദത്തിനും മുന്നിൽ ശുഭരാത്രി പറയുന്നു. അതിനാൽ നമുക്ക് നൂറാം ദിവസവും എസ് എഫ് ഐ യെ നേരെയാക്കാൻ ചർച്ച നടത്താം. അതാണല്ലോ ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം.
" സകലമാന മാധ്യമങ്ങളും വിഷയം വിശദമായി കൈകാര്യം ചെയ്തു" എന്നദ്ദേഹം മേനി നടിക്കുന്നത് ഡാറ്റ ചോർച്ചയുടെ കാര്യത്തിലാണ്. "വിഷയം വിശദമായി കൈകാര്യം " ചെയ്തതിന്റെ ചിത്രം വ്യക്തമാവണമെങ്കിൽ ഡാറ്റയെല്ലാം സ്പ്രിംങ്ക്ളർ ചോർത്തും എന്നൊരു കിംവദന്തി പ്രതിപക്ഷമുയർത്തിയ ഘട്ടത്തിൽ മലയാള മാധ്യമങ്ങൾ ആ വാർത്ത എങ്ങനെ 'കൈകാര്യം' ചെയ്തു എന്ന് ഒന്നോർത്തു നോക്കിയാൽ മതി. അസാധാരണ മറവിരോഗം ബാധിക്കാത്ത മനുഷ്യർക്ക് ഇതൊക്കെ ഓർക്കാനും താരതമ്യം ചെയ്യാനും പ്രയാസമുണ്ടാവില്ല.
ഓരോ വാർത്തകളുടെയും പ്രാധാന്യമെത്രയാണ് ? ഊന്നൽ കൊടുക്കേണ്ടത് എവിടെയാണ്? ഇത്തരം കാര്യങ്ങളിൽ സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാൻ ഓരോ മാധ്യമത്തിനും അവകാശമുണ്ട്. എന്നാൽ മേൽ അവകാശം സ്വേഛാധിപത്യാവകാശമല്ല. സത്യത്തെയും രാജ്യത്തെയും ജനങ്ങളെയും അവഗണിച്ചു കൊണ്ട് നിലപാട് സ്വീകരിക്കാൻ ഒരു മാധ്യമത്തിനും ധാർമികാവകാശമില്ല.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഓരോ സംഭവങ്ങളെയും അർഹിക്കുന്ന ഗൗരവത്തോടെയാണ് മലയാള മാധ്യമങ്ങൾ സമീപിക്കുന്നതെന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും നിങ്ങളിപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നുവെങ്കിൽ, കോർപ്പറേറ്റ് മുതലാളിയുടെ നിലപാടുകളും നിർദ്ദേശങ്ങളും ഇന്ത്യൻ ഭരണകൂടത്തിന്റെ തിട്ടൂരങ്ങളും മറ്റു പല ഘടകങ്ങളും യാതൊരു വിധത്തിലും വാർത്തകളെ സ്വാധീനിക്കുന്നില്ലെന്നാണ് നിങ്ങളുടെ വാദമെങ്കിൽ, ക്ഷമിക്കണം എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല.
വാർത്തകളുടെ ഗൗരവവും മാധ്യമങ്ങളുടെ മുൻഗണനകളും സംബന്ധിച്ച് വർത്തമാനകേരളത്തിൽ തന്നെ എത്ര ഉദാഹരണങ്ങളുണ്ട്. താൽക്കാലിക ജോലിക്കായി വ്യാജ തൊഴിൽ പരിചയരേഖ ചമച്ചു എന്ന കേസിൽ കെ. വിദ്യ അറസ്റ്റിലായ വാർത്തയും പുരാവസ്തു തട്ടിപ്പു കേസിൽ എം പിയും കെ പി സി സി പ്രസിഡന്റുമായ കെ സുധാകരനെ അറസ്റ്റ് ചെയ്ത വാർത്തയും അടുത്തടുത്ത ദിവസങ്ങളിൽ പുറത്തു വന്നു. ഏത് വാർത്തയാണ് കൂടുതൽ ഗൗരവതരം ?. ചാനലുകളും പത്രങ്ങളും ഈ രണ്ടു വാർത്തകളെ ഏത് അളവുകോലുകൊണ്ടാണ് അളന്നത്?
ഏത് വാർത്തയാണ് വാർത്താ മൂല്യത്തിനപ്പുറം ആഘോഷിക്കപ്പെട്ടത് ?.
മുൻ എസ് എഫ് ഐ പ്രവർത്തക എന്ന പ്രയോഗത്തിന്റെ സാംഗത്യം എന്താണ്? വിവിധ കേസുകളിലെ പ്രതികളെ അവരുടെ വിദ്യാർത്ഥികാല സംഘടനാബന്ധത്തിന്റെ പശ്ചാത്തലത്തിൽ വിശേഷിപ്പിക്കുന്ന രീതി എന്നാണാരംഭിച്ചത് ?. ഇതിലെ നീതി എന്താണ് ?. എല്ലാ കേസുകളിലെയും പ്രതികൾക്കും ഇത് ബാധകമാണോ?. ഒരു മുൻ മന്ത്രിയെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ചാനലുകളിൽ ചർച്ചയാവാതിരിക്കുന്നതും ഒരു മുൻ എസ് എഫ് ഐ ക്കാരി പ്രതിയാകുമ്പോൾ ഒരിക്കലും അവസാനിക്കാത്ത ചർച്ചയായി മാറുന്നതും ഏതു അളവുകോൽ പ്രകാരമാണ്?
പ്രിയ വർഗീസിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയും ആ വിധി അസാധുവാക്കിയ ഇപ്പോഴത്തെ ഡിവിഷൻ ബെഞ്ച് വിധിയും മലയാള മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി എങ്ങനെയായിരുന്നു?. വിധിയുടെ ഭാഗമായി മാധ്യമങ്ങൾക്കു നേരെ കോടതി ഉയർത്തിയ കഠിന വിമർശനം എത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു ?. റിപ്പോർട്ട് ചെയ്തവർ തന്നെ അതെങ്ങനെയാണ് അവതരിപ്പിച്ചത്?. ആവിഷ്കാര സ്വാതന്ത്ര്യ ചർച്ചാ മഹാമഹങ്ങൾക്കിടയിൽ ട്വിറ്ററിന് പൂട്ടു പണിത മാധ്യമ മുതലാളിയുടെ നടപടിയെക്കുറിച്ച് ചാനലുകൾ എത്ര ദിവസം ചർച്ച ചെയ്തു ?.
ചോദ്യങ്ങൾ അസുഖകരമാവാം. പക്ഷേ രോഷം കൊണ്ടിട്ട് കാര്യമില്ല. രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലേക്ക് മുതലാളിയെ ക്ഷണിക്കുമ്പോൾ പുളകം കൊള്ളാനും അനുരാഗ് താക്കൂർ വിളിച്ചു ചേർത്ത ഇഷ്ടക്കാരുടെ യോഗത്തിലെ ആഹ്വാനം ശിരസിലേറ്റാനും നിങ്ങൾക്ക് സർവ്വസ്വാതന്ത്ര്യവുമുണ്ട്. പക്ഷേ അതിന്റെയൊക്കെ ആവേശത്തിൽ എന്തു നെറികേടും കാണിച്ചാൽ ആരും മിണ്ടില്ലെന്ന് കരുതരുത്.
പിന്നെ മനോരമയുടെ അസ്വസ്ഥത ഇപ്പോഴത്തെ മാത്രം പ്രശ്നവുമല്ല. ശ്രീ. കെ സി മാമൻ മാപ്പിള മരണാസന്നനായ സമയത്ത് മൂത്തമകൻ ശ്രീ. കെ എം ചെറിയാനെ അടുത്ത് വിളിച്ച് 'അന്ത്യശാസന'മെന്നതു പോലെ പറഞ്ഞത് "കമ്യൂണിസമെന്ന അത്യാപത്തിൽ നിന്നും വിവരമില്ലാത്ത സാധു ജനങ്ങളെ സംരക്ഷിക്കാൻ നമ്മുടെ സർവ ശക്തിയും പ്രയോഗിച്ചു കൊണ്ടിരിക്കണം " എന്നാണെന്ന് മനോരമ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാൽ 'സർവ ശക്തിയുമെടുത്ത്' പ്രവർത്തിച്ചു കൊള്ളുക . പാരമ്പര്യമായി പിന്തുടരുന്ന ആപ്തവാക്യം മറച്ചുവെച്ച് സ്വതന്ത്ര മാധ്യമ പ്രവർത്തന നാട്യവും തുടരാൻ മറക്കരുത്.
NB.
ദി ഫോർത്തിലെ ശ്രീ. ശ്രീജൻ ബാലകൃഷണൻ ഒരു വിമർശനം ഉയർത്തിയതായി കാണുന്നു. പക്ഷേ തിരുത്തണം എന്നു പറഞ്ഞതെന്താണെന്ന് മനസിലായില്ല.
ഡാറ്റ ചോർച്ച പല പത്രങ്ങൾ വ്യത്യസ്ത പ്രാധാന്യത്തോടെ കൊടുത്തതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നുണ്ട്.
അതു തന്നെയാണ് വിമർശനത്തിന്റെ രത്നച്ചുരുക്കവും.
പിന്നെ ഏതെങ്കിലും ഒരു വിഷയത്തെയോ, മാധ്യമത്തെയോ ലാക്കാക്കിയുള്ള വിമർശനമല്ലെന്ന കാര്യം ആവർത്തിക്കട്ടെ.
ഡാറ്റ ചോർച്ച പുറത്തു കൊണ്ടു വന്നത് അദ്ദേഹത്തിന്റെ മാധ്യമമാണെന്ന കാര്യം എന്റെ പോസ്റ്റിൽ പരാമർശിച്ചില്ല എന്നതാണ് വിമർശനമെങ്കിൽ അത് വസ്തുതയാണ്.
വിശദമായ ഒരു പോസ്റ്റ് അല്ലാത്തതിനാലും, വാർത്തകളുടെ പ്രാധാന്യമനുസരിച്ച് പ്രവർത്തിക്കുന്നതിൽ മലയാളത്തിലെ പത്രങ്ങളും ടെലിവിഷൻ ചാനലുകളും പുലർത്തുന്ന അനീതിയെയാണ് വിമർശിച്ചത് എന്നതുകൊണ്ടുമാണ് ഓൺ ലൈൻ പോർട്ടലുകളെ സംബന്ധിച്ച് പരാമർശിക്കാതിരുന്നത്. എങ്കിലും വിമർശനം സ്വീകരിക്കുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications