കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ: സോഫ്റ്റ് വെയര്‍ വികസിപ്പിക്കാന്‍ ഐടി വിദഗ്ധരുടെ യോഗത്തില്‍ തീരുമാനം

Google Oneindia Malayalam News

കോഴിക്കോട്: നിപ രോഗസംബന്ധമായി പുതിയ സോഫ്റ്റ് വെയര്‍ വകിസിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാനതല ഉന്നത ഉദ്യോഗസ്ഥരുടെയും കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കിലെ മ്യൂസിയോണിലെ ഐ.ടി വിദഗ്ധരുടെയും യോഗത്തില്‍ തീരുമാനിച്ചു. നിപ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോള്‍ ലഭ്യമായ മുഴുവന്‍ വിവരങ്ങളും ക്രോഡീകരിച്ച് അവലോകനം ചെയ്യുവാനും അതുവഴി കൃത്യമായ വിവരശേഖരണം സാധ്യമക്കാനും ഗവേഷണ പഠനമാക്കാനുള്ള അടിത്തറ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ നിപ സെല്ലില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

it-meeting

Recommended Video

cmsvideo
നിപ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക | Oneindia Malayalam

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറസ് ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ലൈലാബി ഷാക്കിര്‍ ക്ലാസെടുത്തു. നിപ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും രോഗം സ്ഥിരീകരിച്ച വ്യക്തികളില്‍ നിന്നും മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്ക് പകരുകയുള്ളു എന്നതിനാല്‍ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്നും വ്യാജപ്രചരണങ്ങള്‍ തടഞ്ഞ് ശരീയായ രീതിയില്‍ മുന്‍കരുതലെടുക്കുന്നതിന് ശ്രദ്ധിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

English summary
it officers meeting to develop software about nipah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X