ആനക്കൊമ്പ് കേസില്‍ തെളിവില്ലെന്ന് മോഹന്‍ലാല്‍; ഹര്‍ജി തള്ളി ഹൈക്കോടതി; 'വീണ്ടും വാദം കേള്‍ക്കണം'
2012 ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ആനക്കൊമ്പ് പിടിച്ചെടുത്തത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് വീണ്ടും തിരിച്ചടി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നടപടിക്ക് എതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മോഹന്‍ലാല്‍ പ്രതിയായ ആനകൊമ്പ് കേസ് പിന്‍വലിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.
പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ല എന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ തെളിവില്ല എന്നും അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.

കേസില്‍ വീണ്ടും വാദം കേള്‍ക്കണം
അതേസമയം കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയ ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ആനകൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് ഉത്തരവ്. മോഹന്‍ലാലിനെ കൂടാതെ കീഴ്‌കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും ഹര്‍ജി നല്‍കിയിരുന്നു.

11 വര്‍ഷം മുന്‍പ് നടന്ന റെയ്ഡ്
നേരത്തെ റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നതിന്റെ തെളിവ് പരിശോധിച്ച് വിചാരണയിലൂടെ കണ്ടെത്തണം എന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. 2012 ജൂണില്‍ ആണ് ആദായ നികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിനിടെ ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

കിട്ടിയത് നാല് ആനക്കൊമ്പുകള്‍
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകളായിരുന്നു അന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നത്. ആനക്കൊമ്പ് കൈവശം വെക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ് എന്നാണ് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ചെരിഞ്ഞ നാട്ടാനയുടെ കൊമ്പ്
നേരത്തെ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ചെരിഞ്ഞ നാട്ടാനയുടെ കൊമ്പ് ആണ് മോഹന്‍ലാല്‍ കൈവശം വെച്ചിരുന്നത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദത്തെ ആണ് ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചത്.












Click it and Unblock the Notifications