കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി പറഞ്ഞിട്ടും മേളയിൽ പത്തൊൻപതാം നൂറ്റാണ്ട് ഒഴിവാക്കിയത് രഞ്ജിത്തിന്റെ കുബുദ്ധി; വിനയൻ

Google Oneindia Malayalam News

കൊച്ചി: ചരിത്രകഥ പറഞ്ഞ പത്തൊൻപതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ ഐ എഫ് എഫ് കെയി ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണെന്ന് സംവിധായകൻ വിനയൻ.അക്കാദമി ചെയർമാൻ എന്ന നിലയിൽ സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും "പത്തൊൻപതാം നൂറ്റാണ്ട്" എന്ന സിനിമ
ഐ എഫ് എഫ് കെയിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ലെന്നാണ് ചെയർമാൻ പറഞ്ഞത്. വിനയനെ തമസ്കരിക്കാനും, സിനിമ ചെയ്യിക്കാതിരിക്കാനും ഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന തന്റെ ചിന്തകൾ വൃഥാവിലാവുകയാണോയെന്ന് ഭയക്കുകയാണെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും


സംവിധായകനും AIYF ൻെറ സംസ്ഥാന പ്രസിഡൻറും ആയ ശ്രീ എൻ.അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി..എൻെറ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രന്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്..അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും "പത്തൊൻപതാം നൂറ്റാണ്ട്" എന്നസിനിമ
IFFK യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാൻെറ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്..

'അതിന് ഞാൻ എന്തിന് ലാലേട്ടനെ വിളിക്കണം, റോൺസനെ വിളിച്ചാൽ പോരെ?' നിമിഷ'അതിന് ഞാൻ എന്തിന് ലാലേട്ടനെ വിളിക്കണം, റോൺസനെ വിളിച്ചാൽ പോരെ?' നിമിഷ

സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം


ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു:മന്ത്രീ ശ്രീ വി എൻ വാസവൻ പറഞ്ഞത്,, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺ മറഞ്ഞ നവോത്ഥാന നായകൻ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്ത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്.. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു..

'അന്ന് രണ്ട് ദിവസം പട്ടിണി കിടന്നു, വിശപ്പിന്റെ വില എന്താണെന്ന് അറിഞ്ഞു'; തുറന്നുപറഞ്ഞ് റോബിന്‍'അന്ന് രണ്ട് ദിവസം പട്ടിണി കിടന്നു, വിശപ്പിന്റെ വില എന്താണെന്ന് അറിഞ്ഞു'; തുറന്നുപറഞ്ഞ് റോബിന്‍

ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ്


പക്ഷേ അക്കാദമിയുടെ ബയലോ എന്ന
ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാൻ പറഞ്ഞത്.. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു
എന്നാണ് എൻെറ അറിവ്..
ശ്രീ രൻജിത്തിൻെറ "പലേരിമാണിക്യം" അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരൻെറ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയം തന്നെ..

ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു


അതു പോലെ തന്നെ ചരിത്രത്തിൻെറ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപേോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു.,
പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപുകഴ്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്.. വിനയനെ തമസ്കരിക്കാനും, സിനിമചെയ്യിക്കാതിരിക്കാനുംഒ ക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എൻെറ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു..

റോബിനോട് കൂറേ ആളുകള്‍ക്ക് കലിപ്പുണ്ട്; അതും കൂടി തീർക്കാന്‍ എന്റെ കാര്യം ആഘോഷമാക്കി; വ്ളോഗർറോബിനോട് കൂറേ ആളുകള്‍ക്ക് കലിപ്പുണ്ട്; അതും കൂടി തീർക്കാന്‍ എന്റെ കാര്യം ആഘോഷമാക്കി; വ്ളോഗർ

English summary
it was Ranjith's obstinacy that the pathonpathamnoottand movie not screened in IFFK; Vinayan;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X