സാജന്‍ പള്ളുരുത്തി ജീവനോടെയുണ്ട്... മരിച്ചത് കലാഭവന്‍ സാജന്‍; ഫേസ്ബുക്കിൽ വീണ്ടും ആള്‍മാറി കൊല!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി/തിരുവനന്തപുരം: സിനിമ നടനും മിമിക്രി കലാകാരനും ആയ കലാഭവന്‍ സാജന്റെ മരണവാര്‍ത്ത ഏറെ ദു:ഖത്തോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മരണ വാര്‍ത്തയ്‌ക്കൊപ്പം പ്രടരിച്ച ചിത്രം കണ്ടപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.

അത് സാജന്‍ പള്ളുരുത്തിയുടേതായിരുന്നു. ആ സാജന്‍ ഇപ്പോഴും ജീവനോടെയുണ്ട്. ഒരു സിനിമയുടെ ചിത്രീകരണത്തിലാണ് സാജന്‍ പള്ളുരുത്തി ഇപ്പോഴുള്ളത്.

ഫോണ്‍ വിളികളുടെ ബഹളം കൂടിയപ്പോള്‍ ഒടുവില്‍ സാജന്‍ പള്ളുരുത്തിക്ക് ഫേസ്ബുക്ക് ലൈവില്‍ വരേണ്ടി വന്നു, താന്‍ ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍.

കലാഭവന്‍ സാജന്‍

കലാഭവന്‍ സാജന്‍

മിമിക്രി കലാകാരനും സിനിമ നടനും ആയ കലാഭവന്‍ സാജന്‍ ആയിരുന്നു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പ്രചരിച്ചത് കണ്ടാല്‍

പ്രചരിച്ചത് കണ്ടാല്‍

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രാവിലെ മുതല്‍ പ്രചരിച്ച ചിത്രം സിനിമ താരവും മിമിക്രി കലാകാരനും ഗായകനും കൂടിയായ സാജന്‍ പള്ളുരുത്തിയുടേതായിരുന്നു. കണ്ടവര്‍ കണ്ടവര്‍ ഞെട്ടിത്തരിച്ചു.

രണ്ട് പേരും മിമിക്രിക്കാര്‍

രണ്ട് പേരും മിമിക്രിക്കാര്‍

രണ്ട് പേരും മിമിക്രിക്കാരും സിനിമ നടന്‍മാരും. ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇത് തന്നെ ധാരാളം ആയിരുന്നു. എന്നാല്‍ അതിലും അപ്പുറം ആയിരുന്നു കാര്യങ്ങള്‍.

ചില മാധ്യമങ്ങള്‍ പോലും

ചില മാധ്യമങ്ങള്‍ പോലും

സോഷ്യല്‍ മീഡിയയില്‍ ആശയക്കുഴപ്പം രൂക്ഷമാക്കാന്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കൂടി കാരണമായി എന്നതാണ് വസ്തുത. മരിച്ചത് സാജന്‍ പള്ളുരുത്തി തന്നെ എന്ന് പലരും വിശ്വസിക്കുകയും ചെയ്തു.

ജീവനോടെയുണ്ട്

ജീവനോടെയുണ്ട്

എന്നാല്‍ സാജന്‍ പള്ളുരുത്തി ജീവനോടെയുണ്ട്. ഒരു സിനിമയുടെ ലൊക്കേഷനിലാണ് സാജന്‍ ഇപ്പോഴുള്ളത്. ആരും ആശങ്കപ്പെടേണ്ടെന്ന് സാരം.

ഫോണ്‍ വിളികളുടെ ബഹളം

ഫോണ്‍ വിളികളുടെ ബഹളം

ഫേസ്ബുക്കില്‍ തന്നെയാണ് സാജനും ആ വ്യാജ വാര്‍ത്ത കണ്ടത്. പിന്നെ ഫോണ്‍ വിളികളുടെ ബഹളമായി. ഒടുവില്‍ സാജന് തന്നെ താന്‍ ജീവനോടെയുണ്ട് എന്ന് തെളിയിക്കേണ്ടി വന്നു.

ഫേസ്ബുക്ക് ലൈവില്‍

ഫേസ്ബുക്ക് ലൈവില്‍

താന്‍ ജീവനോടെയുണ്ട് എന്ന് തെളിയിക്കാന്‍ ഒടുവില്‍ സാജന്‍ പള്ളുരുത്തി ഫേസ്ബുക്ക് ലൈവില്‍ വന്നു. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജീവനോടെ പറയുകയും ചെയ്തു.

സത്യാവസ്ഥ അറിയില്ലേ

സത്യാവസ്ഥ അറിയില്ലേ

ഇങ്ങനെയൊരു വാര്‍ത്ത പ്രചരിക്കുന്നത് കണ്ടു. എന്നാല്‍ ആ വാര്‍ത്തയുടെ സത്യാവസ്ഥ തനിക്ക് അറിയില്ലെന്നാണ് സാജന്‍ പള്ളുരുത്തി പറയുന്നത്. അപ്പോള്‍ സാജന് പള്ളുരുത്തിക്ക് തന്നെ അക്കാര്യത്തില്‍ ഉറപ്പില്ലേ എന്നാണ് ചിലരുടെ സംശയം.

ചെയ്തത് ശരിയായില്ല

ചെയ്തത് ശരിയായില്ല

എന്തായാലും അങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് സാജന്റെ പക്ഷം. ആരും അത് വിശ്വസിക്കേണ്ടതില്ലെന്നും സാജന്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് വീഡിയോ

ഇതാണ് സാജന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ. ഷെയര്‍ ചെയ്യുന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ നോക്കൂ എന്നാണ് സാജന് പറയാനുള്ളത്. സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

സാജന്‍ പള്ളുരുത്തി

സാജന്‍ പള്ളുരുത്തി

മിമിക്രി മേഖലയില്‍ നിന്ന് സിനിമയിലെത്തി ശ്രദ്ധേയനായ വ്യക്തിയാണ് സാജന്‍. കൂടാതെ മികച്ച ഗായകന്‍ കൂടിയാണ് സാജന്‍ പള്ളുരുത്തി.

English summary
It was Kalabhavan Sajan passed away at Thiruvananthapuram, not Sajan Palluruthy. Again Fake news spread on Social media.
Please Wait while comments are loading...