കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്‌ഐ നിര്‍മിച്ച വ്യാജ പാസ്‌പോര്‍ട്ടുകളില്‍ മലയാളിയുടേതും

Google Oneindia Malayalam News

മലപ്പുറം: വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട് മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ്. തീവ്രവാദികള്‍ക്ക് പോലും പാസ്‌പോര്‍ട്ട് തയ്യാറാക്കി നല്‍കിയെന്ന് ആക്ഷേപവും ആരോപണവും മുമ്പ് ഉയര്‍ന്നിട്ടുണ്ട്.

എന്നാലിപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ച വ്യാജപാസ്‌പോര്‍ട്ടുകളില്‍ ഒന്ന് മലയാളിയുടേതാണ് എന്നതാണത്.

Passport

പാസ്‌പോര്‍ട്ട് കടത്താന്‍ ശ്രമിച്ചവരെ ഇന്ത്യ പിടികൂടിയിരുന്നു. ഇവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണ്. ഒമ്പത്‌ പാസ്‌പോര്‍ട്ടുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അതിലൊന്നാണ് മലയാളിയുടെ പേരിലുള്ളത്.

വ്യാജ പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ കേരളം കുപ്രസിദ്ധമാണ്. 'കാസര്‍കോട് എംബസി' എന്ന വിളിപ്പേരില്‍ വ്യാജപാസ്‌പോര്‍ട്ട് ലോബി തന്നെ നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അന്വേഷണം നീളുന്നത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില കേന്ദ്രങ്ങളിലേയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിയ്ക്കുന്നത്.

ഇന്ത്യയിലേയ്ക്ക് തീവ്രവാദികളെ കടത്തുന്നതിന് വേണ്ടിയാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ബംഗ്ലാദേശ് വഴി സൗദിയില്‍ എത്തിയ്ക്കുകയും, ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് തീവ്രവാദികളെ ഇന്ത്യയിലേയ്ക്ക് കടത്തുകയും ആയിരുന്നു ലക്ഷ്യം.

English summary
ISI Fake Passport Case: One among nine is in Malayali name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X